ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2016

വിഗ്രഹം

വിഗ്രഹം
〰〰〰〰〰〰〰
🗣. ഏതശ്ാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
✍സ്ഥാപത്യശാസ്ത്രം

🗣. വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
✍അചലം, ചലം, ചലാചലം

🗣. ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?

✍അചല ബിംബങ്ങള്‍

🗣. എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍ പ്പെടുന്നു?
✍ ചലം എന്ന വിഭാഗത്തില്‍

🗣. പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
✍ ചലാചലം

🗣. ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
✍ ഏകവര്‍ണ്ണം

🗣. ബിംബ നിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
✍ പ്ലാവ്, ചന്ദനം, ദേവദാരു, ശമീ

🗣. പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?

✍നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും.

🗣. സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
✍ മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും

🗣. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
✍ 4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍

🗣. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
✍ ശിരസ്സ്‌

🗣. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
✍ മുഖം

🗣. ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്. ?
✍ ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്‍ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം

🗣. ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
✍ സ്വര്‍ണ്ണം

🗣. ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില്‍ തരുന്ന ഫലമെന്ത്?
✍ മോക്ഷം

🗣. ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില്‍ തരുന്ന ഗുണമെന്ത്?
✍ ധാന്യാഭിവൃദ്ധി

🗣. ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില്‍ തരുന്ന ഫലം?
✍ ധവര്‍ദ്ധനവ്‌

🗣. പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
✍ വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം

🗣. ക്ഷേത്ര ബിംബങ്ങള്‍ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
✍ രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)

🗣. ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
✍ സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ.

🗣. സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
✍ രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു.

🗣. ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?

✍സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു.

🗣. പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
✍ധനധാന്യാദികളുടെ വര്‍ദ്ധനവ്‌

🗣. ധൂമ്രാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
✍സര്‍വ്വ ദോഷങ്ങളും സംഭവിക്കും.

🗣. ദേവ വിഗ്രഹം പുരുഷശിലയാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?

✍സ്ത്രീശില
🗣. ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
✍പുരുഷശില

🗣. വൃഷയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
✍കിഴക്ക്

🗣. ധ്വജയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
✍പടിഞ്ഞാറ്

🗣. സിംഹയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്? 
✍വടക്ക്

🗣. വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എന്തെല്ലാം?
✍ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി

🗣. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
✍ശൈലി

🗣. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
✍ദാരുമയി

🗣. ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
✍കിഴക്കും, പടിഞ്ഞാറും

🗣. ഗ്രാമാദികളില്‍ ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
✍ഈശാനകോണില്‍

🗣. ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
✍വായുകോണില്‍

🗣. ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്.
✍വടക്ക്

🗣 ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
✍നിര്യതികോണില്‍

🗣പടിഞ്ഞാറ് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തിന് അവലംബിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
✍ഈശാനം, കിഴക്ക്, അഗ്നികോണ്‍, തെക്ക്

🗣. ഗ്രമാദികളില്‍ കിഴക്ക് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തില്‍ അവലംഭിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
✍നിര്യതി, പടിഞ്ഞാറ്, വായുകോണ്‍, വടക്ക്

🗣. ദശാതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
✍ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍

🗣. നവതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
✍അഷ്ടദിക്പാലകന്മാര്‍, സൂര്യന്‍

🗣. സ്പ്തതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
✍ചെറു ദൈവങ്ങള്‍

🗣. ഷഡ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
✍കുമാരന്‍

🗣. ചതുഷ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
✍ഭൂതഗണങ്ങള്‍

🗣. ദ്വിതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
✍മത്സ്യം, കൂര്‍മ്മം

🗣. ഏകതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
✍നാഗം 

No comments:

Post a Comment