ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 December 2020

രാമായണ വിശകലനം - 03

രാമായണ വിശകലനം - 03

ജ്ഞാന വിദ്യ സ്വീകരിച്ച വ്യക്തി ചില കാര്യങ്ങളിൽ നിയന്ത്രണ ജീവിതം പലിക്കണം. അതിൽ നിന്നുള്ള വ്യതിചലിച്ച ജീവിത രീതിയെ കാണിക്കുന്നതാണ് കാനനവാസം. പ്രപഞ്ച ധർമ്മം മൂലം ശരീരം ദുർബലവും, മനസ്സ് കന്മഷവും നിറഞ്ഞതുമായി ക്രോധ വികാരങ്ങളിൽ പതിച്ച ജീവനിൽ നിന്ന് ആത്മ വിദ്യയാകുന്ന സീത കൈവിട്ടു പോകുന്നു. വീണ്ടും ആത്മവിദ്യ കൈവരിക്കുന്നതിനു വണ്ടി ഭക്തിയും, വൈരാഗ്യവുമാകുന്ന രണ്ടു ചിറകുകളുള്ള വിവേകമാകുന്ന ജഡായുവിന്റെ നിർദ്ദേശാനുസരണം സ്വന്തം സ്വരൂപമായ അകത്തീശ്വരന്റെ (അഗസ്ത്യൻ) നിർദ്ദേശ പ്രകാരം പ്രാണായാമം സ്വീകരിച്ച് (വായു പുത്രനായ ഹനുമാൻ) അവിവേകവും, വിവേകവുമാകുന്ന ബാലി, സുഗ്രീവൻ എന്നീ രണ്ടു പേരിൽ അവിവേകമാകുന്ന ബാലിയെ നിഗ്രഹിച്ചു. വിവേകം ഉദയം പൂണ്ട് തന്നിലെ തന്നെ ആഗ്രഹങ്ങളാകുന്ന ശൂർപ്പണഖയെന്ന രാക്ഷസീയത്തെ അറുത്തു മാറ്റി തന്നിലെ തന്നെ തമോഗുണമാകുന്ന കുംഭകർണ്ണനെ വധിച്ച്, രജോ ഗുണമാകുന്ന രാവണനേയും വധിച്ച് സ്വാത്വീക ഗുണമായ വിഭീഷണന്റെ സഹായത്തോടെ ആത്മ ജ്ഞാന വിദ്യയാകുന്ന സീതയെ തിരികെ സ്വീകരിക്കുന്നു. ഇവിടെ ഒരു പ്രത്യേക സംഗതിയോർക്കണം. രാമന് രാവണൻ ശത്രുവായിരുന്നില്ല. എന്നാൽ രാവണന് രാമൻ ശത്രുവും ആയിരുന്നു. ആത്മ ജ്ഞാനാർത്ഥം കയറി പോകുന്ന വഴിയിൽ ശത്രുവും, മിത്രവും ഇല്ല.
ശൂർപ്പണഖ കാമസ്വരൂപണിയാണ്. ബുദ്ധി ശൂന്യത, ക്രൂരത, കാമം അഹംങ്കാരം എന്നിവയുടെ പ്രതീകമായിട്ടാണ് ശൂർപ്പണഖയെ അവതരിപ്പിച്ചിട്ടുള്ളത്. സൽഗുണങ്ങൾ ദുർഗുണങ്ങളെ നശിപ്പിക്കുന്നു. ശൂർപ്പണഖയെ അംഗ ഭംഗം വരുത്തി എന്നു പറഞ്ഞാൽ ദുർഗുണങ്ങളെ മനസ്സിൽ നിന്ന് പിഴുതുമാറ്റി എന്ന് ധരിക്കണം. ശൂർപ്പണഖയെ ഉപദ്രവിച്ചു എന്നറിഞ്ഞ് പകരം വീട്ടുന്നതിനായി ഖരൻ, ദൂഷണൻ എന്നീ സഹോദരന്മാരോടൊപ്പം, രാക്ഷസ്സപടയും കൂടി പുറപ്പെട്ടു. പരുഷമായ രീതിയിൽ സംസാരിക്കുന്നവനും, ക്രൂര കർമ്മങ്ങൾ ചെയ്യുന്നവനുമാകുന്നു ഖരൻ. സ്വന്തം ദോഷങ്ങൾ അിറയാതെ, ദുരഭിമാനത്തോടെ പരദൂഷണം ചെയ്യന്നവനും, നിർദ്ദയനുമാണ് ദൂഷണൻ. ക്രോധം, ലോഭം, മോഹം എന്നിവയാണ് ത്രിശിരസ്സന്റെ മൂന്നു തലകൾ. ഈ ദുർഗുണങ്ങളെയെല്ലാമാണ് രാമൻ  ഇവിടെ സംഹരിച്ചത്. ത്രിഗുണങ്ങളുടെ (സത്വ-രജസ്-തമോ ഗുണങ്ങൾ) സമ തുലനത തെറ്റുന്നതും, തിരുത്തപ്പെടുന്നതുമാണ് ഇതിഹാസ വിഷയങ്ങൾ. ശമദാമാദികൾ സത്വ ഗുണങ്ങളും, കാമ ക്രോധങ്ങൾ രജോ തമോ ഗുണങ്ങളുമാണ്. സാത്വീക ഗുണം ദൈവീകവും, രജോ തമോ ഗുണങ്ങൾ അസുരവും, രാക്ഷസീയവും, പൈശാചികവുമാണ്. താടകയും, ശൂർപ്പണഖയും, രാവണനുമെല്ലാം അസുരതയുടെ, പൈശാ ചികതയുടെയെല്ലാം പ്രതീകങ്ങളാണ്. താടകയെ "ഭയങ്കരീ" എന്ന് വിളിക്കപ്പെടുന്നു. ക്രോധമാണ് താടകയുടെ ലക്ഷണം. ശൂർപ്പണഖയാകട്ടെ കാമരൂപിണിയും. ഭൗതീക ഭോഗങ്ങൾ ആസ്വദിക്കുവാൻ, അനുഭവിക്കുവാൻ എന്റെ കൂടെ പോരൂ എന്ന് നിരന്തരം ക്ഷണിക്കുകയും, അപേക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യന്നു ഇവർ. രാമനാകട്ടെ ഒരു ഉള് പുഞ്ചിരിയോടെ ലക്ഷ്മണന്റെ അടുക്കലേക്ക് ശൂർപ്പണഖയെ തിരിച്ചു വിടുന്നു. ഇവർ ഒരേ ഒന്നിന്റെ രണ്ടു മുഖങ്ങൾ മാത്രമാണ്. ലക്ഷ്മണനും അതേ വേഗത്തിൽ തന്നെ ശൂർപ്പണഖയെ (കാമം) തിരിച്ചു വിടുന്നു. ക്ഷമയറ്റ കാമം ഇവിടെ അക്രമാസക്തയാകുന്നു. അത്രത്തോളം എത്തുമ്പോൾ അവർ അതിന്റെ ആകർഷണ ഉപാധികൾ മുറിച്ച് നീക്കം ചെയ്യന്നു. കാമത്തിന് ഏൽക്കുന്ന മുറിവ് നിസ്സാരമല്ല. അതിഘോരമാണ്. അതുകൊണ്ട് അതിൽ നിന്ന് ക്രോധം ഉടലെടുക്കുന്നു. ആ ക്രോധം ഭീമമാണ്. നിഷ്ഠൂരമാണ്. (സ്ത്രീ പീഡനം, ബലാല്സംഗം എന്നിവയടെ ചരിത്രം പരിശോധിക്കുക. അത് സമ്മോഹവും, സമ്മോഹം സ്മൃതി വിഭ്രമവും, ഈ വിഭ്രമം ബുദ്ധി നാശകവും വരുത്തുന്നു. ബുദ്ധി വിനാശം സർവ്വ നാശം വരുത്തുന്നു. ശൂർപ്പണഖ എന്ന കാമ രൂപത്തിനേറ്റ മുറിവിൽ നിന്നുടലെടുക്കുന്ന ക്രോധത്തിന്റെ പ്രതീകങ്ങളാണ് ഖര, ദൂഷണ, ശിരക്കളും, പതിനാലായിരം രാക്ഷസപ്പടയും. ഇവരത്രയും പേർ മുന്നേമുക്കൽ നാഴിക നേരം കൊണ്ട് നിഗ്രഹിച്ച് ശാന്തമാകുന്നു.

No comments:

Post a Comment