ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 December 2020

രാമായണ വിശകലനം - 04

രാമായണ വിശകലനം - 04

രാവണൻ - 10 തലയുള്ളവനാണല്ലോ. അറിവും കഴിവും ഉള്ളവരിൽ അഗ്രഗണ്യൻ എന്നാണ് 10 തലയുടെ ആശയം. ഇരുപതു കണ്ണുകൊണ്ട് കാണുകയും, പത്ത് തല കൊണ്ട് ചിന്തിക്കുകയും, ഇരുപതു കൈ കൊണ്ട് പട പൊരുതുകയും ചെയ്യുന്നവനാണ് രാവണൻ. യുദ്ധങ്ങളിൽ സർവ്വ സംഹാരശേഷിയുള്ള ആയുധങ്ങൾ കൊണ്ട് പട പൊരുതി വിജയിക്കുന്നവനാണ് രാവണന്. പടുകൂറ്റൻ മതിലുകളുള്ള, വമ്പൻ കിടങ്ങുകളും പണി തീർത്ത് അതിനുള്ളിൽ അതി ശക്തമായ കോട്ട കെട്ടി അതിനകത്തു വാഴുന്നവനാണ് രാവണൻ. സർവ്വ മായാ ജാലങ്ങളും വശമാക്കിയവനാണ് രാവണൻ. കാമ രൂപിണിയാകുന്ന ശൂർപ്പണഖ രാവണന്റെ അടുത്തു നിന്നു കരഞ്ഞു പറയുമ്പോൾ വിശ്വ പ്രകൃതിയെ തന്നെ വേരോടെ പിഴതെടുത്തു സ്വന്തം ഇഷ്ടത്തിനായി ഉപയോഗിക്കുവാനാണ് രാവണൻ തീരുമാനിച്ചത്. ഇതൊന്നും ശരിയല്ലെന്നും, ഈ പോക്ക് ആപത്തിലേക്കാണെന്നും രാവണന് അിറയാമായിരുന്നു. എങ്കിലും പ്രകൃത്യാ ഗുണ സംമൂഢനായി പോയി രാവണൻ. സീതയെ കിട്ടിയാൽ തന്റെ ഇംഗിതം നിറവേറി എന്ന തോന്നലാണ് രാവണനെ ഇത്തരത്തിൽ അധഃപതിപ്പിച്ചത്. ഈപ്പറയുന്ന രാമൻ ക്ഷത്രജ്ഞൻ തന്നെ, എങ്കിൽ അതാണ് എനിക്കു കൈവല്യമാർഗ്ഗം. ഭക്തിയുടെ മാർഗ്ഗം

അവലംബിക്കുവാൻ തന്റെ മദ മാത്സര്യാദികൾ ഒരിക്കലും അനുവദിക്കുന്നില്ല. വിദ്വേഷണത്തിലൂടെ (വൈരാഗ്യം) മാത്രമേ അഖിലേശൻ പ്രസാദിക്കൂ. വൈരാഗ്യം നേടുന്നതിൽ വിജയിച്ചാൽ വിശ്വ ദേവത കാൽകീഴിൽ വരുന്നതാണ്. രാമ ശരമേറ്റു മരിച്ചാൽ മോക്ഷം അഥവ നിത്യ ജീവൻ പ്രാപിക്കും. അിറവുള്ളവർക്കു പോലും സ്വ പ്രകൃതിയുടെ പിടിയിൽ നിന്ന് മോചനമില്ല. അത്യന്തിക ജ്ഞാനമില്ലാത്ത രാവണ മതമാണ് ഇപ്പോൾ ഈ വിശ്വത്തെ മുഴുവൻ അടക്കി ഭരിക്കുന്നത്. പ്രകൃതിയെ കയ്യടക്കി ബലാൽസംഗം ചെയ്യുവാനാണ് ഇന്നത്തെ ലോക ജനതയുടെ മത്സരം. പ്രകൃതി ഇന്ന് വിവർണ്ണയും, വിവശയും, അവശയുമായി കഴിഞ്ഞിരിക്കുന്നു. ശമദാമാദികൾ മിക്കവാറും ഈ ലോകത്തിൽ നിന്ന് അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. ഭക്തിയുടെ കാര്യത്തിലാകട്ടെ എന്താണ് ഭക്തി എന്ന് പലർക്കും അിറയില്ല. ക്ഷേത്രത്തിൽ പോകുന്നവരും, മത ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നവരും എല്ലാം ഭക്തന്മാരണെന്നുള്ള വിശ്വാസം തെറ്റാണ്. ഈശ്വരനെ അിറഞ്ഞ്, ഈശ്വരന്റെ ഇഷ്ടം നിവർത്തിക്കുന്നവരാണ് യഥാർത്ഥ ഭക്തന്മാർ.

മായാ സീത മരീചന്റെ പൊൻ വേഷം കണ്ട് ഭ്രമിക്കുന്നു. അതിനെ ലഭ്യമാക്കുവാൻ മായാ സീത ശഠിക്കുന്നു. എല്ലാം അറിഞ്ഞു കൊണ്ടു തന്നെ രാമൻ ഒന്നും അിറയാത്തവനെപ്പോലെ അതിനെ പിന്തുടർന്നു പോകുന്നു. രാവണൻ വന്ന് മായ സീതയെ മോഷ്ടിച്ചു കൊണ്ട് സ്ഥലം വിടുന്നു. ലോക സാധാരണമായ ഒരു കാര്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ആഭരണത്തിനോ, വാഹനത്തിനോ മറ്റോ സ്ത്രീകൾ ശാഠ്യം പിടിക്കുന്നു. ഇതോടെ ഭർത്താക്കന്മാരുടെ ഉറക്കം കെടുത്തുന്നു. ഗത്യന്തരമില്ലാതെ ഭർത്താക്കാന്മാർ കൊള്ള പലിശക്ക് സാധനങ്ങൾ വാങ്ങി കൂട്ടുന്നു. അവസാനം കടക്കെണിയും, ദുരന്തവും ഫലം. ലോക സ്വഭാവ വിസ്താരം:- മാനിന്റെ പിന്നാലെ പോയ രാമന്റെ ശബ്ദാനുകരണം മരീചൻ പുറപ്പെടുവിക്കുന്നു. മായസീത, ലക്ഷ്മണനോട് അന്വേഷിക്കുവാൻ ശകാരിക്കുന്നു. രാമന് ഒരിക്കലും ആർത്ത നാദം പുറപ്പെടുവിക്കുകയില്ല എന്ന് ലക്ഷ്മണൻ പറയുന്നുവെങ്കിലും ഒടുവിൽ വഴങ്ങുന്നു. ലക്ഷ്മണൻ അകലുമ്പോൾ രാവണൻ എത്തുന്നു. ഈ ലോകത്തിലെ രാവണന്മാർക്ക് ദുരാചാരങ്ങൾ അങ്ങിനെ വഴിയൊരുങ്ങുന്നു.

കാര്യം കാണാൻ അവർ ആദ്യം പ്രലോഭനം സൃഷ്ടിക്കും. അതിന്റെ പിന്നാലെ പ്രകോപനവും, ചതിയും, ഭയപ്പെടുത്തലും ആരംഭിക്കും. രാക്ഷസ മായയാണന്ന് പറഞ്ഞിട്ടും മായ സീത അടങ്ങിയിരുന്നില്ല. ഇതിനൊന്നും വശംവദരാകത്തവരോട് ഒരു രാവണനും ഒന്നും ചെയ്യുവാൻ സാദ്ധ്യമല്ല. തനിക്ക്എന്താണ് വേണ്ടത്? എന്താണ് വേണ്ടാത്തത്? ഏതാഗ്രഹം സാദ്ധിക്കുവാൻ ഏതുവരെ പോകാം? ഹിതം പറയുന്നതാരാണ്? ആരോട് എന്താണ് പറയാവുന്നത്? എന്താണ് പറഞ്ഞു കൂടാത്തത്? എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ അിറയാവുന്ന ആർക്കും ഒരു രാവണനെക്കൊണ്ടും ഒരു ശല്യവും വരില്ല.

ത്രി ഗുണങ്ങളിൽ സാത്വീകം -ജ്ഞാന സമ്പാദനത്തേയും, രജോഗുണം-കാമവും, ക്രോധത്തേയും,  തമോഗുണം-നിദ്രയും അലസതയും സൂചിപ്പിക്കുന്നു.  രാക്ഷസരെ വധിക്കുക എന്നാൽ രജോ-തമോ ഗുണങ്ങളെ ഇഷ്ടായ്മ ചെയ്യുക എന്ന് സാരം.

അവതാര പരുഷന്റെ ദു:ഖം:-   

അവതാര പരുഷന്മാർക്ക് സങ്കടവും ദു:ഖവും ഉണ്ടോ? മനുഷ്യനായാണ് പിറവി എന്നതിനാൽ മനുഷ്യരുടെ സുഖ, ദു:ഖങ്ങൾ അവതാരങ്ങളിലും കാണപ്പെടുന്നത് സ്വാഭാവീകം. അതുകൊണ്ടാണല്ലോ ശ്രീ കൃഷ്ണനും, രാമനും, മറ്റും കഷ്ടങ്ങൾ സഹിക്കേണ്ടി വന്നിരുന്നത്. സന്ദർഭാനുസാരമുള്ള വികാരങ്ങൾക്ക് മനുഷ്യ പ്രകൃതിയിലുള്ള ആരു തന്നെ അതീനന്മാരല്ല. "സാദൃശ്യം ചേഷ്ടതേ സ്വസ്യ: പ്രകൃതേർ, ജ്ഞാനവാനപി/ പ്രകൃതീം, യാന്തി, ഭൂതാനി നിഗ്രഹ: കിം കരിഷ്യാതി? (ഗീത). എല്ലാം അിറവുള്ളവനായാലും തന്റെ ജന്മ പ്രകൃതിക്കനുസരിച്ചേ പ്രവർത്തിക്കുവാനാകൂ. കരണം ചരാചരങ്ങളെല്ലാം പ്രകൃതിയെയാണ് ആശ്രയിച്ചിരിക്കുന്നത്. സ്വ പ്രകൃതിയെ നിഗ്രഹിക്കുവാൻ ആർക്കു സാദ്ധ്യമല്ല. മനുഷ്യരായി പിറന്നിട്ടുണ്ടെങ്കിൽ അഥവ മറ്റു ജീവജാലങ്ങളായി പിറന്നിട്ടുണ്ടെങ്കിൽ കരയും, ചിരിക്കും, സന്തോഷിക്കും, ദു:ഖിക്കും. പക്ഷെ നേരറിവുണ്ടെങ്കിൽ അപ്പോഴൊക്കെ ആത്മബധം എന്ന സത്യം സദാ തുണക്കും. ഇതെല്ലാം ചെയ്യുന്നത് എന്നിലെ നിത്യമായ ഞാൻ അല്ല. പ്രകൃതിയുടെ ഗുണങ്ങൾ പ്രാപഞ്ചികമായ ശരീരത്തിൽ പ്രവർത്തിക്കുകയാണ്. എന്നിലെ നിത്യമായ ഞാൻ ഗുണാതീതനും, നിർദ്വന്ദ്വനുമാണ് എന്ന ഈ അിറവുണ്ടായാൽ ഏത് പ്രാപഞ്ചിക വികാരത്തിന്റെ തള്ളിച്ചയിലും അടിപതറാതെ നില നിൽക്കുവാനാകും. ഈ അറിവ് നിത്യവും പരിപൂർണ്ണവുമായാൽ ഈശ്വര സാക്ഷാല്കാരവുമായി. രാമന്റെ ദു:ഖത്തിന് ദാർശിനികമായ മറ്റൊരു തലവും കൂടിയുണ്ട്. ഈശ്വരാംശം തന്നെയാണ് പ്രകൃതി. ഗണസമതുലനം നഷ്ടമായി അത് നഷ്ടപ്പടുമ്പോൾ, അലങ്കോലമാകുമ്പോൾ അതിൽ രമിക്കുന്ന ജീവൻ ക്ളേശം വരുന്നു. ഈ വിപരീയം പ്രാപഞ്ചിക ദു:ഖത്തിന്റെ തലത്തിലോ, തരത്തലോ പരിഗണിക്കപ്പെടാവുന്നതല്ലെങ്കിലും അതൊരു കഷ്ടസ്ഥിതി തന്നെയാണ്. നമ്മുടേയും സ്ഥിതകൾ ഇതിൽ നിന്നും വ്യത്യസ്തമല്ല.
                                
രാവണൻ, വിഭീഷണൻ, കുംഭകർണ്ണൻ എന്നീ മൂന്നു സഹോദര കഥാപാത്രങ്ങളെ നമുക്കെല്ലാവർക്കും സുപരിചിതങ്ങളാണല്ലോ. ഈ മൂവ്വരിലും ഗണഭേദ ഭാവം പ്രകടമായി കാണാവുന്നതാണ്. എല്ലാവരിലും ഗുണേഭദങ്ങൾ ഏറ്റക്കുറച്ചിലുകളിലൂടെ കണ്ടെത്താനാകും. രാവണനിൽ രജസ്സ് ഗുണം ഏറ്റവും മുന്തി നില്ക്കുന്നു. അതിന്റെ അടുത്തായി തമോ ഗുണവും, അവസാനമായി സാത്വീക ഗുണവും നില്ക്കുന്നു. വിഭീഷണനിൽ എറ്റവും മുന്തി നില്ക്കുന്നത് സാത്വീക ഗുണവും, അതിനടുത്തായി രജോ ഗുണവും അവസാനമായി തമോ ഗുണവും നില്ക്കുന്നു. എന്നാൽ കുംഭകർണ്ണനിലാകട്ടെ ഏറ്റവുമധികം മുഴച്ചു നില്ക്കുന്നത് തമോ ഗുണവും, അതിന്റെ തൊട്ടടുത്തായി രജോ ഗുണവും അവസാനമായി സത്വ ഗുണവും കാണുന്നു. ഈ ക്രമങ്ങൾ ഓരോ വ്യക്തിക്കും അവരുടെ പ്രഭാവത്തിനനുസരിച്ച് കിട്ടിയിരിക്കും. എന്നു വെച്ചാൽ ഈ ഗുണങ്ങൾ എല്ലാം തന്നെ എല്ലാ മനുഷ്യരിലും വിവിധ അളവുകളിൾ ദർശിക്കാവുന്നതാണ്.

No comments:

Post a Comment