ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2016

ആരാണ് പരമശിവൻ?

ആരാണ് പരമശിവൻ?

   സംഹാര സ്വരൂപൻ സൃഷ്ടി കഴിഞ്ഞാൽ സംരക്ഷണം ആവശ്യമാണ് ഒരു നിശ്ചയിക്കപ്പെട്ട കാലയളവ് പൂർത്തിയായാൽ സംഹാരവും അത്യാവശ്യമാണ് ഈ സംഹാരം എങ്ങിനെ നടക്കുന്നു?
അല്ലയോ മനുഷ്യാ! ആദ്യം നിനക്ക് ചിന്തിക്കുവാനുള്ള വക തരാം
1' നിന്റെ കഴുത്തിൽ സംസാര ദൂഖമാകുന്ന കരാളസർപ്പം ചുറ്റിവരിഞ്ഞരിക്കുന്നു - നോക്ക് എന്റെ ക

ഴുത്തിലും സർപ്പം!
2' മനുഷ്യാ നിന്റെ ഈ ശരീരം ഇന്നല്ലെങ്കിൽ നാളെ ചാരമാകാൻ ഉള്ളതാണ് അതിനാൽ ന എന്ന ഞാൻ സദാസമയവും ചുടല ഭസ്മം പൂശിയിരിക്കുന്നു
3 -മനുഷ്യാ നിന്റെ ഈ ശരീരം മൃഗതുല്യമാണ് അത് നിന്നെ ഓർമ്മിപ്പിക്കുവാനായി ഞാൻ സദാ മൃഗത്തോൽ ഉടുത്തിരിക്കുന്നു
4  നിന്റെ ശിരസ്സിലേക്ക് വരുന്നതെല്ലാം ശുദ്ധമായ വിഷയങ്ങൾ ആയിരിക്കണം നിന്നെ അതോർമ്മിപ്പിക്കുവാനായി ഞാൻ സദാ സമയവും പരിശുദ്ധയായ ഗംഗാ നദിയെ ശിരസ്സിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്നു
5  മനുഷ്യാ നിന്റെ ചിന്ത എപ്പോഴും തെളിഞ്ഞതായിരിക്കണം  മനുഷ്യനിൽ ചിന്തയാണ് ആകാശം ചിദാകാശം ആ ചിദാകാശം തെളിഞ്ഞതായിരിക്കണം അത് നിന്നെ ഓർമ്മിപ്പിക്കാൻ ആയി ശിരസ്സിന് മുകളിൽ ഞാൻ ചന്ദ്രക്കല ചൂടുന്നു
6 മരുഷ്യാ ഞാൻ എന്റെ വാസസ്ഥലം ഭൂമി തന്നെയാക്കി കാരണം എന്റെ നി യോഗം സംഹാരവും അടുത്ത സൃഷ്ടിക്കുള്ള പാതയൊരുക്കലുമാണ് ഭൂമിയിൽ എന്റെ സന്ദേശം അനുസരിച്ച് എന്നെ നോക്കി പഠിച്ച് വേണം നീ സത്യലോക പ്രാപ്തിക്കോ വൈകണ്ഠ പ്രാപ്തിക്    ശ്രമിക്കാൻ ആയതിനാൽ മേൽ പറഞ്ഞ സത്യങ്ങൾ എല്ലാം ഉൾക്കൊണ്ട് വേണം ഗീതയും ഭാഗവതവും പഠിക്കാൻ
7 താളം അഥവാ കാലം എന്റെ നൃത്തച്ചുവടിൽ നിന്ന് ആരംഭിച്ചു ഞാൻ നൃത്തം ചെയ്യാൻ ആരംഭിച്ചപ്പോൾ ഥൈ  എന്ന ശബ്ദത്തോടെ കാൽ വെച്ചപ്പോൾ കാലിൽ നിന്നും ചിലമ്പ് ഊർന്ന് മേലോട്ട് പൊങ്ങി അത് താഴെ വീ ണ് ഭൂമിക്ക് വല്ല അപകടവും സംഭവിക്കുമോ എന്ന് ശങ്കിച്ച ഞാൻ അതിനെ ശിരസ്സ് കൊണ്ടും തോൾകൊണ്ടും കൈമുട്ടു കൊണ്ടും തട്ടിത്തട്ടി വേഗത കാച്ച് നിലത്തിട്ടു അപ്പോൾ ഉണ്ടായ ശബ്ദ മാ ണ്    ത ദ്ധി ത്തോം നം   ആദ്യത്തെ താള മാത്രകൾ അതാണ് തുടർന്ന് വരുന്ന എല്ലാ താളങ്ങൾക്കും ആധാരം ഈ ശബ്ദം തന്നെ
       ഇന്നും മൃദംഗം പഠിക്കുന്ന കുട്ടികൾ തുടങ്ങുമ്പോൾ വായിക്കുന്ന ആദ്യ പാഠമാണ്
ത - ദ്ധി - ത്തോം - നം

No comments:

Post a Comment