ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 August 2017

അറിയാതെ പോകരുത് മലയാളത്തിന്‍റെ അമൂല്യ രത്നങ്ങളെ…

അറിയാതെ പോകരുത് മലയാളത്തിന്‍റെ അമൂല്യ രത്നങ്ങളെ…

കേരളത്തിന്റെ ഗണിത ശാസ്ത്ര പാരമ്പര്യം. പാശ്ചാത്യർക്കും മുന്നൂറുകൊല്ലം മുൻപ് കാൽക്കുലസ് കണ്ടുപിടിച്ച കേരളീയൻ
നമുക്ക് യാതൊരു ശാസ്ത്ര /സാമൂഹ്യ പാരമ്പര്യവും ഇല്ലെന്ന് സ്ഥാപിക്കാൻ ചിലർ ഒരു തെളിവുമില്ലാതെ കൊണ്ടുപ്പിടിച്ചു ശ്രമിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് കേരളത്തിൽ ഒരായിരം കൊല്ലം മുൻപ് കൊടും കാടായിരുന്നു എന്നും ഇവിടെ അപരിഷ്കൃതരായ ആദിമനിവാസികൾ മാത്രമേ ഉണ്ടായിരുന്നൂ എന്നുമുള്ള പ്രചാരണങ്ങൾക്ക് കൈയ്യടി കിട്ടുന്ന കാലമാണിത്. സത്യത്തിൽ ന്യൂട്ടനെയും (Issac Newton) ലെബനിറ്റസിനെയും (Gottfried Leibnitz) പിന്നിലാക്കുന്ന മഹാ പ്രതിഭകൾ മലയാളത്തിൽ ഗണിത ഗ്രന്ധങ്ങൾ എഴുതിയിരുന്ന ഒരു കാലമായിരുന്നു കേരളത്തിൽ ആയിരം കൊല്ലം മുൻപ് നിലനിന്നിരുന്നത്.

പതിനാലാം ശതകം മുതൽ പതിനാറാം ശതകം വരെയായിരുന്നു കേരളത്തിന്റെ ഗണിത പ്രതിഭകൾ, അവർക്കു മുന്നൂറുകൊല്ലത്തിനു ശേഷം പാശ്ചാത്യ ഗണിതജ്ഞർ കണ്ടുപിടിച്ചതെന്നു അടുത്തകാലം വരെ ലോകം വിശ്വസിച്ചിരുന്ന, ഉന്നത ഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾ നടത്തിയത്.

സംഗമ ഗ്രാമത്തിലെ (ഇന്നത്തെ ഇരിഞ്ഞാലക്കുട ) മാധവൻ ആണ് ഈഗണിത പ്രതിഭകളുടെ ആചാര്യൻ . ചരിത്ര രേഖകളിൽ ഇദ്ദേഹത്തിന്റെ പേര് സംഗമ ഗ്രാമ മാധവൻ എന്ന് കാണാം. ഇൻഫിനിറ്റ് സീരീസ് എക്സ്പാൻഷൻ (infinite series expansion) കളിലൂടെ സൈൻ (sine), കോ സൈൻ (cosine) തുടങ്ങിയ ട്രിഗണോമെട്രിക് ഫങ്ക്ഷനുകളുടെ (Trigonometric Functions) മൂല്യം. അഞ്ചു ദശാംശ സ്ഥാനങ്ങൾ വരെ കൃത്യമായി ഗണിച്ചെടുത്ത മഹാ ഗണിത ശാസ്തജ്ഞനായിരുന്നു അദ്ദേഹം. അദ്ദേഹത്തിനും നൂറ്റാണ്ടുകള്ക്കു ശേഷമാണ് പാശ്ചാത്യർക്ക് ഇത് സാധ്യമായത് . അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മുസരീസ് വഴി സഞ്ചാരികളും കച്ചവടക്കാരും യൂറോപിലെത്തിച്ചിരിക്കാം എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. ആധുനിക ഗണിത ശാസ്ത്ര ശാഖയായ കാൽക്കുലസിന് (calculus) അടിത്തറയിട്ടതും മാധവ ആചാര്യൻ തന്നെ. അദ്ദേഹത്തിനും അഞ്ചു നൂറ്റാണ്ടു മുൻപ് ചേര രാജാവിന്റെ (സ്ഥാണു രവി വർമൻ) ആസ്ഥാന ഗണിതജ്ഞനായ ശങ്കര നാരായണനും ഉന്നത ഗണിതശാസ്ത്രത്തിൽ അദ്വിതീയനായിരുന്നു. ലഘു ഭാസ്കരീയ വിവരണം എന്ന ഗണിത ഗ്രൻഥം അദ്ദേഹം രചിച്ചിരുന്നു .

ഗോട്ടിഫ്രീഡ് ലെബനിട്സ് (Gottfried Leibnitz) കണ്ടുപിടിച്ചു എന്ന് കരുതപ്പെട്ടിരുന്ന ലെബനിട്സ് സീരീസ് (Leibnitz Series) കണ്ടുപിടിച്ചത് മാധവ ആചാര്യനാണെന്നു ഇന്ന് പാശ്ചാത്യ ലോകം അംഗീകരിക്കുന്നു. അവർ അതിനെ മാധവ ലെബനിട്സ് സീരീസ് (Madhava –Leibnitz Series) എന്ന് പുനർ നാമകരണവും ചെയ്തു കഴിഞ്ഞു”. പൈ ”(Pi) യുടെ വാല്യൂ നിർണയിക്കാൻ ഈ സീരീസ് ഉപയോഗിക്കുന്നുണ്ട്. പാശ്ചാത്യക്കും നൂറ്റാണ്ടുകൾക്കുമുപ് ”. പൈ ” യുടെ മൂല്യം നമ്മുടെ ആചാര്യർ കൃത്യമായി കണക്കാക്കിയിരുന്നു . ഗോളവാദ, വേണ് വരോഹ, ചന്ദ്ര വ്യാഘ്യായിനി തുടങ്ങി അനേകം ഗ്രന്ധങ്ങൾ മാധവ ആചാര്യൻ രചിച്ചതായി കരുതപ്പെടുന്നു.

അദ്ദേഹത്തിന്റെ ശിഷ്യ പരമ്പര രണ്ടു നൂറ്റാണ്ടുകാലം അദ്ദേഹം കാട്ടിയ പാതയിൽ ഉന്നത ഗണിതത്തിൽ നമ്മുടെ യശസ്സ് ഉയർത്തിപ്പിടിച്ചു. അവരിൽ പ്രധാനിയാണ് ജ്യേഷ്ഠ ദേവൻ. ഇന്റഗ്രേഷന് സങ്കലനം (collection) എന്ന വളരെ മൂർത്തമായ പേരാണ് അദ്ദേഹം നൽകിയത് അദ്ദേഹം എഴുതിയ യുക്തിഭാഷ്യം ആണ് ആദ്യത്തെ കാൽക്കുലസിന്റെ ടെക്സ്റ്റ് ബുക്ക്. മലയാളത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത് എന്നത് നമുക്ക് അഭിമാനത്തിന് വക നൽകുന്നു. കാൽക്കുലസ് നമ്മിൽ നിന്ന് പാശ്ചാത്യർ പഠിച്ച ഒരു ഗണിത വിദ്യയാണ്, അവരിൽ നിന്നും നാം പഠിച്ച ഒന്നല്ല.

സംഖ്യാ ശാസ്ത്രത്തിൽ നിന്നും കലനത്തിലേക്ക് (calculus) എത്തിപ്പെടാൻ പാശ്ചാത്യ സംസ്കാരത്തിന് രണ്ടായിരത്തിലധികം കൊല്ലം വേണ്ടിവന്നു. കേരളത്തിലെ ഗണിതശാസ്ത്ര ആചാര്യന്മാർ അവരുടെ ഗ്രന്ധങ്ങൾ പലതും മലയാളത്തിലാണ് രചിച്ചത്. ഇവിടെയും പാശ്ചാത്യ ലോകത്തിനു സമാനമായി സംഖ്യ ശാസ്ത്രത്തിൽ നിന്നും കലനത്തിൽ എത്തിച്ചേരാൻ രണ്ടായിരം കൊല്ലം എടുത്തു എന്നനുമാനിക്കുന്നതിൽ ഒരു തെറ്റുമില്ല. അങ്ങിനെയാണെങ്കിൽ കഴിഞ്ഞ മൂവായിരം കൊല്ലമായി നമ്മുടെ പ്രദേശം ഗണിതത്തിലെ, തത്വചിന്തയിലും ലോകത്തിന്റെ വഴികാട്ടിയായ ഒരു പ്രദേശമായിരുന്നു എന്ന അനുമാനത്തിലാണ് നാം എത്തിച്ചേരേണ്ടത്. ഈ നാട് പ്രാകൃതരുടെ വാസസ്ഥാനമായിരുന്നില്ല, മഹാ ഗണിതജ്ഞരുടെയും, മനീഷികളുടെയും നാടായിരുന്നു എന്നാണ് സുവ്യക്തമായ തെളിവുകൾ ഉദ്ഘോഷിക്കുന്നത്. അറിയാതെ പോകരുത് മലയാളത്തിന്‍റെ അമൂല്യ രത്നങ്ങളെ…

No comments:

Post a Comment