രാമായണ വിശകലനം - 01
ദശരഥൻ എന്നാൽ 10 കുതിരകളെ പൂട്ടിയ തേര് തെളിക്കുന്നവൻ എന്ന് അർത്ഥം. അതായത് 5 ജ്ഞാനേന്ദ്രിയങ്ങളും 5 കർമ്മേന്ദ്രിയങ്ങളും കീഴടക്കിയവൻ എന്നാണ് അർത്ഥം. ദശേന്ദ്രിയങ്ങളെ ജയിച്ചവന് രാമൻ പുത്രനായി ജനിച്ചു.
"രമന്തേ യോഗിന അസ്മിൻ ഇതി രാമഃ"
എന്നാൽ രാമനിൽ നിന്ന് പരമാനന്ദം ലഭിച്ചു എന്ന് മനസ്സിലാക്കണം. ദശമുഖൻ, അതായത് രാവണൻ 10 ഇന്ദ്രിയങ്ങളേയും ഒരോരു മുഖമായി തീർന്ന് എല്ലാം അനിയന്ത്രിതമായി തീർന്നു. അവസാനം രാവണനിൽ നിന്ന് ഒരു പുത്രനുണ്ടായി. അവനാണ് ലോകത്തെ ഞെട്ടിച്ച മേഘനാദൻ. രാമൻ എല്ലാവർക്കും ആനന്ദം പകർന്നപ്പോൾ മേഘനാദനാകട്ടെ എല്ലാവർക്കും ദുഃഖം പങ്കിട്ടു. (ജ്ഞാനേന്ദ്രിയങ്ങൾ 5. അവ ചക്ഷുസ്സ്, ശ്രോതം, ഘ്രാണേന്ദ്രിയം, രസ്ന, ത്വക്ക്. കർമ്മേന്ദ്രീയങ്ങൾ 5. അവ ജിഹ്വ, പാണി, പാദം, പായു, ഉപസ്ഥം.) ഈ വിശ്വ പ്രപഞ്ചത്തെ തന്നെയാണ് ഇവിടെ അയോദ്ധ്യ എന്ന് വിവക്ഷിക്കുന്നത്. രാമൻ എന്നത് പരമാനന്ദമാണ്. വിശ്വത്തിന്റെ പരമാനന്ദം സ്ഥാപിക്കലാണ് രാമ രാജ്യ സ്ഥാപനം കൊണ്ട് ഉദ്ദേശിക്കുന്നത്. ദശേന്ദ്രീയങ്ങളാകുന്ന 10 ഇന്ദ്രീങ്ങളിൽ ഇരുന്ന് ഇന്ദ്രീയ വിഷയങ്ങളിലൂടെ സംഘട്ടനം നടത്തി കൊണ്ടിരിക്കുന്ന ആത്മാവാണ് ദശരഥൻ. ആത്മാവിന്റെ ത്രി ശക്തികളാകുന്ന ഇച്ഛാശക്തി, ജ്ഞാന ശക്തി, ക്രിയാ ശക്തി ഇവരാണ് മൂന്നു ഭാര്യമാർ. ജാഗ്രത്ത്, സ്വപനം, സുഷുപ്തി, തുരീയം എന്നീ 4 പേർ ചേർന്നതാണ് പുത്രന്മാർ
മനുഷ്യ ജന്മം ജ്ഞാനസമ്പാദനത്തിനും, ആത്മ സാക്ഷാല്കാരത്തിനും മാത്രമുള്ളതാകുന്നു എന്ന് നാം മനസ്സിലാക്കണം. സുകൃതിയായ ഒരു ജീവൻ ഈ ബോധം ഉദിക്കുന്നു. ഈ ബോധം ക്രമേണ വളർന്ന് ദൃഢപ്പെടുന്നു. എല്ലാ ജന്മങ്ങളും ദൈവ സന്നിദ്ധിയിൽ എത്തി ചേരുന്നു. വസിഷ്ഠ മഹർഷിയുടെ ഉപദേശ പ്രകാരം വിശ്വാമിത്ര മഹർഷിയോടൊപ്പം യാത്രയാകുന്ന രാമ ലക്ഷ്മണന്മാർ (ജാഗ്രത്തും, തുരീയവും) സദ് ഗുരു ലാഭം തന്നെയാകുന്നു. സദ് ഗുരുവിലൂടെ ബല-അതിബല എന്നീ മന്ത്രങ്ങളും ഉപദേശിച്ചു കിട്ടുന്നു. തന്മൂലം വിശപ്പ് ദാഹം, ഭയം, വ്യസനം, ക്രോധം എന്നിവയെ ജയിക്കുവാൻ കഴിയുന്നു. ഇതിനർത്ഥം ബ്രഹ്മചര്യം, അഹിംസ, സത്യം, എന്നീ അനുഷ്ഠാനങ്ങളിലൂടെ സ്ഥുല-സൂക്ഷ്മ ശരീരങ്ങളുടെ ഇച്ഛകളെ ദൂരികരിക്കുവാൻ കഴിയുന്നു എന്നതാണ്. ബഹ്മചര്യത്തിലൂടെ ശരീരത്തിന്റേയും, അഹീംസയിലൂടെ മനസ്സിന്റേയും, സത്യം കൊണ്ട് ബുദ്ധിയുടേയും സർവ്വ ദു:ഖങ്ങളും അകലുന്നു. വിശപ്പും ദാഹവും സ്ഥൂല ശരീരത്തിന്റേയും, ഭയം വ്യസനം, ക്രോധം എന്നിവ സൂക്ഷ്മ ശരീരത്തിന്റേയും ദു:ഖങ്ങളാകുന്നു. ബ്രഹ്മചര്യം, അഹിംസ, സത്യം എന്നിവ സാത്വീക അനുഷ്ഠാനങ്ങൾ കൊണ്ട് സ്ഥൂലവും, സൂക്ഷമവുമായ ശരീരങ്ങൾ ഓജസ്സും, തേജസ്സും, വീര്യവുമുള്ളതായി തീരുന്നു. ബ്രഹ്മ ജ്ഞാനം സമ്പാദിക്കുന്നതിൽ വീര്യമില്ലെങ്കിൽ പ്രായസങ്ങൾ നേരിടും. തീവ്ര വൈരാഗ്യം കൊണ്ട് ഇഹപരങ്ങളായ എല്ലാ പദാർത്ഥങ്ങളിലുള്ള എല്ലാ ആഗ്രഹത്തെയും ജയിച്ചതിനെയാണ് താടക വധം കൊണ്ട് ചിത്രീകരിച്ചിരിക്കുന്നത്. ഈ പ്രക്രിയ കൊണ്ട് രാഗ ദോഷങ്ങൾ അകന്ന് അന്തകരണം ശുദ്ധമാകുന്നു. ഇതു തന്നെയാണ് വിശ്വാമിത്ര യാഗവും, മാരിച സുബാഹുകകളുടെ ഉപദ്രവത്തിൽ നിന്നുള്ള രക്ഷയും. ഇത്രയുമാകുമ്പോൾ ജീവൻ ബ്രഹ്മ വിദ്യയാകുന്ന സീതയെ ലഭിക്കുവാൻ അർഹമാകുന്നു. ബ്രഹ്മവിദ്യയാകുന്ന സീതാ ലാഭത്തിനു വേണ്ടി ശരിരാഭിമാനാദി ഭാവങ്ങൾ ഇല്ലാത്ത ജ്ഞാന ഭാവമാകുന്ന വിദേഹ രാജ്യത്തിൽ നിന്നും ലഭിച്ച അയോനിജയായ സീത തന്നെ ജ്ഞാന വിദ്യയാകുന്നു.
No comments:
Post a Comment