ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 September 2020

പുഴവാത് ശ്രീവൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം

പുഴവാത് ശ്രീവൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം

കോട്ടയം ജില്ലയിലെ (കേരളം, ഇന്ത്യ) ചങ്ങനാശ്ശേരി നഗരത്തിൽ പുഴവാതിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം. ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി തിരുവിതാംകൂറിന്റെ മഹാറാണിയായിരിക്കുന്ന കാലത്തണ (ഭരണകാലം 1811-1815) ക്ഷേത്രനിർമ്മാണം നടത്തിയത്‌. മഹാറാണി ആയില്യം തിരുനാൾ ഗൌരി ലക്ഷ്മി ബായി ഒരു ആൺകുഞ്ഞിനു ജന്മം നൽകാനായി ഭർത്താവ് രാജരാജ വർമ്മ വലിയ കോയിത്തമ്പുരാൻ ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിന്റെ അടുത്ത് പണിതുയർത്തിയ ക്ഷേത്രമാണിത്. അതിനെ തുടർന്ന് ജനിച്ച പുത്രനാണ് വിശ്വപ്രസിദ്ധനായ തിരുവിതാംകൂർ മഹാരാജാവ്‌ സ്വാതിതിരുനാൾ.

ഇതര ക്ഷേത്രങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ പ്രതിഷ്ഠയാണ് ഇവിടുത്തെത്. കൈകളിൽ കുഞ്ഞിനെയെടുത്ത് ശംഖു-ചക്രധാരിയായ മഹാവിഷ്ണുവിനെ സന്താനഗോപാലമൂർത്തി സങ്കല്പത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സന്താന സൌഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം.

No comments:

Post a Comment