ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 December 2021

ഉപചാരങ്ങൾ

ഉപചാരങ്ങൾ

സദാനന്ദപൂർണമെന്നത് ആത്മാവിന്റെ ഉപാധിയെ പറയുന്നതാണ്. അന്തകരണരൂപനായ ആത്മാവിന് ഉപാസകകോടിയിൽ  പ്രവേശമുള്ളതുകൊണ്ട് സ്വാത്മാവെന്നു പറഞ്ഞത് ) സ്വാത്മാവെന്നാൽ തന്റെ ( ഉപാസകന്റെ)  ആത്മാവ്, സ്വാത്മാഭേന ഉള്ള ലളിതഭവനയെ പിന്നെയും പിന്നെയും ചെയ്യുന്നതുതന്നെ  ഉപചാരം. ഉപചാര സമർപ്പണം ഭേദബുദ്ധിയോടു കൂടി ചെയ്യേണ്ടതാകുന്നു. സ്വാഭിന്ന ഭാവനക്ക് വിരോധം കൂടാതെയുള്ള  ഉപചാരങ്ങളെ സമർപ്പിക്കണം. പ്രകൃതഭാവനോപചാരം മുഹുർത്താദി നിയമങ്ങളെ ബാധിക്കുന്നതല്ല. ഗന്ധാദ്യുപചാരങ്ങൾപോലെ ഉള്ളതല്ല. എങ്ങനെയെന്നാൽ.

1 - സ്വമഹിമാവിൽ ഭവിക്കുന്നതു തന്നെ ആസനം.

2 - "പാദേസ്യ വിശ്വാഭൂതാനി" എന്ന ശ്രുതിയനുസരിച്ച് ബ്രഹ്മത്തിന്റെ പാദരൂപമായിരിക്കുന്ന ആകാശാദിപ്രപഞ്ചത്തിൽ അസ്തി, ഭാതി, പ്രിയം, ഇത്യാദി ഭാവനാരൂപമായ ജലം കൊണ്ട് നാമരൂപമെന്നു പറയുന്ന മലത്തെ ക്ഷാളനം ചെയ്യുന്നതു പാദ്യം.

3 - ആകാശാദിപ്രപഞ്ചത്തിന്റെ നാമരൂപമലക്ഷാളനം അർഘ്യം.

4 - ഭാവനാരൂപമായ ജലത്തെ കബളീകരിക്കുന്നത്  അചമനം.

5 - സച്ചിദാനന്ദത്വാദ്യഖിലാവാഭേദമായ ഭാവാനാജല സമ്പർക്കം സ്നാനം.

6 - ആ ജലസമ്പർക്കം കൊണ്ട് വൃത്തിവിഷയങ്ങളെ  മറക്കുന്നത് വസ്ത്രം. 

7 - നിർവിഷയത്വം, നിരഞ്ജനത്വം, തുടങ്ങി ബ്രഹ്മത്തിന് അടയാളമായ  അനേക കാര്യങ്ങൾ ഉണ്ട്. ധർമ്മവും തന്റെ ധർമ്മവും ഒന്നു തന്നെയാണന്നു ഭാവിക്കുന്നത് ആഭരണം.

8 - സ്വശരീരത്തിലുള്ള പൃഥിവി, തേജസ്സ്, വായു, ആകാശം, ഇവയുടെ അംശങ്ങളുടെ ജഡതയെ ചിച്ചിന്ദ്രമണ്ഡലത്തിലുള്ള  അമൃത് കൊണ്ടുകളഞ്ഞ് സചിദാനന്ദമാത്രമായ ബ്രഹ്മമായി  ഭാവിക്കുന്നത് ഗന്ധ-പുഷ്പ-ധൂപ-ദീപ- നൈവേദ്യ-താംബൂലങ്ങളെന്ന ആറുപചാരങ്ങൾ.

9 - പശ്യന്തീ, മദ്ധ്യമാ, വൈഖരീ, പരാ, ഈ നാലു വാക്കുകളെയും സ്വശബ്ദമാർഗ്ഗമായി ബ്രഹ്മത്തിൽ സമർപ്പിക്കുന്നത്  സ്തോത്രം.

10 - അവിടെയും ഇവിടെയും ഓടികൊണ്ടിരിക്കുന്ന  ചിത്തവൃത്തികളെ ജാഡ്യത്തെ കളഞ്ഞ് ബ്രഹ്മത്തിൽ സമർപ്പിക്കുന്നത് പ്രദക്ഷിണം.

11 - വൃത്തികളെ  വിഷയത്തിൽ നിന്നും തിരിച്ച് ബ്രഹ്മത്തിൽ ലയിപ്പിക്കുന്നത് നമസ്കാരം. ഇങ്ങനെ 16 ഉപചാരങ്ങൾ.

No comments:

Post a Comment