ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 December 2021

സീതാപഹരണവും രാമരാവണയുദ്ധവും

സീതാപഹരണവും രാമരാവണയുദ്ധവും

വിധാതാവിന്റെ പുത്രനും മഹാത്മാവും പ്രഭുവുമായ സനൽകുമാരൻ, ആ ബ്രഹ്മർഷി അധിവസിക്കുന്ന പ്രദേശത്തെക്ക് രാക്ഷസാധിപനായ രാവണൻ ചെന്നു. വിനയത്തോടെ തൊഴുതു നമസ്കരിച്ചു… ഒരിക്കലും അസത്യവാക്കുകൾ ഓതാത്ത മാമുനീന്ദ്രനോട് കൈകൂപ്പിക്കൊണ്ട് ചോദിച്ചു
.
മാമുനേ ലോകങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ടൻ ആയിട്ടുള്ളവൻ ആരാണ് ..?
അമരവരൻമാർക്ക് കരുത്തർ ആയിട്ട് ആരെങ്കിലുമുണ്ടോ ..?
ഏതോരുവന്റെ സഹായത്താലാണ് സുരന്മാർപോരിൽ ജയം നേടാറുള്ളത്..?
മനുഷ്യ ശ്രേഷ്ടന്മാർ എതോരൾക്കു വേണ്ടിയാണ് ഉത്തമയജ്ഞങ്ങൾ ചെയുന്നത് ..?
മഹയോഗികൾ ധ്യാനിക്കുന്നത് ആരെയാണ്…?
ഭഗവാനെ എന്റെ ഈ സംശയത്തെ തീർത്തുതരുവാൻ അവിടുത്തേക്ക്‌ദയവുണ്ടാകേണമേ…..
ജ്ഞാനക്കണ്ണിൽ ഏതു൦ കാണുവാൻ കഴിവുള്ള സനൽകുരമാരൻ, ആസുരേന്ദ്രന്റെ ആശയമെല്ലാം മനസിലാക്കി മന്ദഹസിച്ചു കൊണ്ട് സാദരം മറുപടിയരുളി
ഉണ്ണി രാവണാ എല്ലാം പറഞ്ഞുതരാം …
സർവ്വലോകങ്ങളും ഭരിക്കുന്നവൻ , ഏതൊരാൾക്കും ഇന്നുവരെ ഉത്ഭവം അറിയാൻ കഴിഞ്ഞിട്ടില്ലത്തവൻ – ദേവന്മാരും അസുരന്മാരും നിത്യം വന്ദിക്കുന്നവൻ – മഹാപ്രഭുവായ നാരായണൻ വൈകുണ്ഡാധിപനായ മഹാവിഷ്ണുവാണ് ആ ദേവന്റെ നാഭിയിൽ നിന്നു സർവ്വലോകേശിതാവായ വിരിഞ്ജൻ സംജാതനായി, ലോകങ്ങളെയും അതിലുള്ള ചരാചരങ്ങളെയും, വിധാതാവ് സൃഷ്ടിച്ചു യാഗങ്ങളിൽ അവരവർക്കുള്ള ഹവിസ്സിൻ ഭാഗങ്ങൾ ദേവകൾ സ്വീകരിക്കുന്നതുപോലും വൈകുണ്ഡനാഥന്റെ കാരുണ്യം അവലംബിച്ചാണ് , മനുഷ്യന്മാർ ചെയുന്ന യജ്ഞങ്ങൾ മറ്റാരെയും ഉദ്ദേശിച്ചല്ല , വേദങ്ങൾ, പുരാണങ്ങൾ, പഞ്ചരാത്രങ്ങൾ എന്നിവയാൽ സ്തുതിക്കുന്നതും യോഗീന്ദ്രന്മാർ ധ്യാനിക്കുന്നതും ,ജപയജ്ഞാദികളിൽ ആ ദേവനെ ഉദ്ദേശിച്ചു മാത്രമാണ് .. സകലജീവരാശികളിലും സംപൂജ്യനായ ആ മഹാപ്രഭുതന്നെയാണ് ദേവശത്രുക്കൾ ആയ ദൈത്യാസുരന്മാരെ മുഴുവൻ പോരിൽ ജയിക്കുന്നത്…”
സുരസ്ച്ചിത്തനായസനൽകുമാരെന്റെ വാക്കുകൾ കേട്ട അസുരേശൻ രാവണൻ പിന്നെയും ചോദിച്ചു …
“ മാമുനേന്ദ്ര അമരന്മാരുടെ വൈരികളായ ദൈത്യന്മാർ, ദാനവന്മാർ, അസുരന്മാർ തുടങ്ങിയവർ യുദ്ധത്തിൽ ചരമം അടഞ്ഞാൽ അവർക്ക് എന്ത് ഗതിയാണ് സിദ്ധിക്കുക …? ”
. ദാശവദനന്റെ ചോദ്യം കേട്ട് ബ്രഹ്മർഷി:– ദശാനന , ദേവന്മാരിൽ നിന്നാണ് രണത്തിൽ മൃതിയടഞ്ഞതെങ്കിൽ, സ്വർഗംപൂകും.
പുണ്യസഞ്ചയം അവസാനിച്ചാൽ വീണ്ടും പാരിടത്തിൽ പിറന്നു നന്മതിന്മകൾക്കനുസരിച്ചു ജീവിച്ചു മരിക്കു
എന്നാൽ സർവ്വലോകാധിപൻ ആയ ശ്രീനാരയണനിൽ നിന്നും മരണമടഞ്ഞാൽ.. സായൂജ്യം പ്രാപിക്കും .. ജനാർദന ഭാഗവനിൽ തന്നെ ലയിക്കും
മഹാവിഷ്ണുവിന്റെ കോപം പോലും ഹേ..രാവണാവരത്തിനു തുല്യമാണ് ….
വിരിഞ്ചസുതനായ സനൽകുമാരന്റെ മുഖത്തുനിന്നും ഇത്തരം വാക്കുകൾ കേട്ട രാക്ഷസേശന്റെ ഹൃദയം കുളിർത്തു..വിസ്മയവും ആനന്ദവും ഒത്തുചേർന്നരാദശാനനഹൃദയത്തിൽ ചിന്ത ഉണ്ടായതു ഇപ്രകാരമാണ്.. “” മഹാവിഷ്ണുവിനെ എങ്ങനെയാണ് പോരിൽനേരിടുവാൻ സാധിക്കുക..” അങ്ങനെ അദ്ദേഹത്തിന്റെ മോക്ഷപ്രപ്തിക്കു വേണ്ടി അദ്ദേഹം അറിഞ്ഞുകൊണ്ട് തിരഞ്ഞെടുത്ത വഴിയാണ്..സീതാപഹരണവും… രാമഭഗവാനോടുള്ള യുദ്ധവും…അങ്ങനെ ശ്രീമഹാവിഷ്ണുവിന്റെ കൈയാൽ വീരമൃത്യുവരിച്ച് മോക്ഷം പ്രാപിച്ച് ഭഗവത് പാദത്തിങ്കൽ ലയിച്ചു…

No comments:

Post a Comment