ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 April 2016

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന കവിശ്രേഷ്ഠര്‍

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന കവിശ്രേഷ്ഠര്‍

1. ക്ഷപണകന്‍
2. ധന്വന്തരി
3. കാളിദാസന്‍
4. അമരസിംഹന്‍
5. വരാഹമിഹിരന്‍
6. വരരുചി
7. ശങ്കു
8. വേതാളഭട്ടന്‍
9. ഹരിസേനന്‍

വിക്രമാദിത്യസദസ്സിലെ ഈ കവിശ്രേഷ്ടന്മാരില്‍ അഗ്രഗണ്യന്‍ കാളിദാസന്‍ തന്നെയായിരുന്നു. രാജാവിന്റെ പ്രത്യേക പ്രീതിയ്ക്ക് പാത്രീഭവിച്ചിരുന്നതും കാളിദാസന്‍ തന്നെ. വിക്രമോര്‍വ്വശീയം,കുമാരസംഭവം,മേഘസന്ദേശം തുടങ്ങി വിഖ്യാതങ്ങളായ നിരവധി കൃതികളുടെ കര്‍ത്താവായിരുന്നു ഇദ്ദേഹം.

3 comments:

  1. ധന്വന്തരി ക്ഷപണകാമരസിംഹ ശങ്കു വേതാളഭട്ട ഘടകർപ്പര കാളിദാസ: ജ്ഞാതോ വരാഹമിഹിര വരരുച്യാദി നൃപതേ സഭായാം

    ReplyDelete
  2. ഹരിസേനൻ തന്നെയോ ഘടകർപ്പരൻ ?

    ReplyDelete
  3. നവരത്നങ്ങൾ തന്നെ ഒരു സമസ്യയാണ്.
    ചരിത്രപ്രകാരം ചന്ദ്രഗുപ്തൻ 2 ആമൻ്റെ (വിക്രമാദിത്യൻ്റെ സദസ്സിലെ 9 പ്രഗത്ഭർ)
    വിക്രമാദിത്യൻ്റെ ഭരണകാലം 40 വർഷം, കഥകളിൽ 2000 വർഷം (കാടാറുമാസം നാടാറുമാസം)
    കഥകളിൽ വിക്രമാദിത്യനെ ശലിവാഹനൻ വധിച്ച് 2000 വർഷങ്ങൾ കഴിഞ്ഞു മുഞ്ജൻ്റെ മരുമകൻ ഭോജരാജൻ പുതിയതായി പിടിച്ചെടുത്ത ഉജയിനിയിലെ പ്രദേശങ്ങളിലൂടെ സവാരി ചെയ്യവേ ഒരു കുന്നിൻ്റെ മുകളിലിരുന്ന് ഒരു ബാലൻ വിധിന്യായം പറയുന്നതുകണ്ട് ആ കുന്നിനെന്തോ മഹത്വമുണ്ടെന്ന് തിരിച്ചറിഞ്ഞ്, അത് മെല്ലെ ഇടിച്ച് മയൂരസിംഹാസനം കണ്ടെത്തി, അതിലെ സലഭഞ്ജികകൾ വിക്രമാദിത്യകഥകൾ പറയുന്നു.
    കാളിദാസചരിത്രത്തിൽ അദ്ദേഹം ഭോജരാജാവിൻ്റെ സദസ്യനാണ്,
    "അദ്യ ധാരാ നിരാധാരാ നിരാലംബാ സരസ്വതീ:
    പണ്ഡിതാ ഖണ്ഡിതാസ്സർവ്വേ ഭോജരാജേ ദിവംഗതേ"
    എന്നും ഭുവംഗതേ എന്നു തിരുത്തിയതും അതിനുദാഹരണം.
    ഇനി വിക്രമാദിത്യസദസ്സിലെ
    "ധന്വന്തരി ക്ഷപണകാമരസിംഹ
    ശങ്കു വേതാളഭട്ട ഘടകർപ്പര കാളിദാസ:
    ജ്ഞാതോ വരാഹമിഹിര
    വരരുച്യാദി നൃപതേ സഭായാം"
    ഇവിടെ വാസ്തുശില്പിയായ ഘടകര്‍പ്പരന്‍ വരുന്നു, ഘട+കർപര - ഉടഞ്ഞകുടത്തിന്റെ കഷണം കൊണ്ട് അത്ഭുതങ്ങൾ തീർത്തവൻ! ശരിയായ പേരു ഹരിസേനൻ എന്നാവാം, കവിതയും എഴുതിയിരുന്നുവെന്ന് കരുതാം.
    ഭോജരാസദസ്സിൽ ഹരിസേനൻ ഘടകർപ്പരനുപകരം വരുന്നു.
    കൃത്യമായി ഒരു തീർപ്പ് ഇതുവരെ കിട്ടിയിട്ടില്ല

    ReplyDelete