ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 September 2020

ആപസ്തംബൻ

ആപസ്തംബൻ

ഒരിക്കൽ ഒരു ബ്രാഹ്മണൻ ശ്രാദ്ധമൂട്ടാൻ അനുയോജ്യമായ ഒരാളെ തേടുമ്പോൾ ആരെയും കാണാഞ്ഞ് പൂർവ്വികരെ പ്രാർത്ഥിച്ചു. അപ്പോൾ അവിടെയെത്തിയത്  ആപസ്തംബൻ.  ബ്രാഹ്മണൻ ആശിച്ചവിധമുളള ബ്രാഹ്മണ്യമൊത്തവനെന്നു കണ്ട് അദ്ദേഹം ആപസ്തംബനെ യഥാവിധി സ്വീകരിച്ച് ഇലയിട്ടു വിളമ്പി. അന്നശ്രാദ്ധം കഴിഞ്ഞ് അങ്ങ് തൃപ്തനാണോയെന്ന ചോദ്യത്തിന് ഒരു ഉരുളചോറു കൂടെ വേണമെന്ന് ആപസ്തംബൻ ആംഗ്യം കാണിച്ചു  ചോദ്യത്തിന് ശേഷമുള്ള ആവശ്യം അതിഥി തൃപ്തനല്ല എന്നർത്ഥം.  തൃപ്തിവരാത്ത അന്നശ്രാദ്ധം ഫലപ്രാപ്തിയില്ല. ശ്രാദ്ധച്ചോറ് ഇനിയൊരുളയ്ക്ക് ബാക്കിയില്ലതാനും. ഇവിടെ  ഉണ്ടയാളും ഊട്ടിയയാളും അതൃപ്തരായി. ഊട്ടിയവന് ക്ഷോഭം അടങ്ങാതെ ആ ബ്രാഹ്മണൻ ഒരു കുടന്ന വെളളമെടുത്ത് ശപിച്ച് ആപസ്തംബൻറെ മുഖത്തേയ്ക്ക് കുടയാനൊരുങ്ങും മുമ്പേ ആപത്തു ബോധ്യപ്പെട്ട  ആപസ്തംബൻ , കുടയുന്ന വെള്ളം സംതഭിച്ചുപോകട്ടെ എന്നു ശപിച്ചു .  ജലത്തെ സ്തംഭിപ്പിച്ച മഹർഷി ആപസ്തംബനുമായി.

ഗൗതമീ നദിക്കരയിൽ ആപസ്തംബൻ ശിവനെ തപസ്സു ചെയ്ത സ്ഥലം ആപസ്തംബതീർത്ഥമെന്ന പേരിൽ പ്രസിദ്ധമായി. അക്ഷസൂത്രയായിരുന്നു ഈ മുനിയുടെ പത്നി. ഇവരുടെ പുത്രനാണ് ഗാർക്കി. ഗൃഹസൂത്രസംഗ്രഹം എന്ന മന്ത്രപ്രശ്നമടങ്ങിയ ഗ്രന്ഥവും ഒരു സ്ത്രോത്രകൃതിയും ആപസ്തംബൻ രചിച്ചു.  ഇന്ദ്രിയ നിയന്ത്രണം ഇല്ലാത്ത അവസ്ഥയിലാണ് ലോകത്ത് ഋഷിമാരുടെ എണ്ണം കുറഞ്ഞു പോകുന്നതെന്ന് ആപസ്തംബമതം.

No comments:

Post a Comment