ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 December 2021

എന്താണ് കുടുമ (ശിഖ)

എന്താണ് കുടുമ (ശിഖ)

പണ്ടുകാലങ്ങളിൽ പുരുഷന്മാരുടെ തലയുടെ പുറകുഭാഗത്ത് മുകൾ വശത്തു നിന്നും നീളത്തിൽ വളർത്തിയിടുന്ന മുടിയിഴകളെയാണ് കുടുമ (ശിഖ) എന്നു വിളിയ്ക്കുന്നത്. ചെറുപ്പത്തിൽ തന്നെ ആൺകുട്ടികളുടെ തല മുണ്ഡനം ചെയ്യുകയും തലയുടെ പിൻഭാഗത്ത് മുകളിലായി കുറച്ചു ഭാഗം അതേപടി നിലനിർത്തുകയും ചെയ്താണ് കുടുമ വളർത്തുന്നത്. ഈ കർമ്മത്തെ ചൂഡാകരണം എന്ന് വിളിയ്ക്കുന്നു. വേദകാലത്ത് ബ്രാഹ്മണരരും, ക്ഷത്രിയരും, വൈശ്യരും കുടുമ വച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇപ്പോൾ എല്ലാ ഹൈന്ദവരും കുടുമ വയ്ക്കാറില്ലെങ്കിലും ചില വിഭാഗം ഹിന്ദു സന്യാസിമാർക്ക് അത് അനിവാര്യമാണ്. വൈഷ്ണവ ധർമ്മത്തിൽ വിശ്വസിയ്ക്കുന്ന ഇസ്കോൺ സന്യാസിമാർ ഇതിനുദാഹരണമാണ്. കുടുമി എന്നും പ്രാദേശികമായി അറിയപ്പെടുന്നു. ആയുര്‍വേദാചാര്യനായ സുശ്രുതന്റെ അഭിപ്രായ പ്രകാരം ഈ ഭാഗത്തെ അധിപതി മർമം എല്ലാ നാഡീവ്യൂഹങ്ങളുടേയും കേന്ദ്രമാണ്. ഇവിടെ കുടുമ വരക്കുമ്പോൾ മർ‍ദം പ്രയോഗിക്കപ്പെടുന്നു. ഊർജം നൽകുന്നു.

കുടുമി എന്നും പ്രാദേശികമായി അറിയപ്പെടുന്ന ഇത് തിരുവിതാംകൂറിൽ ഹിന്ദു മത വിശ്വാസികളെപ്പോലെ സുറിയാനികൾ, റോമൻ കത്തോലിക്കർ, മുഹമ്മദീയർ എല്ലാ മത വിഭാഗങ്ങളും ഉപയോഗിച്ചിരുന്നു. 1837-ൽ സി.എം.എസ്. മിഷനറിയായി എത്തിയ റവ. ജെ.ഡി. തോംസൺ ആണ് ക്രിസ്തുമത പ്രചാരകർ കുടുമി ഉപയോഗിക്കുന്നത് നിർത്തലാക്കുന്നത് ആരംഭം കുറിച്ചത്. അതിനുശേഷം പലരിലൂടെ അത് മതത്തിൽ ഉൾപ്പെടുന്ന എല്ലാവരേയും കുടുമ ഒഴിവാക്കിക്കുന്നതിൽ കൊണ്ടെത്തിച്ചു. 1867-ൽ ബിഷപ്പായിരുന്ന കാഡ്‌വെൽ കുടുമ എന്നത് കേവലം ദേശീയമായ വേഷവിധാനത്തിന്റെ ഭാഗമാണെന്നും അത് സാംസ്കാരികവും സംസ്കരണപരവും ആയ അടയാളമാണെന്നും ഏതെങ്കിലും പ്രത്യേക മതത്തിന് പ്രാമുഖ്യം കല്പിക്കുന്നില്ലാ എന്നും നിരീക്ഷിച്ചിട്ടുണ്ട്. 1876-ൽ ഇന്ത്യൻ ഇവാഞ്ചലിക്കൽ റിവ്യൂവിൽ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ മിഷണറി പ്രവർത്തകരുടെ കുടുമ ഉപയോഗത്തെക്കുറിച്ച് പരാമർശമുണ്ട്.

No comments:

Post a Comment