ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2016

ഷോഡശക്രിയകൾ [12]

ഷോഡശക്രിയകൾ [12]

12. വിവാഹം

വിവാഹം എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും സർക്കാരിന്റെയും അവരുടെ ബന്ധുജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്. വർണാശ്രമ ധർമപ്രകാരം ബ്രഹ്മചാരിയായ വ്യക്തി ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന പവിത്രമായ ചടങ്ങാണ് വിവാഹം. ബ്രാഹ്മം, ദൈവം, ആർഷം, പ്രാജപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം, പൈശാചം, എന്നിങ്ങനെ എട്ടുവിധം വിവാഹങ്ങൾ ഉണ്ട്. അശ്വലായനഗൃഹ്യ സൂത്രം പ്രകാരം പരസ്പരം കാണുകയും സംസാരിക്കുകയും പരസ്പരാനുരാഗത്തിലാവുകയും ചെയ്യുന്ന യുവതീയുവാക്കൾ തുടർന്ന് ബന്ധു-ഗുരുജനങ്ങളുടെ അനുവാദത്തോടെ വിവാഹം നടത്തുന്നു. വിവാഹത്തിനു കന്യക രജസ്വലയായി കുറഞ്ഞത് നാലുവർഷമെങ്കിലും കഴിഞിരിക്കണം. വരനു വധുവിനെക്കാൾ പ്രായം കൂടുതലായിരിക്കണം. വിവാഹിതരായശേഷം കുറഞ്ഞത് നാലുദിവസം കഴിഞ്ഞു വേണംഗർഭധാനസം സ്കാരം നടത്തുവാൻ. വിവാഹസമയത്ത് വധുവരൻമാർ പ്രതിജ്ഞയെടുക്കണമെന്നു ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു

വരന്റെ പ്രതിജ്ഞതിരുത്തുക

⏩ ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി. അതിനാൽ നീ എന്റെ അർദ്ധാഗിംനിയാണെന്നു സമുദായ സമക്ഷം പ്രഖ്യാപിക്കുന്നു.
⏩ ഞാൻ ഭവതിയെ ഗൃഹലക്ഷമിസ്വരൂപേണ സന്തോഷത്തോടെ സ്വീകരിക്കുന്നു.
⏩ ഭവതിയുമായി കൂടിയാലോചിച്ച് ശുഭകർമങ്ങൾ ചെയ്യും.
⏩ നിന്റെ സുഖം,ശാന്തി,സമൃദ്ധി,രക്ഷ എന്നിവക്കായി എന്റെ ശക്തിക്ക് തക്കവിധം വ്യവസ്ഥ ചെയ്യുന്നതാണ്‌.
⏩ നാം തമ്മിൽ ഉണ്ടാകുന്ന അഭിപ്രായഭേദങ്ങൾ സൗമ്യമായി പറഞ്ഞു പരിഹരിക്കും.

സ്വാമിൻ ! എന്റെ ജീവിതം അങ്ങയുടെ ജീവിതത്തോട് ചേർത്തിരിക്കുന്നു.മറ്റു കുടുംബഗങളോട് സൗമ്യമായി പെരുമാറും.എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും.അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്‌.

അങ്ങനെ വിവാഹസംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദ്ദേശം ലഭിക്കുന്നു.

വധുവിന്റെ പ്രതിജ്ഞ

*⃣ സ്വാമിൻ ! എന്റെ ജീവിതം അങ്ങയുടെ ജീവിതത്തോട് ചേർത്തിരിക്കുന്നു.
*⃣ മറ്റു കുടുംബഗങളോട് സൗമ്യമായി പെരുമാറും. *⃣എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും.
*⃣ അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്‌.

അങ്ങനെ വിവാഹ സംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദ്ദേശം ലഭിക്കുന്നു.

No comments:

Post a Comment