ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 December 2020

ആലോചിച്ച് ഉത്തരം പറയേണ്ട ഒരു ചോദ്യം...

ആലോചിച്ച് ഉത്തരം പറയേണ്ട ഒരു ചോദ്യം...

ലോകത്ത് ഇന്നോളം നടന്ന വംശഹത്യകളിൽ ഏറ്റവും ഭീകരമായ വംശഹത്യ ,
ഏറ്റവും അധികമാളുകളെ വധിച്ച വംശഹത്യ / കൂട്ടക്കൊല
ആര് ആരോടാണ് ചെയ്തത്?

അത് ... കൃത്യായിട്ട് പറയാൻ പറ്റില്ല എന്നാണോ?
അതോ അമേരിക്കയിലെ തദ്ദേശീയ ജനതക്കുണ്ടായതാണോ?
അതോ നാസി പട്ടാളം ജൂതന്മാരെ കൊന്നൊടുക്കിയതോ ?
ഇനി ചൈന ടിബറ്റിൽ നടത്തിയതോ റഷ്യയിൽ സ്റ്റാലിൻ നടത്തിയ
കൂട്ടക്കൊലകളോ ആണോ ?

അതൊ ഇവയിൽ ഏതെങ്കിലും ഒക്കെ ആവും
അതിലിത്ര ആലോചിക്കാനെന്താ എന്നും
ഇതൊക്കെ എല്ലാർക്കും അറിയുന്ന കാര്യമല്ലേ എന്നുമാണോ?

എന്നാൽ ഉത്തരം പറഞ്ഞവർക്ക് ഒക്കെ തെറ്റി !
ഏറ്റവും അധികമാളുകൾ ഇല്ലാതായത് ഇവിടെ എങ്ങുമല്ല ...

അത് ഇന്ത്യയിലാണ് ! അതിന് വിധേയരായത് ഹിന്ദുക്കളാണ് !
അത് ചെയ്തത് ഇസ്ലാമികാധിനിവേശമാണ് !

അതെ , വംശഹത്യയിൽ , കൂട്ടക്കൊലകളിൽ
ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഭാരതമാണ്
1000 മുതൽ 1525 വരെയുള്ള കാലഘട്ടത്തിൽ
ഭാരതത്തിലെ 80 മില്യണോളം വരുന്ന ഹിന്ദുക്കളാണ് ഇല്ലാതായത്
എന്ന് ചരിത്രകാരൻ KS Lal "Growth of muslim population in Medieval India എന്ന പുസ്തകത്തിലൂടെ തെളിയിക്കുന്നു.....

500 വർഷത്തിൽ 80 മില്യൻ പേർ !
എത്ര ഭീകരമാണെന്ന് എന്ന് ഊഹിക്കാനാവുന്നുണ്ടോ?
ചരിത്രത്തിലെ ഏറ്റവും ക്രൂരമായ , തുടർച്ചയായ, വലിയ വംശഹത്യ !

ഒരു പക്ഷെ ആദ്യം ഇതിനെക്കുറിച്ച് പറഞ്ഞത് വിൽ ഡ്യൂറൻഡ് ആണ് എന്ന് തോന്നുന്നു. Bloodist episode in the history എന്നാണദ്ദേഹം പറഞ്ഞത്.

ഇനിയും സംശയമുണ്ടൊ?

എങ്കിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ശ്രമിക്കൂ.

ബഹ്മാനി സുൽത്താന്മാർ infedels എന്നും Kafirs എന്നും മുദ്രകുത്തി വിജയനഗരത്തിൽ മാത്രം ഇല്ലാതാക്കിയത്  എത്ര പേരെയാണ് ?

അറിയില്ല? ശരി ....
അത് ഏകദേശം 5 ലക്ഷത്തിൽ കൂടുതൽ ഹിന്ദുക്കളെയാണ്.

ഡൽഹിയിലേക്ക് പട നയിച്ച തിമൂർ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്
എത്ര ജീവനുകളെയായിരുന്നു ?
അത് .. ഒരൊറ്റ ദിവസത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം  ജീവനുകളെയായിരുന്നു ..

ഹിന്ദുക്കുഷ് പർവ്വതനിരകളെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ ?
ഈ ഹിന്ദുക്കുഷ് എന്ന വാക്കിൻ്റെ അർത്ഥം എന്താണ്?
അത്.. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തിടം എന്നാണ്.

ഈ 80 മില്യൺ എന്നത് പതിനാറാം ശതകം വരെയുള്ള കണക്കാണ് എന്നോർക്കണം.
ഇത് സുൽത്താന്മാർ തങ്ങളുടെ അധികാരമുപയോഗിച്ച് മതത്തിൻ്റെ പേരിൽ ചെയ്ത വംശഹത്യ മാത്രമാണ്. ചെറുത്തു നിൽപ്പുകൾക്കിടയിലുണ്ടായതും വിഭജന സമയത്തുണ്ടായതും കശ്മീരിലുണ്ടായതും ബംഗാളിലുണ്ടായതും  ഒന്നും ഈ കണക്കിൽ പെടില്ല.

ഇനിയും ഹിന്ദുക്കളാണ് ഏറ്റവും വലിയ വംശഹത്യക്ക് ഇരയായത് എന്നതിൽ സംശയമുണ്ടോ?

തീർച്ചയായും ഉണ്ടാവും ... പറഞ്ഞിട്ട് കാര്യമില്ല ..
അത് നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ ,
സാമൂഹ്യപരമായ വാർത്തെടുക്കലിൻ്റെ കുഴപ്പമാണ്.

ഇനി , എന്താണ് ആ കുഴപ്പമെന്ന് പറയാം.

ഇത്രത്തോളമില്ലെങ്കിലും ലോകത്തെല്ലായിടത്തും തന്നെ വംശഹത്യകൾ നടന്നിട്ടുണ്ട്.
എന്നാൽ വംശഹത്യകൾ ഉണ്ടായിട്ടില്ല എന്ന് അപ്പാടെ നിഷേധിക്കുന്നതിനെ Negatianism എന്നാണ് പറയുക. വംശഹത്യയെന്നൊന്ന് ഇല്ല എന്നാണ് അവരുടെ വാദം. ഇത്തരം Negationists ലോകത്തെല്ലായിടത്തുമുണ്ട്.

എന്നാൽ ലോകത്ത് ഇന്ത്യയിലൊഴിച്ച് മറ്റൊരിടത്ത് പോലും അവർക്ക് സമൂഹത്തിൽ യാതൊരു വിധ അംഗീകാരങ്ങളും ലഭിക്കില്ല.  അവരുടെ വാദങ്ങളൊന്നും ആരും കേൾക്കില്ല സ്വീകരിക്കില്ല. അവരെ സമൂഹം അപ്പാടെ പുറം തള്ളും.

എന്നാൽ ഇന്ത്യയിലെ സ്ഥിതി എന്താണ്?
ഇവിടെ അവരുടെ വാദങ്ങൾ വെറുതെ കേൾക്കുക മാത്രമല്ല അവർക്ക് ഉന്നതമായ സ്ഥാനമാനങ്ങൾ ലഭിക്കും. അവരെ അങ്ങേയറ്റം ആദരിക്കും.

ആരാണവർ?
അവരാണ് ICHR ലെ , അതായത് ഭാരതത്തിൻ്റെ ചരിത്ര ഭൂമിക
ഭരിക്കുന്നവരിൽ  ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ..

അവരെന്താണ് ചെയ്യുന്നത്?
ശാസ്ത്രീയമായ സമീപനങ്ങളുടെ അപര്യാപ്തതയെന്ന് പറഞ്ഞ് അവർ ഈ 80 മില്യൺ എന്ന കണക്ക് ആദ്യം തന്നെ തള്ളിക്കളയും .. എന്നിട്ടവർ  ഇത് പറയുന്നവരെ ഹിന്ദു വർഗീയ വാദിയാക്കും .. എന്നിട്ട് ഒടുവിൽ ശബ്ദമിടറിക്കൊണ്ട്  പറയും ഇവിടെ അധിനിവേശകർ ആരെയും കൊന്നിട്ടില്ല! സുൽത്താന്മാർക്ക് അവരുടെ ഹിന്ദു പ്രജകർ പുത്ര തുല്യരായിരുന്നു ! ഔറംഗസേബ് തൊപ്പി തുന്നിയിരുന്നു. ! ടിപ്പു ക്ഷേത്രങ്ങൾക്ക് വഴിപാട് കൊടുത്തിരുന്നു. നോക്കു ... അവരെത്ര മഹാന്മാരായിരുന്നു !

ഈ ഒരു Negationism ഇന്ത്യയിൽ തുടങ്ങിവെച്ച പ്രമുഖൻ ആരാണ് എന്നറിയോ?
അത് ജവഹർലാൽ നെഹ്റുവാണ് ! ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി !
മഥുരയെന്ന മനോഹര നഗരം ഒറ്റയടിക്ക് ഇല്ലാതാക്കിയ മഹ്മൂദ് ഗസ്നി മഥുരയുടെ ഭംഗി കണ്ട് കോരിത്തരിച്ചുവെന്നും അയാൾ മതഭ്രാന്തനായിരുന്നില്ല , ഒരു പോരാളിയായിരുന്നെന്നും ഇന്ത്യയെ കണ്ടെത്തിക്കൊണ്ട് നെഹ്റു സ്തുതി ഗീതം എഴുതിയിരുന്നു.

അയാളിൽ നിന്ന് അത് കോൺഗ്രസ്സിലേക്കും അലിഗഡി സർവ്വകലാശാലയിലേക്കും , മാർക്സിയൻ ചരിത്രകാരന്മാരിലേക്കും വ്യാപിച്ചു.

കോൺഗ്രസ്സിലെ തലതൊട്ടപ്പനും ഇസ്ലാമിക വക്താവുമായ മൗലാനാ അബുൾ കലാം അസാദ് ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്നു എന്നോർക്കണം കൂട്ടരെ !

ഒപ്പം മുഹമ്മദ് /ഇർഫാൻ ഹബീബ് ദ്വയം , ഥാപ്പറമ്മ , ബിപൻ ചന്ദ്ര, RS ശർമ്മ etc etc തുടങ്ങി JNUലെ കമ്മ്യൂണിസ്റ്റ് തകരകൾ വരെ നിഗേഷനിസ്റ്റുകളാണ്.

അവർ ആർത്തുവിളിച്ച് ചരിത്രം തിരുത്തിയത് ഇങ്ങനെയാണ്

1) അധിനിവേശ സമയത്ത് നടത്തിയ കാഫിർ കൂട്ടക്കൊലകളെപ്പറ്റി
ഇസ്ലാമിക ചരിത്രകാരന്മാർ എഴുതിയതെല്ലാം അതിഭാവുകത്വം നിറഞ്ഞതാണ്.
അതായത് ആരും ഹിന്ദു സ്ത്രീകളെ മാനഭംഗം ചെയ്തിട്ടില്ല
ആരും അവരെ അടിമകളാക്കിയിട്ടില്ല.

2) ഒന്നും മതപരമായ കൊലകളല്ലാ അവയെല്ലാം സാമ്പത്തികമാണ്.
അതായത് ക്ഷേത്രങ്ങൾ വല്ലതും അബദ്ധത്തിൽ തകർത്തിട്ടുണ്ടെങ്കിൽ
അത് അവിടങ്ങളിൽ പാവങ്ങളെ പിഴിഞ്ഞ് കൂട്ടിവെച്ച സ്വത്ത് ഉള്ളത് കൊണ്ടാണ്.

3) അഥവാ വല്ല ക്രൂരതകളുമുണ്ടെങ്കിൽ അതിന് മതപരമായ വിശ്വാസവുമായി ഒരു ബന്ധവുമില്ല. വ്യക്തിയുടെ ക്രൂരതയും സംസ്ക്കാരമില്ലായ്മയുമാണ് കാരണം .

4) മതം മാറ്റങ്ങളുണ്ടാകാൻ കാരണം ഹിന്ദുവിൻ്റെ ജാതീയതയാണ്. സ്മൃതിയെക്കാൾ ഭേദം ശരിയത്ത് എന്ന സാധാരണക്കാരൻ്റെ ബോധ്യമാണ്. ഇസ്ലാമിലെ സാഹോദര്യമാണ്.

അങ്ങനെ അവസാനം ഇര വേട്ടക്കാരനാകുന്ന ആ ഇന്ദ്രജാലം സംഭവിക്കുന്നു.
Negationists ന് കൈ നിറയെ , മനം നിറയെ പട്ടും വളയും ലഭിക്കുന്നു.
അയോധ്യാ വിവാദം നിഗേഷനിസ പണ്ഡിതർക്ക് മൊത്തത്തിൽ ഹാലിളകിയ സമയമായിരുന്നു.ബാബറുടെ പേരിൽ മതേതര മധുര പ്രബന്ധങ്ങൾ ഓരോരുത്തരും മത്സരിച്ച് എഴുതിത്തകർത്ത സമയം .. പക്ഷെ ഒടുവിൽ നിഷേധിക്കാനാവാത്ത ചരിത്രത്തെളിവുകളുടെ തിളക്കത്തിൽ ആ മതേതരപ്പത്തികൾ മടങ്ങിയൊടുങ്ങുകയായിരുന്നു.

ഒപ്പം , അയോദ്ധ്യ പോലെ ഇനിയും ഭാരതത്തിൽ
ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട് എന്നു കൂടി പറയട്ടെ !

അധിനിവേശങ്ങളുണ്ടായ സമയം ഒരു ഹിന്ദുവിനെ സംബന്ധിച്ച്
ജീവിതത്തിനും മരണത്തിനും ഇടയുള്ള നൂൽപ്പാലമായിരുന്നു..
ചിലർക്ക് പേടിച്ച് മതം മാറേണ്ടി വന്നു ..
എന്നാൽ അവർക്കു കൂടി  രണ്ടാം കിട
സ്ഥാനമോ അടിമപ്പണിയോ ആണ് ലഭിച്ചത്.

അല്ലാത്തവരുടെ വീടുകൾ ചുട്ടുകരിച്ചു , ക്ഷേത്രങ്ങൾ തല്ലിത്തകർത്തു
അവരുടെ തലയോട്ടികൾ കൂട്ടിവെച്ച് കൊട്ടാരങ്ങൾ പണിഞ്ഞെടുത്തു.

എന്നിട്ടും തകരാതെ തളരാതെ അവർ പിടിച്ചു നിന്നു.
ജീവനൊടുങ്ങിയെങ്കിലും ജീവനം കൈവിട്ടില്ല.
തകർത്തെറിഞ്ഞവയെ വീണ്ടും വീണ്ടും തിരിച്ചു പിടിച്ചു.
കരങ്ങളടച്ചും കഠിനമായ അപമാനം സഹിച്ചും
അവർ സ്വന്തം പൈതൃകത്തെ മുറുകെപ്പിടിച്ചു.

ഓർക്കണം ! ഇത്രയേറെക്കാലം നീണ്ട അധിനിവേശങ്ങളെ
അതിജീവിച്ച് ജയിച്ച ജനത ലോകത്ത് മറ്റെങ്ങുമില്ല !

ജൂതർക്കും മറ്റും ഇത്രയൊന്നും വലിയ വംശഹത്യക്ക് ഇരയാകെണ്ടി വന്നിട്ടില്ല
എന്നിട്ടും അവരുടെ വംശഹത്യകൾക്ക് കാരണക്കാരയവരെ ലോകം അറിയുന്നു ..
കാരണം , അവരാ വംശഹത്യകളെക്കുറിച്ച് ലോകത്തെ സദാ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ലോകത്തെമ്പാടും  അവിടങ്ങളിലെ വംശഹത്യകളോ കൂട്ടക്കൊലകളോ ആദരവോടെ , സഹതാപത്തോടെ ഓർമ്മിക്കുവാൻ വേണ്ട ഭൂമികയൊരുങ്ങുന്നു...

എന്നാൽ ഇവിടെ?
ഇവിടെയെന്താണ് അവസ്ഥ?
ഇവിടെ വംശഹത്യകൾ മൂടിവെക്കപ്പെടുന്നു.
പൂർവികരുടെ ജീവത്യാഗങ്ങൾ കുഴിച്ചുമൂടപ്പെടുന്നു.

അത് വലിയ നന്ദികേടാണ് !
ഇഹത്തിലും പരത്തിലും പകരം വെക്കാനാവാത്ത പിഴയാണ് !

ഒടുങ്ങിപ്പോയ കോടിക്കണക്കിന് ജീവനിൽ ഓരോ ജീവനും വേണ്ടി ,
തൂവിപ്പോയ രക്തസമുദ്രങ്ങളിൽ ഓരോ തുള്ളി രക്തത്തിനും വേണ്ടി ,
ഒരു ചെറു സ്മരണാജ്ഞലിയെങ്കിലും നമ്മൾ ചെയ്യാതെ പോകരുത്.

അവർ പിതൃക്കളാണ് ! ആ ജീവനുകളൊടുങ്ങിപ്പോയത് നമുക്ക് കൂടി വേണ്ടിയാണ് ..
ഈ സ്മരണയിലൂടെ ... നാമൂട്ടുന്നത് എണ്ണമറ്റ ആത്മാക്കൾക്കുള്ള ശ്രാദ്ധമാണ് !
അതെങ്കിലും നാം ചെയ്യേണ്ടതാണ്.

നമുക്ക് സ്മരിക്കാം ... അറിയാം ..
ലോകത്തെ ഈ ക്രൂരതകൾ അറിയിക്കാം
ആരുടെയും സഹതാപത്തിനായല്ല !
ഹിന്ദുവിൻ്റെ അതിജീവനത്തിൻ്റെ ശക്തി
അഭിമാനത്തിൻ്റെ വ്യാപ്തി
ലോകത്തെ ബോധ്യപ്പെടുത്താൻ വേണ്ടി !
ഇത്രയും വലിയ ക്രൂരതകൾക്ക് വിധേയരായിട്ടും
ഭാരതത്തിലെ ഹിന്ദു ഇന്നും തലയുയർത്തിത്തന്നെ
നിലനിൽക്കുന്നു എന്ന് ലോകത്തോട് വിളിച്ച് പറയാൻ വേണ്ടി !

No comments:

Post a Comment