രാമായണ വിശകലനം - 07
ദു:ഖങ്ങൾ: പ്രാപഞ്ചിക ദു:ഖത്തിന്റെ പരമ കാഷ്ഠയുടെ പ്രതീകമാണ് അശോക വനിയിലെ ദു:ഖിതയായ സീത. മനുഷ്യ ജീവിതത്തിൽ ദു:ഖം അനിവാര്യമാണ്. ഒരു ജന്മത്തിനും സുഖം തന്നെയായിട്ടോ, ദു:ഖം തന്നെയായിട്ടോ ഒരു ജീവിതം ഇല്ല. സാക്ഷാൽ ഈശ്വരൻ മകനായി പിറന്നിട്ടു പോലും കൗസല്യക്ക് സങ്കടങ്ങളേ ഉണ്ടായിട്ടുള്ളൂ,. ദശരഥൻ പുത്ര ദു:ഖത്താൽ മരിക്കുന്നു. ചക്രവർത്തിയായി വാഴേണ്ട അയോദ്ധ്യാ രാജ കുമാരൻ രാമൻ, കൊടുംകാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വന്നു. മഹാ റാണിയായി വാഴേണ്ട മൈഥിലി വെറും മരത്തോലുമെടുത്ത് വെറും മണ്ണിൽ അന്തിയുറങ്ങുന്നു. പ്രിയപ്പട്ടവരിൽ നിന്ന് തട്ടിയെടുക്കപ്പെട്ട് അന്യദിക്കിലൊരു മരച്ചോട്ടിൽ രാക്ഷസികളുടെ ബന്ധനത്തിൽ അതിഭയങ്കരാന്തരീക്ഷത്തിൽ രാവണന്റെ പ്രേമാഭ്യർത്ഥന സഹിച്ച് തടവുകാരിയായി കഴിയുന്നു. ഇവിടെ എന്തൊരു മഹാ സങ്കടമാണ് നാം വീക്ഷിക്കുന്നത്. നേരറിവിൽ നിന്ന് ഉടലെടുക്കുന്ന മഹാ സാന്ത്വനങ്ങൾ അതാതിടങ്ങളിൽ നമുക്ക് ദർശിക്കാവുതാണ്. ജീവിത്തെ വ്യവഹരിക്കുക മാത്രമാണ് യാഥാർത്ഥ്യം. അങ്ങിനെ മാത്രമേ നമ്മൾ അതിനെ കാണാവൂ. ഇതാണ് ജ്ഞാനത്തിന്റെ കാതൽ. ശരിയായ അറിവോടെയുള്ള അടിയുറപ്പുള്ള ഭക്തിയാണ് ദു:ഖങ്ങളെ ജയിക്കുവാനുള്ള ഒരേ ഒരു വഴി. രാമനിലുള്ള കടുത്ത ഭക്തിയും വിശ്വാസമാണ് സീതക്ക് എപ്പോഴും താങ്ങാവുന്നത്.
അചിരേണ രാക്ഷസികൾ മിത്രങ്ങളും, സഹായികളും ആയി മാറുന്നു. അതിശക്തരെന്നതിനു പുറമെ മായാവികളും കൂടിയാണ് രാക്ഷസന്മാർ എന്ന കഥാ പാത്രങ്ങൾ. യഥേഷ്ടം രൂപം മാറാനും, നിമിഷം കൊണ്ട് എവിടേയും ചെന്ന് ചേരുവാനും ഇന്ദ്രജാലങ്ങൾ കാണിക്കുവാനും ഇവർക്കു കഴിയും. ശരീരമാകുന്ന ക്ഷേത്രത്തിനകത്താണ് രാമ രാവണ യുദ്ധം അരങ്ങേറുന്നതെന്ന വസ്തുത മനസ്സിലാക്കിയാലെ ഈ സമസ്യക്ക് ഉത്തരം ലഭിക്കൂ. സവ്വീകാരങ്ങൾക്ക് മായ ശേഷിക്കുകയില്ല. മറുപക്ഷത്തുള്ള വികാരങ്ങൾക്ക് സദ് വികാരങ്ങൾ ഉണ്ട്. അവ വേഷം മാറി വരും.
കാലക്രമേണ ആൾമാറാട്ടം നടത്തി സന്യാസിയെ പോലെ ഭവിച്ച് മോഹ, ലോഭങ്ങൾ അഭിലഷണീയ മുഖ ഭാവങ്ങൾ സ്വീകരിച്ചു കൊണ്ട് കബളിപ്പിക്കുവാൻ നോക്കും. പൊന്മാനായി പ്രലോഭിപ്പിക്കും. ശൂർപ്പണഖയായി വശീകരിക്കുവാൻ നോക്കും. മഹാ മായാവിയായ രാവണന്റെ സന്തതിയായ ഇന്ദ്രജിത് ഒരു സൂപ്പർ മായാവിയായണ്. ഇന്ദ്രൻ (മനസ്സിനെ കൂടി ജയിച്ചവൻ) ശരീര ക്ഷേത്രത്തിൽ അവിഹിത ബന്ധങ്ങൾ പതിവാണ്. തമോ വാസന തന്റെ ഗുണത്തെ വേൾക്കുവാൻ ഇട വരുന്നു. അതിൽ സന്തതികൾ ജനിക്കുന്നു. ധർമ്മിഷ്ഠയായ മണ്ഡോദരിയുടെ പുത്രനായ ഇന്ദ്രജിത്തിനു മനസ്സിനെ കീഴടക്കി ജയിക്കുവാൻ കഴിയുന്നു. ബ്രഹ്മാസ്ത്രം കൈവശമാക്കുന്നു. ക്ഷമാതീതരയാവർക്കേ അക്ഷര ശരം വശത്താക്കുവാൻ കഴിയൂ. മനസ്സാകുന്ന ഇന്ദ്രജിത്തിലാണ് രാവണന്റെ പ്രതീക്ഷ. രാവണനുള്ളതിന്റെ അനേകമിരട്ടി അഹന്തയും, ദർപ്പവും ഇന്ദ്രജിത്തിലുണ്ട്. തന്നെ തോൽപ്പിക്കുവാൻ ഈ പ്രപഞ്ചത്തിൽ ആരും തന്നെ ഇല്ലെന്ന് ഇന്ദ്രജിത്ത് ഉറച്ച് വിശ്വസിക്കുന്നു. മന: പ്രത്യക്ഷങ്ങളിൽ സത്യമേത്, പ്രച്ഛന്ന വേഷധാരിയേത് എന്ന തിരിച്ചറിവു കൂടാതെ ഒരു അങ്കം ചെയ്യാൻ വയ്യ. ഈ തിരിച്ചറിവ് ഭയങ്കര ദുഷ്കരമാണ്. എന്നാൾ കപടമല്ലാത്ത ഭക്തി മായജാലങ്ങൾക്ക് ഒരു മറുമരുന്നാണ്. ഭക്തിക്കാണ് അന്തിമ ജയം. ദശരഥൻ അനുഭവിക്കുന്ന പുത്ര വിയോഗ ദു:ഖത്തിനു കാരണം മുൻകാല ശാപം തന്നെയാണല്ലോ. കൈകേയിയുടെ ഭാവ പകർച്ചക്കു കാരണം മന്ഥരാ വൃത്താന്തമാകുന്നു. രാക്ഷസരായി വിരാജിക്കുന്നവർ എല്ലാം തന്നെ ഒന്നുകിൽ ശാപഗ്രസ്തർ അല്ലെങ്കിൽ ജന്മ വാസനകളാൽ പ്രേരിതർ. എങ്ങിനെ നോക്കിയാലും പ്രാപഞ്ചിക സങ്കടങ്ങൾ മനുഷ്യ ജീവിതത്തിൽ അനിവാര്യമാണ്. ഈശ്വര അവതാരമായാലും ഒരു ഇളവും സൃഷ്ടി കർത്താവ് അനുവദിക്കുന്നില്ല. കിളിപ്പാട്ടു മുഴുവനും പാടി കഴിയുമ്പോഴും അതു കണ്ട ആരേയും, ഒന്നിനേയും വെറുക്കുവൻ കഴിയുകയില്ല. അതു കൊണ്ടാവാം. വെറുപ്പ് എന്ന വികാരത്തിനു കാവ്യ ശരീരം, തന്നിലോ, അനുവാചക മനസ്സിലോ നിലനില്പ്പ് അനുവിക്കുന്നില്ല. പ്രപഞ്ച സ്ഥിതിയുടെ ആകത്തുക അിറയുമ്പോൾ ആർക്ക് ആരെയണ്, എങ്ങിനെയാണ്, എന്തിനെയാണ് വെറുക്കുവാൻ കഴിയുക...
No comments:
Post a Comment