ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 December 2020

ഭരതീയ ശസ്ത്രക്രിയാ പാടവം

ഭരതീയ ശസ്ത്രക്രിയാ പാടവം

1884 ജനുവരി 10 നു കൽക്കട്ടയിൽ ബ്രിട്ടീഷ് മിലിറ്ററി സെൻ്ററിൽ നിന്നും 40 റൗണ്ട് വെടിയുതിർത്തു കൊണ്ടാണ് മധുസൂദനൻ ഗുപ്ത എന്ന ആയുർവേദ, സംസ്കൃത പണ്ഡിതൻ, സമൂഹത്തിൻ നില നിൽക്കുന്ന മൂഢവിശ്വാസത്തെ വെല്ലുവിളിച്ചു കൊണ്ട് ശവശരീരത്തെ കീറി മുറിച്ചു കൊണ്ടുള്ള അനാട്ടമി പഠനത്തിനു കൽക്കട്ടാ മെഡിക്കൽ കോളജിൽ തുടക്കമിട്ടത്.
ലഭ്യമായ പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിയ്ക്കുമ്പോൾ ഏകദേശം ക്രിമുമ്പു് ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുശ്രുതനാണ് തൻ്റെ ഗുരുവായ ധന്വന്തരീ ദിവോദാസനിൽ നിന്നും ലഭിച്ച അറിവനുസരിച്ച് "ശവ വിഛേദ പഠനം" എന്ന കടുംകൈ, വൈദ്യ വിദ്യാർത്ഥികൾക്കായി ചരിത്രത്തിൻ ആദ്യമായി കുറിച്ചു വച്ചത്. ശസ്ത്രക്രിയാ പഠനത്തിൻ്റെ പടിവാതുക്കലായ അനാറ്റമി പഠനം അങ്ങനെ നിലവിൽ വന്നു.
ഇന്ന് അറിവിനെ തങ്ങളുടേതു മാത്രമാക്കി ആധുനിക വിദ്വാൻമാർ പുളയുന്നതു കാണുമ്പോൾ ........
അതിനെ വകവയ്ക്കാതെ ആയുർവേദത്തിനു ശസ്ത്രക്രിയാ സാധുത വീണ്ടെടുത്തുതന്ന ആയുഷ് അധികാരികളുണ്ടല്ലൊ, ഇന്ത്യയെ കണ്ടെത്തിയെന്ന ഗ്രന്ഥരചനയല്ലാതെ ശരിയ്ക്കും നമ്മുടെ നാടിൻ്റെ വേരിലേയ്ക്കിറങ്ങുന്ന അവരാണ് മരണമാസ്സ്.

തുടർന്ന് രണ്ടാം നൂറ്റാണ്ടിൽ വന്ന വാഗ്ഭടാചാര്യനും പന്ത്രണ്ടാം നൂറ്റാണ്ടിൽ ചക്രപാണിദത്തനും ആയുർവേദ ചികിത്സയുടെ ഒരു ഭാഗമെന്ന നിലയ്ക്കു തന്നെ ശസ്ത്രക്രിയയെ പ്രോത്സാഹിപ്പിച്ചു.
ചക്രപാണി ദത്തനാൽ വിസ്തൃതമാക്കപ്പെട്ട ക്ഷാരസൂത്രമെന്ന ശസ്ത്രക്രിയാ രീതി ഇന്നു ലോകം മുഴുവനും അംഗീകരിയ്ക്കുന്ന ഫിസററുലയ്ക്കുള്ള ശമനോപാധിയാണ്. യാതൊരു വിധ അലോപ്പതി ആൻ്റിബയോട്ടിക്കുകളും ഈ ചികിത്സയ്ക്കു ആവശ്യം വരുന്നില്ല. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ 'ക്ഷാരസൂത്ര' എന്ന ആയുർവേദ ശസ്ത്രക്രിയാ രീതി പുനർജ്ജനിയ്ക്കാൻ കാരണം അവിടെ ആയുർവേദ ഭിഷഗ്വരന്മാർക്ക് ലഭ്യമായ ആധുനിക ശസ്ത്രക്രിയാ സംവിധാനമാണ്.  ഇത്തരം ആയുർവേദ രീതികൾ ലോകനന്മയ്ക്കായി പുറത്തു വരേണമെങ്കിൽ ആധുനിക ശസ്ത്രക്രിയാ പഠനം ആയുർവേദ വിദ്യാർത്ഥികൾക്ക് അവശ്യം ആവശ്യമാണ്.

എന്നെ ആയുർവേദ പഠനത്തിയേക്ക് ഹഠാ ദാകർഷിച്ചത് എൻ്റെ കുടുബത്തിൻ നില നിൽക്കുന്ന വലിയമ്മാവൻ്റെ ചികിത്സാ കഥകളാണ്. അതിലൊന്ന് അദ്ദേഹത്തിൻ്റെ ശസ്ത്രക്രിയാ പാടവമായിരുന്നു. ഇന്നത്തെ ഭാഷ ഉപയോഗിച്ചാൽ കോസ് മെറ്റിക് സർജറി വിദഗ്ദ്ധനും കൂടിയായിരുന്നു ഒറോട്ടിൽ തങ്കു വൈദ്യർ എന്ന ആ മാന്യ ദേഹം.
ഒരു കാലത്ത് കേരളത്തിലെ സ്ത്രീകളുടെ കർണ്ണാഭരണം ഓല ചുരുൾ പോലെ കൂടുതൽ വ്യാസമുള്ളവയായിരുന്നു. തോട പിന്നീടതു കാതിലെ ജിംകി യിലേയ്ക്കു വഴിമാറിയപ്പോൾ കർണ്ണപാളിയിലെ ദ്വാരം കുറയ്ക്കുവാനായി വനിതകൾ വൈദ്യന്മാരെ ആശ്രയിച്ചിരുന്നു. അതു ചെയ്തു കൊടുക്കുന്നതിൽ വിദഗ്‌ധനായിരുന്നു അദ്ദേഹം.

അഷ്ടാംഗഹൃദയ കർത്താവായ ശ്രീ വാഗ്ഭടൻ ശസ്ത്രക്രിയാ വിദഗ്ദ്ധനല്ലാത്ത വൈദ്യൻ്റെ ചികിത്സാജ്ഞാനത്തിലെ പോരായ്മ പ്രത്യേകം വിവരിയ്ക്കുന്നു.
"യദി ചരകമധീതേ തത് ധ്രുവം സുശ്രുതാദി പ്രണിഗദിത ഗദാനാം നാമമാത്രേ പി ബാഹ്യ:
അഥ ചരകവിഹീന: പ്രക്രിയായാമഖിന്ന:
കിമിവ ഖലു കരോതു വ്യാധി താനാം വരാക:"

No comments:

Post a Comment