ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 December 2021

ഇളയിടത്ത് റാണി

ഇളയിടത്ത് റാണി

വേണാടിൻ്റെ തായ് വഴിയായ ഇളയിടത്ത് സ്വരൂപത്തിലെ റാണിയായിരുന്ന ലക്ഷ്മികുട്ടി' ഇളയിടത്തമ്മ' എന്ന പേരിലാണ് പ്രസിദ്ധയായത്,

1736ൽ ഇളയിടത്ത് സ്വരൂപത്തിൻ്റെ നാഥനായ കൊട്ടാരക്കര തമ്പുരാൻ വീരകേരളവർമ്മ നാടുനീങ്ങി, മുറപ്രകാരം സഹോദരി പുത്രിയായ ലക്ഷ്മികുട്ടിയാണ് അടുത്ത അനന്തരവകാരി, എന്നാൽ മാർത്താണ്ഡവർമ്മ സമീപത്തുള്ള നാട്ടുരാജ്യങ്ങളെ എല്ലാം വേണാടിൽ ലയിപ്പിച്ച് തിരുവിതാംകൂർ എന്ന രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനാൽ റാണി വാഴ്ചയെ എതിർത്തു, ഇളയിടത്തു സ്വരൂപത്തെയും തൻ്റെ കീഴിലാക്കുകയായിരുന്നു ലക്ഷ്യം,
മാർത്താണ്ഡവർമ്മയെ ഭയന്ന് ഇളയിടത്തമ്മ തൻ്റെ സേനാധിപരായിരുന്ന കുഴിക്കൽ, കാട്ടൂർ ഉണ്ണിത്താൻമാരോടൊപ്പം ചങ്ങനാശേരിക്കടുത്തുള്ള തെക്കുംകൂറിലേക്ക് പോകുകയും അവിടെ അഭയം തേടുകയും ചെയ്തു, തെക്കുംകൂർ രാജാവിൻ്റെ നിർബന്ധപ്രകാരം ഡച്ചുകാർ മാർത്താണ്ഡവർമ്മയ്ക്കെതിരെപ്രവർത്തിക്കുന്നതിനായി റാണിയുമായി സഖ്യത്തിലായി, ഇതിനായി ഡച്ചുകാർ റാണിയുമായി ഉടമ്പടി ഒപ്പ് വെച്ചു, റാണിക്കു വേണ്ടി ഡച്ച് ഗവർണറായിരുന്ന വാൻ ഇംഹോഫ് 'മാർത്താണ്ടവർമ്മയുമായി ചർച്ച നടത്തി, "അയൽ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ വർമ്മ ഇടപ്പെടുന്നതിലുള്ള റാണിയുടെ എതിർപ്പ് അറിയിച്ചു: എന്നാൽ ചർച്ച പരാജയപ്പെട്ടു, ഡച്ചുകാരുമായുള്ള വർമ്മയുടെ ബന്ധം കൂടുതൽ വഷളായി,

1741 ൽ ഗവർണർവാൻ ഇംഹോഫ് 'റാണിയെ അടുത്ത ഭരണാധികാരിയായി വാഴിച്ചു, ഇത് മാർത്താണ്ഡവർമ്മയെ ചൊടിപ്പിച്ചു, അദ്ദേഹം വൻ സൈന്യത്തെ സംഘടിപ്പിച്ചു കൊണ്ട് ' ഡച്ചുകാരും, തെക്കുംകൂറും, വടക്കുംകൂറും, ചെമ്പകശ്ശേരിയും, ഇളയിടത്ത്‌സ്വരൂപവും ചേർന്ന സംയുക്ത സേനയെ ആക്രമിച്ചു, യുദ്ധത്തിൽ ഡച്ചുകാർ പരാജയപ്പെട്ടു, ഇളയിടത്ത് സ്വരൂപം വേണാടിൻ്റെ ഭാഗമായി തീർന്നു, സഖ്യകക്ഷികൾക്ക് വമ്പിച്ച നാശനഷ്ടങ്ങൾ നേരിട്ടു, റാണിയെ സഹായിച്ച എല്ലാ നാട്ടുരാജ്യങ്ങളെയും പിടിച്ചടക്കാൻ മാർത്താണ്ഡവർമ്മ ഉത്തരവിട്ടു, കാട്ടൂർ ഉണ്ണിത്താൻ പിന്നീട് വർമ്മയുമായി ചേർന്ന് ഇളയിടത്ത് റാണിയെ വേണാടിൽ തടവിലാക്കി ഇതറിഞ്ഞ കുഴിക്കൽ ഉണ്ണിത്താൻ റാണിയെ അവിടെ നിന്നും രക്ഷിച്ച് ഡച്ചു കോട്ടയിലെത്തിച്ചു,
എന്നാൽ ഗവർണർ റാണിയെ അപമാനിച്ചു. "ഉയിരിലും മേലെയാണ് അഭിമാനമെന്ന് പറഞ്ഞ് " ഇളയിടത്തമ്മ ഉടവാൾ നെഞ്ചിലേക്ക് കുത്തിയിറക്കി ആത്മഹത്യ ചെയ്തു.

തൊട്ടുപിറകെ കുഴിക്കൽ ഉണ്ണിത്താനെ ഗവർണർ വെടിവെച്ച് കൊല്ലുകയും ചെയ്തു:

No comments:

Post a Comment