ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 April 2016

ജ്യോതിഷത്തില് ഒരു ദിവസം

രാത്രി പന്ത്രണ്ടുമണി കഴിയുന്നതോടെ ദിവസം ആരംഭിച്ച് അടുത്ത രാ‍ത്രി 12 മണിയാവുമ്പോള് അവസാനിക്കുന്നതാണ് നാം അനുവര്‍ത്തിച്ചുവരുന്ന രീതി. എന്നാല് ജ്യോതിഷത്തില് ഒരു ദിവസം ആരംഭിക്കുന്നത് സൂര്യോദയത്തോടെയാണ്. അടുത്ത സൂര്യോദയത്തിന് മുന്‍പ് അതവസാനിക്കുകയും ചെയ്യുന്നു.

സൂര്യോദയത്തിന്റെ സമയത്തെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തിലെ എല്ലാ ഗണിതക്രിയകളും നടത്തുന്നത്. അതിനാല് കൃത്യമായ ഉദയസമയം കണ്ടെത്തേണ്ടത് പ്രവചനങ്ങളില് കൃത്യതയുണ്ടാവാന് അത്യന്താപേക്ഷിതമാണ്. ജാതകന്റെ ജനനസ്ഥലത്തെ ഉദയസമയം അവിടുത്തെ അക്ഷാംശരേഖാംശങ്ങളുടെ സഹായത്താല് കണ്ടെത്തിയാണ് ഗ്രഹനില എഴുതേണ്ടത്.

രാശികള്‍
1. മേടം
2. ഇടവം
3. മിഥുനം
4. കര്‍ക്കടകം
5. ചിങ്ങം
6. കന്നി
7. തുലാം
8. വൃശ്ചികം
9. ധനു
10. മകരം
11. കുംഭം
12. മീനം

അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങള്‍ ഈ 12 രാശികളിലായി സ്ഥിതി ചെയ്യുന്നു. ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രങ്ങള്‍ വീതം വരുന്നു.

നക്ഷത്രക്കൂറുകള്‍
• അശ്വതി ,ഭരണി, കാര്‍ത്തിക കാല് - മേടക്കൂര്
• കാര്‍ത്തിക മുക്കാല്, രോഹിണി, മകയിരത്തര - ഇടവക്കൂര്
• മകയിരത്തര, തിരുവാതിര ,പുണര്‍തം മുക്കാല് - മിഥുനക്കൂര്
• പുണര്‍തത്തില് കാലും, പൂയവും ആയില്യവും - കര്‍ക്കിടകക്കൂര്
• മകം ,പൂരം ,ഉത്രത്തില് കാലും - ചിങ്ങക്കൂര്
• ഉത്രത്തില് മുക്കാലും അത്തം,ചിത്തിര അരയും - കന്നിക്കൂര്
• ചിത്തിര അരയും ചോതിയും വിശാഖത്തില് മുക്കാലും - തുലാക്കൂര്
• വിശാഖത്തില് കാലും അനിഴവും ത്രിക്കേട്ടയും - വൃശ്ചികക്കൂര്
• മൂലം പൂരടം ഉത്രാടത്തില് കാലും - ധനുക്കൂര്
• ഉത്രാടത്തില് മുക്കാലും തിരുവോണവും അവിട്ടത്തരയും - മകരക്കൂര്
• അവിട്ടത്തരയും ചതയവും പൂരുരുട്ടാതി മുക്കാലും - കുംഭക്കൂര്
• പൂരുരുട്ടാതി കാലും ഉത്രട്ടാതി രേവതി - മീനക്കൂര്
ഓരോ നക്ഷത്രവും 4 പാദമാണ്‌, അങ്ങനെ ഒരു രാശിയില് 9 പാദങ്ങളുണ്ട്.

No comments:

Post a Comment