ചെങ്കണപതിഹോമം
ഗണപതിഹോമം നടത്തുന്നത് ശ്രേയസ്കരമാണ്. ഗണപതിയെ പ്രീതിപ്പെടുത്തിയാല്‍ വിഘ്നങ്ങള്‍ ഉണ്ടാകില്ലെന്നും വിശ്വാസമുണ്ട്. ചെങ്കണപതി ഹോമം നടത്തുന്നത് സ്ത്രീകളാണ്. വീട്ടമ്മ കുളിച്ചുവന്ന് ഗണപതിയെ ധ്യാനിച്ച് ഒരു തേങ്ങാപ്പൂളും ഒരു കഷ്ണം ശര്‍ക്കരയും നെയ്യ് ചേര്‍ത്ത് അടുപ്പുകത്തിച്ച് ഹോമിക്കുന്നതാണ് ചടങ്ങ്. പ്രത്യേകപൂജയൊന്നും പതിവില്ല. വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം.
ഇത് കൂടാതെ സ്ത്രീകള്‍ക്കിടയില്‍ മറ്റൊരാചാരംകൂടി പതിവുണ്ട്. ദിവസവും കുളിച്ചുവന്ന് പെണ്‍കുട്ടികള്‍ കിഴക്കോട്ട് തിരിഞ്ഞിരുന്ന് അപ്പവും അടയും നിവേദിക്കുന്നു. അടനിവേദ്യത്തിനാണ് കൂടുതല്‍ പ്രാധാന്യം. ഗണപതിയടയ്ക്കു മധുരം കുറവാണ്. ഗണപതിയോടൊപ്പം ശിവനും പാര്‍വ്വതിക്കും കൂടി നിവേദിക്കുന്ന പതിവും കാണാം. എല്ലാം മംഗല്യഭാഗ്യത്തിന് വേണ്ടിയുള്ള ചടങ്ങുകളാണ്. ഇത് ദിവസവും വേണ്ടതാണ്. തുലാമാസത്തിലെ തിരുവോണം ഗണപതിയും മീനമാസത്തിലെ പൂരം ഗണപതിയും ചിങ്ങമാസത്തിലെ വിനായകചതുര്‍ഥിയും ഗണേശന് പ്രാധാന്യമുള്ള ദിവസങ്ങളാണ്. കൂടാതെ മുപ്പട്ടുവെള്ളിയാഴ്ചകളും വിഘ്നേശ്വരപ്രീതികരമാകുന്നു.
അടുപ്പ് പല വീടുകളിലും ഇന്ന് ഇല്ലാത്തതിനാല്‍ ചകിരിപൊളിയില് തീയിട്ട് ചെങ്കണപതിഹോമം നടത്തുന്നതിനും വിരോധമില്ല. അതിന് പ്രത്യേക സ്ഥലം കണ്ടെത്തണമെന്ന് മാത്രം. രാവിലെ കത്തിച്ച ദീപത്തില്‍ നിന്ന് അഗ്നി പകര്‍ന്ന് കര്‍മം നിര്‍വഹിക്കാം.
No comments:
Post a Comment