ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 December 2018

ദീക്ഷ

ദീക്ഷ

ദീക്ഷ എന്നാൽ എന്ത്  ?

"അഥാതോ ദീക്ഷാ. വ്യാഖ്യാസ്യാമ""

""ദിവ്യം ജ്ഞാനം യതോ ദദ്യാത് കുര്യാത് പാപസ്യ സംക്ഷയം
തസ്മാദ് ദീക്ഷേതി സാംപ്രോക്ത ദേശികൈ തത്വ വേദിഭിഃ

ദിവ്യമായ ജ്ഞാനം നേടുക എന്നാണ് ദീക്ഷ ശബ്ദ അർത്ഥം എന്നു വിവക്ഷ ജന്മാന്തരങ്ങളിൽ ഉള്ള പാപത്തെ ഏറ്റടുത്ത ശിഷ്യനെ പാപത്തിൽ നിന്നും മുക്തനാകുകയും,  ശിഷ്യനെ ജ്ഞാന മാർഗം ഉപദേശിച്ചു കൊടുക്കുന്ന പ്രക്രിയ  ആകുന്നു ദീക്ഷ.

പൂർവ്വ ജന്മാർജ്ജിതാമാണ് ഈ ജന്മ്മത്തിൽ കിട്ടുന്ന ദീക്ഷ അന്ന് ചെയ്തു വച്ചതിന്റെ ബാക്കി പത്രമാണ് ഈ ജന്മത്തിൽ  ദീക്ഷ ലഭിക്കുന്നത്. പൂർവ്വ ജന്മത്തിൽ ജപിച്ചതിനെ വാസനയുടെ ചേരുവ കൂടി ചേരുമ്പോൾ ""എപ്പോഴാണോ ശിവൻ ശിവത്വം മറന്നപ്പോൾ ശക്തി അത് ബോധ്യപ്പെടുത്തി കൊടുത്തത് അത് പോലെ  സ്വയം ശിവത്വം മറന്ന ജൻമകനു അവന്റെ മൂല സ്വരൂപം കാണിച്ചു കൊടുക്കുന്ന ശക്തിയാകുന്നു ഗുരു "ഗുരുരേവ ജഗത് സർവ്വം " ആ ഗുരുവിന്റെ ആത്മീയ തേജസ്‌ ശിഷ്യനിൽ പകർന്നു കൊടുക്കുന്നതിനെ ആകുന്നു ദീക്ഷാ വിധി എന്നു പറയുന്നത്.. എന്നാൽ ഇന്ന് ദീക്ഷ എന്നത് ആർക്കും എപ്പോഴും എങ്ങനെയും കൊടുക്കാനും വാങ്ങാനുമുള്ള ഒരു തരം വസ്തുവായി മാറി കഴിഞ്ഞിരിക്കുന്നു.. തന്ത്ര ശാസ്ത്ര പഠനം ഇല്ലാത്തതു തന്നെ കാരണം.  അത് കൊണ്ട് തന്നെ നല്ല ഗുരുവിനെ തിരഞ്ഞെടുക്കുക എന്നത് ഇന്ന് ദുഷ്കരം തന്നെ..

സാമ്പ്രദായികമായ ദീക്ഷ ലഭിച്ചവനും ഗുരുവിൽ നിന്നും അധി ദീക്ഷ ലഭിച്ചവനും മന്ത്രജ്ഞനും. ശാസ്ത്ര വിശാരദനും. നേർവഴി കാണിക്കുന്നവനും. ധനമോഹം ഇല്ലാത്തവനും. ആകണം ഗുരു.. എന്നാൽ ഇന്ന് ഈ പറഞ്ഞ കാര്യങ്ങളിൽ വിപരീതമാണ് നടക്കുന്നത്....

""വിലോക്യ ദിവ്യ ദൃഷ്ട്യാതം  തചൈതന്യ ഹൃദാമ്ബുജാത്
ഗുരുരാണ്മണി സംയോജ്യ കുര്യാദധ്വ വിശോധനം""

ഗുരു ദൃഷ്ടിയാൽ പോഷണം ചെയ്തു തന്റെ ഉപാസ്യ ദേവതയുടെ ശക്തി ഉദ്ധീപിപ്പിച്ചു നാഡി മാർഗ്ഗേണ ശിഷ്യനിൽ ആത്മ സംയോജനം ചെയ്യണം അങ്ങനെ ചെയ്തു കിട്ടുന്ന ദീക്ഷ ശിഷ്യനും ആത്മീയോന്നതി നൽകുന്നതായിരിക്കും..
സമകാലീന കാലഘട്ടത്തിൽ ദീക്ഷാ എന്നത് കോമാളിത്തരങ്ങളുടെ കളിയരങ്ങുകൾ ആകുന്നു.. കഥ അറിയാതെ ആട്ടം തുള്ളുന്ന രീതി .. 

No comments:

Post a Comment