ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 December 2018

രോഗശമനത്തിനുണ്ട് ആറ് മുദ്രകൾ

രോഗശമനത്തിനുണ്ട് ആറ് മുദ്രകൾ

പ്രപഞ്ചത്തോട് ചേർന്ന് നിൽക്കുന്നതാണ് നമ്മുടെ ശരീരം. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ അഞ്ചു മൂലകങ്ങൾ അടിസ്ഥാനഘടകങ്ങളാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിന് അടിസ്ഥാനവും പഞ്ചഭൂതങ്ങൾ തന്നെ. മനസിന്റെയും ശരീരത്തനറെയും ആരോഗ്യത്തിന് ഈ അഞ്ച് മൂലകങ്ങളും ശരീരത്തിൽ സന്തുലിതമാകണം. ഇനി ശരീരത്തിൽ എങ്ങനെ പഞ്ചഭൂതങ്ങളെ കാണാം? നമ്മുടെ കൈവിരലുകളിൽ
പെരുവിരൽ - അഗ്നി
ചൂണ്ടുവിരൽ - വായു
നടുവിരൽ -ആകാശം
മോതിരവിരൽ - ഭൂമി
ചെറുവിരൽ ജലത്തേയും
പ്രതിനിധാനം ചെയ്യുന്നു. ദിവസവും രാവിലെ ഇരുപതുമിനിറ്റ് നിങ്ങൾക്കനുയോജ്യമായ മുദ്ര തിരഞ്ഞെടുത്ത് ധ്യാനം ചെയ്യുക.

ധ്യാന മുദ്ര

ധ്യാനം ചെയ്യുന്നവർ ചൂണ്ടുവിരൽകൊണ്ട് പെരുവിരലിനെ തൊടുന്ന വിധം വെച്ചുകൊണ്ടാണ് ധ്യാനം ചെയ്യുക. ഈ മുദ്രചെയ്തുകൊണ്ട് ഇരുപത് മിനിറ്റ് കണ്ണുമടച്ച് ധ്യാനിച്ച് ഇരുന്നാൽ തലച്ചോറിന്റെ ശക്തിവർദ്ധിക്കും. ഏകാഗ്രതയും, ഓർമ്മശക്തിയും വർദ്ധിക്കും. ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം എന്നിവ മാറി മനസ്സിന് സ്വസ്ഥത കിട്ടും.

കൈ പത്തി തുറന്ന് ധ്യാനിക്കാം

കൈപ്പത്തികൾ തുറന്നും അടച്ചും വച്ചുള്ള മുദ്ര. കൈപ്പത്തികൾ തുറന്ന് വച്ച് ധ്യാനിച്ചാൽ തുറന്ന മനസോടെ ദൈവത്തിന്റെ സന്ദേശം സ്വീകരിക്കുവാൻ സാധിക്കും. ഈ രണ്ടു മുദ്രകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന സന്ദേശമാണ് സൂചിപ്പിക്കുന്നത്. ഏറ്റവും ശക്തമായ ഒരു ധ്യാന രീതിയാണിത്.

വായു മുദ്ര

രക്തപ്രവാഹത്തിലെ ന്യൂനതകൾ, മുട്ടുവേദന, ദഹനത്തകരാറ്, വായുശല്യം, എന്നിവയുള്ളവർ വായുമുദ്ര ചെയ്താൽ രോഗശമനമുണ്ടാവും. ഈ മുദ്ര ചെയ്യുന്നവർ ധ്യാനാവസ്ഥയിൽ. ചൂണ്ടുവിരലിനെ പെരുവിരലിന്റെ അടിഭാഗം തൊടുന്നപോലെ വെച്ച്, പെരുവിരൽ ചൂണ്ടുവിരലിനെ പതുക്കെ അമർത്തുന്നപോലെ വെയ്ക്കുക.

ശൂന്യ മുദ്ര

നടുവിരൽ മടക്കി പെരുവിരൽകൊണ്ട് അമർത്തിവെച്ചുകൊണ്ട്, മറ്റു വിരലുകളെല്ലാം നിവർത്തിവെച്ച് ഇരിക്കുക. നാൽപ്പതു മിനിറ്റുനേരം ഇങ്ങനെ ഇരുന്നാൽ ശക്തമായ ചെവിവേദന മാറും.

പൃഥ്വി മുദ്ര

മോതിരവിരൽ പെരുവിരലിന്റെ അഗ്രത്തിൽ മുട്ടിച്ചുവെച്ചുകൊണ്ട് ധ്യാനത്തിനിരിക്കുക. നമുക്ക് ആവശ്യമുള്ള ഓക്സിജൻ ലഭിക്കുന്നതോടൊപ്പം നവോന്മേഷവും ലഭിക്കും. ഉച്ചഭക്ഷണത്തിന് മുമ്പായി ഈ മുദ്ര ചെയ്താൽ ഭക്ഷണാനന്തരസമയം മുഴുവൻ ചുറുചുറുക്കുള്ളതായി മാറും. മനസ് അസ്വസ്ഥമായിരിക്കുമ്പോൾ സ്വസ്ഥത വീണ്ടെടുക്കാനും രോഗികൾക്ക് ശരീരത്തിന് ശക്തി ലഭിക്കാനും ഈ മുദ്ര അത്യധികം ഉപകാരപ്രദമാണ്.

വരുൺ മുദ്ര

രക്തശുദ്ധിക്കും, ചർമ്മരോഗങ്ങളകലാനും, ചർമ്മം മൃദുലമാവാനും നല്ല മുദ്രയാണിത്. ചൂണ്ടുവിരലിന്റെ അഗ്രവും ചെറുവിരലിന്റെ അഗ്രവും തൊട്ടു കൊണ്ട് ധ്യാനിക്കാം.

No comments:

Post a Comment