ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 September 2020

ഇധ്മവാഹൻ

ഇധ്മവാഹൻ

അഗസ്ത്യമുനി തൻറെ പിതൃക്കൾക്ക് പുണ്യം കിട്ടാതെ കഴിയേണ്ടി വന്ന അവസ്ഥ അദ്ദേഹത്തിനു നേരിൽ കാണേണ്ടിവരികയും തനിക്കു മക്കളില്ലാതിരുന്നതാണ് അതിന് കാരണമെന്നറിയുകയും തനിക്ക് മക്കളില്ലാതിരുന്നതാണ് അതിന് കാരണമെന്നറിയുകയും ചെയ്തു. അതിനാൽ സകലസൗന്ദര്യവസ്തുക്കളും ചേർത്ത് ഒരു പെൺകുട്ടിയെ സൃഷ്ടിച്ചു . അവൾക്ക് ലോപമുദ്രയെന്ന് പേരും നല്കി.  വിദർഭ രാജാവിനെ വളർത്താൻ ഏല്പിച്ചു.  അവൾക്ക് യൗവനം തികഞ്ഞപ്പോൾ അഗസ്ത്യൻ രാജാവിനെ സമീപിച്ചു  ലോപമുദ്രയെ വിവാഹം ചെയ്തു നല്കാൻ ആവശ്യപ്പെട്ടു. എന്നാൽ സുന്ദരിയായ മകളെ ഒരു മുണ്ടൻ മുനിക്ക് വിവാഹം ചെയ്തു കൊടുക്കാൻ വിഷമമായി. എന്നാൽ ലോപമുദ്ര താൻ അഗസ്ത്യനെ വിവാഹം ചെയ്തു കൊള്ളാം എന്ന് പറഞ്ഞു.  അവർ വിവാഹിതരായി.  ലോപമുദ്ര, ഗർഭവതിയായിരിക്കെ മുനി അവളോടു ചോദിച്ചു. "സാധാരണ പുത്രന്മാരായി ആയിരം പേർ വേണമോ, അതോ പത്തുപുത്രന്മാരുടെ ഗുണം ഒത്തുചേരുന്നുളള നൂറു പുത്രന്മാർ വേണമോ? അഥവാ ആയിരം പുത്രന്മാരേക്കാൾ ശ്രേഷ്ഠനായി ഒരു പുത്രനോ? " അവസാനം പറഞ്ഞത് ലോപമുദ്ര സ്വീകരിച്ചു. ആ  പുത്രനെ പ്രസവിക്കാൻ ലോപമുദ്രയ്ക്ക് ഏഴുവർഷം ഗർഭം പേറേണ്ടി വന്നു.  പെറ്റുവീഴുംമുമ്പോ അവൻ വേദങ്ങൾ ഉരുവിട്ടും തുടങ്ങി.  ത്രിദസു എന്നായിരുന്നു ആദ്യനാമം . പിതാവിനുളള ഹോമദ്രവ്യങ്ങളും ചെറിയ വിറകു ചില്ലുകളും പതിവായി ശേഖരിച്ചെത്തിക്കുന്നവനാകയാൽ  ആ അർത്ഥത്തിൽ ഇധ്മവാഹനുമായി.

No comments:

Post a Comment