ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 December 2018

യോഗയുടെ ലക്ഷ്യം

യോഗയുടെ ലക്ഷ്യം

എന്താണ് യോഗ? അതിന്റെ ഉത്പത്തി എവിടെ നിന്നാണ്? യോഗയുടെ ഉദ്ധേശ്യം എന്ത്?
യോഗ എന്നാൽ ഒരു വ്യായാമാമല്ല. പിന്നെ എന്താണ് യോഗ? അതിന്റെ ഉത്പത്തി എവിടെ നിന്നാണ്?

സകല വിജ്ഞാനങ്ങളുടേയും ആദിമൂലം വേദമാണ്. വേദത്തിന്റെ ഉപാംഗങ്ങൾ ദർശനങ്ങൾ എന്നറിയപ്പെടുന്നു. വൈദിക ദർശനങ്ങൾ 6 എണ്ണം ഉണ്ട്. ഇവയെ 3 ജോടികളായി തരം തിരിക്കാറുണ്ട്.

ഷഡ് ദർശനങ്ങൾ ഇവയാണ് -

1. സാംഖ്യം - സംഖ്യകളെ (ഗണിതത്തെ) കുറിച്ചുള്ള ശാഖ
2. യോഗം - പതഞ്ജലിയുടെ സമ്പ്രദായം (സാംഖ്യ സമ്പ്രദായത്തിന്റെ അതീന്ദ്രിയത്തെ (മെറ്റാഫിസിക്സ്) പ്രതിപാദിക്കുന്നു)
3. ന്യായം
4. വൈശേഷികം - അണുക്കളെക്കുറിച്ചുള്ള (അറ്റോമിസ്റ്റ്) ശാഖ.
5. പൂർവ മീമാംസ (ലളിതമായി മീമാംസ എന്നും അറിയപ്പെടുന്നു) - വേദ വ്യാഖ്യാനം, വേദ ചടങ്ങുകൾക്ക് പ്രാധാന്യം നൽകുന്നു.
6. ഉത്തര മീമാംസ അഥവാ വേദാന്തം - ഉപനിഷദ് പാരമ്പര്യം, വേദ തത്ത്വചിന്തയ്ക്ക് പ്രാധാന്യം നൽകുന്നു.

വേദങ്ങൾ വ്യാസന്റെ സ്വന്തമല്ല എന്നത് പോലെ തന്നെ യോഗ ദർശനം പതഞ്ജലി മഹർഷിയുടെ സ്വന്തമല്ല. പരമ്പരയായി ഉപദേശിച്ചു പോന്നിട്ടുള്ളതാണത്.അതിന്റെ ക്രോഡീകരണവും വ്യവസ്ഥാപനവുമാണ് പതഞ്‌ജലി നടത്തിയിട്ടുള്ളത്.

സാംഖ്യ-യോഗത്തെ ഒരു ജോടിയായാണ് കാണുന്നത്. കാരണം പാതഞ്ജല യോഗത്തിന്റെ സൈദ്ധാന്തിക അടിത്തറ കപില മഹർഷിയുടെ സാംഖ്യമാണ്. സാംഖ്യ പ്രതിപാദിതമായ പ്രകൃതി-പുരുഷ വിവേകഖ്യാതി നേടുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് യോഗദർശനം എന്ന് പറയാം.

യുഞ്ജാനഃ പ്രഥമം മനസ്തത്ത്വായ സവിതാ ധിയഃ (യജുർ വേദം 11.1)

യുഞ്ജതേ മന ഉത യുഞ്ജതേ ധിയോ വിപ്രാ (യജുർ വേദം 11.4)

യജൂർ വേദത്തിലെ പതിനൊന്നാം അദ്ധ്യായം മുഴുവൻ യോഗവിഷയമാണ്.

വൈദികമായ ത്രൈദർശനങ്ങളാണ് യോഗദർശനത്തിന്റെ അടിത്തറ. വേദോക്തമായ ഈശ്വരൻ, ജീവാത്മാവ്, പ്രകൃതി എന്നീ അനാദി തത്ത്വങ്ങളെ യോഗ ദർശനവും സ്വീകരിക്കുന്നു. യോഗദർശനത്തിലെ 1.24, 2.20, 2.18 എന്നീ സൂക്തങ്ങൾ യഥാക്രമം ഈശ്വരൻ, ജീവാത്മാവ്, പ്രകൃതി എന്നിവയെ പ്രതിപാദിക്കുന്നു.

"കൗള തന്ത്ര മാർഗം"

മത്സ്യേന്ദ്രാ സംഹിത. ഗോരക്ഷ സംഹിത.നന്ദികേശ്വര സംഹിത.ഹഠ യോഗ പ്രദീപിക  തുടങ്ങിയവയ്‌യും 64 തന്ത്ര ശാസ്ത്രവും രഹസ്യമായ ഹഠ യോഗ വിഷയം വളരെ വിശദമായി തന്നെ പ്രതിപാദിക്കുന്നു

യോഗയുടെ ഉദ്ധേശ്യം എന്ത്?

ആത്മജ്ഞാനവിഷയത്തില്‍ ചിത്തശുദ്ധി അതിപ്രധാനമായൊരു സംഗതിയാണ്. ചിത്തം സംശുദ്ധമാവാതെ ഒന്നും സാദ്ധ്യമല്ല. അതിനാല്‍ വേദാന്തശ്രവണംവരെയുള്ള സാധനകളൊക്കെ ഒരുപ്രകാരത്തില്‍ ചിത്തശുദ്ധിക്കുമാത്രമുള്ളവയാണ്. ചിത്തം സംശുദ്ധമായിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും വേണമെന്നുതന്നെയില്ല; തത്ത്വം താനേ പ്രകാശിക്കും. ചളിപുരണ്ട കണ്ണാടിയില്‍ വസ്തുക്കള്‍ പ്രതിബിംബിക്കാത്തതുപോലെയാണ് നാമരൂപങ്ങളെക്കൊണ്ടും കര്‍മ്മവാസനകളെക്കൊണ്ടും വൃത്തികളെക്കൊണ്ടും മലിനമായിരിക്കുന്ന ചിത്തത്തില്‍ വസ്തുതത്ത്വം പ്രകാശിക്കാത്തത്. കണ്ണാടിയിലെചളി തുടച്ചു കളയുംപോലെ ചിത്തത്തിന്റെ അശുദ്ധിയെ സാധനകളെക്കൊണ്ടു തുടച്ചു ശുദ്ധിവരുത്തണം.

ചിത്തശുദ്ധിയാണ് യോഗത്തിന്റെ ലക്ഷ്യം.

ക്ഷിപ്തം, മൂഢം, വിക്ഷിപ്തം എന്നീ ചിത്തഭൂമികളിൽ നിന്ന് യോഗാനുഷ്ഠാനത്തിലൂടെ എകാഗ്ര-നിരുദ്ധ അവസ്ഥ പ്രാപിക്കും. വൃത്തിനിരോധമാണ് യോഗം. നിരോധം എന്നാൽ 'തടയൽ' അല്ല - വിഷയചിന്തയും അതിലൂടെ ഉണ്ടാകുന്ന ആസക്തിപൂർവകമായ പ്രവർത്തിയും ഇല്ലാതിരിക്കൽ ആണു യോഗം.

No comments:

Post a Comment