ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 April 2016

അഭിഷേക ഫലങ്ങള്‍



അഭിഷേക ഫലങ്ങള്‍















1. പാലഭിഷേകത്തിന്റെ ഫലം ?
    കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും, ദീര്‍ഘജീവിതം.
2. നെയ്യഭിഷേകത്തിന്റെ ഫലം ?
    സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം.
3. പനിനീരഭിഷേകത്തിന്റെ ഫലം ?
    പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം.
4. എണ്ണ

അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
    ദൈവീകഭക്തി വര്‍ദ്ധന
5. ചന്ദനാഭിഷേകത്തിന്റെ ഫലം ?
    പുനര്‍ജ്ജന്മം ഇല്ലാതാകും, ധനവര്‍ദ്ധനവ് , സ്ഥാനകയറ്റം.
6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
    ദീര്‍ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.
7. ഇളനീര്‍ അഭിഷേകത്തിന്റെ ഫലം ?
    നല്ല സന്തതികള്‍ ഉണ്ടാകും, രാജകീയപദവി.
8. ഭാസ്മാഭിഷേകത്തിന്റെ ഫലം ?
    ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും.
9. പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം ?
    പാപങ്ങളില്‍നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.
10. തീര്‍ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
      മനശുദ്ധി, ദുര്‍വിചാരങ്ങള്‍ മാറും.
11. തേന്‍ അഭിഷേകത്തിന്റെ ഫലം ?
      മധുരമായ ശബ്ദമുണ്ടാകും.
12. വാകചാര്‍ത്ത്  അഭിഷേകത്തിന്റെ ഫലം ?
      മാലിന്യയങ്ങള്‍ നീങ്ങി പരിശുദ്ധി ലഭിക്കുന്നു.
13. നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം ?
      അസുഖ നിവാരന്നം.
14. മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം ?
      ഗ്രിഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലും.
15. കാരിബ്, ശര്‍ക്കര അഭിഷേകത്തിന്റെ ഫലം ?
      ഭാവിയെ കുറിച്ച് അറിയുവാന്‍ കഴിയും, ശത്രുവിജയം.
16. പച്ചകല്‍പ്പുരാഭിഷേകത്തിന്റെ ഫലം ?
      ഭയനാശപരിഹാരത്തിന് .
17. ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം ?
      യമഭയം അകലുന്നു.
18. പഴച്ചാര്‍ അഭിഷേകത്തിന്റെ ഫലം ?
      ജനങ്ങള്‍ സ്നേഹിക്കും, കാര്ഷികാഭിവൃദ്ധി.
19. തൈരാഭിഷേകത്തിന്റെ ഫലം ?
      മാതൃഗുണം, സന്താനലബ്ധി.
20. വലംപിരി ശംഖാഭിഷേകത്തിന്റെ ഫലം ?
      ഐശ്വര്യസിദ്ധി
21. സ്വര്‍ണ്ണാഭിഷേകത്തിന്റെ ഫലം ?
      ധനലാഭം 
22. സഹസ്രധാരാഭിഷേകത്തിന്റെ ഫലം ?
      ആയുര്‍ലാഭം
23. കലശാഭിഷേകത്തിന്റെ ഫലം ?
      ഉദ്ധിഷ്ടകാര്യസിദ്ധി 
24. നവാഭിഷേകത്തിന്റെ ഫലം ?
      രോഗശാന്തി, സമ്പല്‍ സമൃതി 
25. മാബഴാഭിഷേകത്തിന്റെ ഫലം ?
      സര്‍വ്വവിജയം
26. ഗോരോചനാഭിഷേകത്തിന്റെ ഫലം ?
      ദീര്‍ഘായുസ്സ് 
27. കസ്തുരി അഭിഷേകത്തിന്റെ ഫലം ?
      വിജയം 
28. അന്നാഭിഷേകത്തിന്റെ ഫലം ?
ആരോഗ്യം, ആയുര്‍വര്‍ദ്ധന.

      

No comments:

Post a Comment