ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2016

പ്രദക്ഷിണ നിയമം

ചിത്രകൂടം ,നാഗ തറ എന്നിവയ്ക്ക് പ്രദക്ഷിണം ചെയ്യാൻ വിധിയില്ല ...
ആചാര്യ വിധി പ്രകാരം പ്രദക്ഷിണ നിയമം
''"ഏകം വിനായകേ  കുര്യാല്‍ദ്വേസൂര്യോത്രീണീ ശങ്കരേ
ചത്വാരി ദേവി വിഷ്ണുശ്ച സപ്താശ്വതേഥ  പ്രദക്ഷിണം. എന്നാണ് അതായതു. ഗണപതിക്ക്‌ ഒന്നും,
സുര്യന് രണ്ടും ,
ശിവന് മൂന്നും,
വിഷ്ണുവിന് നാലും ,
ശാസ്താവിന് അഞ്ചും,
സുബ്രമണ്യന് ആറും,
ഭഗവതിക്കും അരയാലിനും ഏഴും പ്രദക്ഷിണം വയ്ക്കണം.
എന്നാൽ അരയാലിനു ചുറ്റുമുള്ള നാഗ വിഗ്രഹങ്ങളെ പ്രദക്ഷിണം ചെയ്യാം ..........

No comments:

Post a Comment