ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 December 2018

ഭക്തനും ഉപാസകനും

ഭക്തനും ഉപാസകനും

ഭക്തനും സാധകനും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്.
ഒരാൾ ഈശ്വരനെ പുറത്തു കാണുന്നവനും മറ്റേ ആൾ ഈശ്വരനെ തന്റെ ഹൃദയ പദ്മത്തിൽ ദർശിക്കുന്നവനും. ഭക്തൻ എന്നാൽ തനിക്കു അറിയാത്ത ഒരു ശക്തി അല്ലങ്കിൽ തനിക്കു എത്തിപ്പെടാൻ പറ്റാത്ത ഒരു ശക്തിക്കു മുൻപിൽ ഉള്ള കീഴടങ്ങൽ ആണു, എന്നാൽ സാധകൻ ആ ശക്തിയെ സ്വയം സാംശീകരിച്ചു ആ തേജസ്സ് ഞാനും ഒന്നാണെന്ന് ദർശിക്കുന്നവനും. എല്ലാത്തിനെയും ഒരു പോലെ ദർശിക്കുന്നവനും ഒന്നിലും അമിതമായ വികാരം കാണിക്കാത്തവനും ആകുന്നു സാധകന്. കുടുംബം കുട്ടികൾ എന്നിവയെ ഒരു പരിധിയിൽ നിർത്തി പരിപാലിക്കുന്നവൻ ആശാപാശങ്ങൾക്കു (over attachment) പരിധിയിൽ ഏറെ  വികാരം പ്രകടിപ്പിക്കാത്തവൻ.
"ന സ്ത്രീശു നിഷ്ടൂരത"
സ്ത്രീകളെ ദ്രോഹിക്കരുത്

"സംഗീത ഉപകാരനാനി മാനയേത്"
സംഗീത ഉപകരണങ്ങളെ (music instruments) ബഹുമാനിക്കുക

""മൗനേന ഭോജനം"
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാതെയും

"ശ്രദ്ധാ ഭക്തി സമായുക്തം"
ശ്രദ്ധയോടും ഭക്തിയോടും കഴിക്കുക

"ഗുരു ഭക്തി മ മ ദീക്ഷ"
ഗുരുവിനോടുള്ള ഭക്തി ആകുന്നു തന്റെ ഏറ്റവും വലിയ ദീക്ഷ എന്നു ചിന്തിക്കുന്നവൻ ഗുരുവിനെ ശിലാ ബുദ്ധിയോടു കാണാത്തവൻ ഗുരുവിനെ അപമാനിക്കാത്തവൻ

"രഹസ്യ ഭാഷണം"
കുല രഹസ്യത്തെ ഗോപ്യമായി വയ്ക്കുന്നവൻ

"കുല പുസ്തകാനി ഗോപയേത്"
കുല പുസ്തകം പ്രദര്ശിപ്പിക്കുവാൻ പാടില്ല. സ്വ ജീവിതത്തിൽ ഇത്രയൂം കാര്യങ്ങൾ ശീലിക്കുന്നവൻ ആകുന്നവൻ ശേഷം ഗുരു നിർദ്ദേശം...

No comments:

Post a Comment