ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 April 2016

ആറുമുഖന്‍ എന്ന പേരിനു പിന്നിലെ കഥ

കുമാരന്‍റെ - മുരുകന്‍റെ ആറുമുഖന്‍ എന്ന പേരിനു പിന്നിലെ കഥ...

ഐതിഹ്യം
___________

ശുക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുര സ്ത്രീക്ക് കശ്യപമഹര്ഷിയില്‍ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് ശിവപുത്രന്‍ സുബ്രഹ്മണ്യൻ പിറന്നത്‌.. ശിവപുത്രന് മാത്രമേ തങ്ങളെ വധിക്കാനാകാവു എന്ന് വരം നേടിയ അവര്‍ ത്രിലോകങ്ങളും അടക്കിഭരിച്ചു.. ഇതില്‍ അസ്വസ്ഥരായ ദേവകള്‍ മഹാദേവന് മുന്നില്‍ സങ്കടം ഉണര്ത്തി ച്ചു.. ശിവന്‍ പാര്‍വതി ദേവിയെ കല്യാണം ചെയ്യുകയും ചെയ്തു. കാലങ്ങള്‍ കടന്നുപോയി ശിവപുത്രന്‍ മാത്രം പിറന്നില്ല.. തുടര്ന്നു ഭഗവാന്‍ മഹാദേവന്‍ പഞ്ചമുഖരൂപം കൈകൊള്ളുകയും.. ആ അഞ്ചുമുഖങ്ങളില്‍ നിന്നും ഓരോ ദിവ്യതേജസ്സുകളും പാര്‍വതിദേവിയുടെ മുഖത്ത് നിന്നും ഒരു ദിവ്യ തേജസ്സും പുറത്തേക്കു ബഹിര്‍ഗമിച്ചു.. ഈ ആറു ദിവ്യതേജസ്സുകളെയും അഗ്നിദേവനും വായുദേവനും ചേര്‍ന്നു ഗംഗയില്‍ നിക്ഷേപിക്കുകയും..ഗംഗ ഹിമാലയത്തിലെ തന്നെ ശരവണപൊയ്ക എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ആറുമുഖങ്ങളോട് കൂടിയ ഒരു പൈതലായി സുബ്രഹ്മണ്യന്‍ പിറക്കുകയും ചെയ്തു.. അങ്ങനെ കുമാരന് ആറുമുഖന്‍ എന്നാ പേരും ലഭിച്ചു.. ശിശുവായ സുബ്രഹ്മണ്യനെ മഹാവിഷ്ണുവിന്‍റെ നിര്‍ദേശപ്രകാരം കാര്‍ത്തിക നക്ഷത്രത്തിന്‍റെ അഥിദേവതമാരായ ആറു ദേവതകള്‍ മുല കൊടുത്തു വളര്‍ത്തുകയും ചെയ്തു.. ഇപ്രകാരം കാര്‍ത്തിക നക്ഷത്രാഥിദേവതകള്‍ അമ്മയുടെ സ്ഥാനത്തായ കുമാരന് ‘’കാര്‍ത്തികേയന്‍’’ എന്ന പേരും കൂടെ ലഭിച്ചു...

No comments:

Post a Comment