പയ്യന്നുർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പ്രത്യേകതകൾ
കാവി ധാരികളായ സംന്യാസി ശ്രേഷ്ഠന്മാർക്കും ക്ഷത്രീയ ഭരണാധികാരികൾക്കും നാലമ്പലത്തിനകത്ത് പ്രവേശനമില്ലാത്ത ക്ഷേത്രം അങ്ങിനെയൊരു മഹാക്ഷേത്രം നമ്മുടെ കൊച്ചു കേരളത്തിലുണ്ട്.
സംശയിക്കേണ്ട, പയ്യന്റെ ഊരായ
പയ്യന്നൂർ നഗരത്തിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം കുടികൊള്ളുന്നത്. പയ്യന്നൂർ പെരുമാൾ വാഴുന്ന പയ്യന്നൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം തന്നെയാണത്.
കേരളിയ ക്ഷേത്രങ്ങളുടെ നിർമ്മിതിയിൽ പഞ്ച പ്രാകാരപരമായ സവിശേഷതകളെല്ലാം ഏതാണ്ട് ഒരു പോലെയാണെങ്കിലും ആചാരപരമായും അനുഷ്ടാന പരമായും ഒട്ടേറെ വ്യത്യസ്ഥതകൾ പല രീതിയിലും ഓരോ ക്ഷേത്രത്തിലും പുലർത്തി
വരുന്നുണ്ടെന്നത് ഒരു വസ്തുത തന്നെയാണ്. ആ അർത്ഥത്തിൽ
എല്ലാ ക്ഷേത്രങ്ങളും ഇവിടെ ഒരുപോലെയല്ല എന്ന് തന്നെ പറയാം.
ഓരോ ക്ഷേത്രത്തിനും അതിന്റെതായ രീതികളും വിശ്വാസ പ്രമാണങ്ങളും ഇന്നും ബലമായി ഇവിടെ നില നിൽക്കുന്നു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം ആനപ്പുറത്തുത്സവമുണ്ട്.
എന്നാൽ കേരളത്തിലെ ഏറ്റവും പ്രാചീനമായ ക്ഷേത്രങ്ങളിൽ ഒന്നായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നാലയലത്തു പോലും ആനയെ കണ്ടു കൂട.
അതി പ്രാചീനമായ കേരളത്തിലെ ആദി ക്ഷേത്രങ്ങളിൽ ഒന്നായ ശിവക്ഷേത്രമായ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ കൂവളത്തില സ്വീകാര്യമല്ല സ്ത്രീകൾക്ക് എല്ലായ്പ്പോഴും നാലമ്പലത്തിനകത്ത് പ്രവേശനവും ഇല്ല.
അങ്ങിനെ ഓരോ ക്ഷേത്രങ്ങളിലും പ്രതിഷ്ഠാമൂർത്തിയുടെ ശക്തി വിശേഷങ്ങൾക്കനുസരിച്ച് ആചാര അനുഷ്ടാനങ്ങളിൽ ചില വ്യത്യസ്ഥത തീർച്ചയായും എവിടെയും കാണാനാവും.
കാവി ഉടുത്തവരെ പ്രവേശിപ്പിക്കാത്തതിന്റെ കാര്യത്തിലേക്ക് തന്നെ വരാം.
പയ്യന്നൂർ പെരുമാളെ കുറിച്ച്
പയ്യന്നുർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ പറ്റി ഇതുപോലെ പല വഴിയിലൂടെ ഒരു പാട് പ്രത്യേകതകൾ കേട്ടും വായിച്ചും അറിഞ്ഞവരാണ് നമ്മളിൽ പലരും. അതു കൊണ്ട് എല്ലാ കാര്യങ്ങളും ഇവിടെ വിശദമാക്കുന്നില്ല. ഓരോ മഹാ ക്ഷേത്രത്തിനും
കേരളത്തിലെ ഒട്ടുമിക്ക മഹാ ക്ഷേത്രങ്ങളും ഭഗവാൻ പരശുരാമൻ പ്രതിഷ്ഠ നടത്തിയവയാണെന്നാണ് പൊതുവെയുള്ള ഒരു ഐതീഹ്യം; പക്ഷെ പരശുരാമന് പ്രതിഷ്ഠയും നിവേദ്യവും ഉള്ള ക്ഷേത്രങ്ങൾ
ഇവിടെ തീരെ പരിമിതവുമാണ്.
(തിരുവല്ലം ക്ഷേത്രത്തെ ഇവിടെ ഓർക്കുന്നു.) അവിടെയാണ്
പയ്യന്നുർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
തികച്ചും വ്യത്യസ്തമാകുന്നതും.
ക്ഷത്രിയ കുലനാശകൻ ആയാണ് ഭഗവാൻ ശ്രീ പരശുരാമൻ നാടെങ്ങും അറിയപ്പെടുന്നത്. ക്ഷത്രീയരെ മുച്ചൂടും മുടിച്ച്. ക്ഷത്രീയരുടെ ഒരവകാശം പോലുമില്ലാത്ത ഭൂവിഭാഗം - കര ഭാഗം -കടലിൽ നിന്നും വീണ്ടെടുത്ത്
64 ബ്രാഹ്മണ ഭരണാധികാര ഗ്രാമങ്ങൾ സ്ഥാപിച്ചത് അദേഹമാണ്
ക്ഷിപ്ര കോപിയായ - ക്ഷത്രീയ വിരോധിയായ - ഈ മഹാദേവ ശിഷ്യൻ പെരുമാൾക്കു അഭിമുഖമായി ഇവിടെ ഇരുന്നരുളന്നുവെന്നതിനാലാണ് ക്ഷത്രിയർക്കു ഇവിടെ നാലമ്പലത്തിൽ പ്രവേശനമില്ല എന്നതിന് ശരിയായ തക്കതായ കാരണമാകുന്നത്
ഇനി കാവി വസ്ത്രം ധരിച്ച സംന്യാസികൾക്കും ഇവിടെ ക്ഷേത്രത്തിൽ പ്രവേശനമില്ല. അതിന് മറ്റൊരു കാരണമാണുള്ളത്.
ഒരു ശുദ്ധ സംന്യാസി അതും കാവി വസ്ത്രധാരി ക്ഷേത്രത്തിൽ കയറിയാൽ
പരശുരാമൻ ബഹുമാനാർത്ഥം തീർച്ചയായും എഴുനേൽക്കേണ്ടതായി വരും
(ശബരിമലയിൽ പന്തളം രാജാവ് എത്തിയാലുള്ള സമാന സ്ഥിതി പോലെ)
എന്നാണ് വിശ്വാസം.
അതാണ് കാവി വസ്ത്രധാരികൾ ക്ഷേത്രത്തിൽ പ്രവേശിക്കാത്തതിന്റ ശരിയായ മൂല കാരണമാകുന്നതും
മഹാക്ഷേത്രത്തിന്റെ എല്ലാ പ്രത്യേകതകളും ഉണ്ടെകിലും കൊടിമരം, ആന മുതലായ
രാജകീയ ചിഹ്നങ്ങൾ എല്ലാം ഇവിടെ ഒഴിവാക്കിയിരിക്കുന്നു.
അതെല്ലാം രാജകീയ - ക്ഷത്രീയ പ്രൗഡികളാണെന്നതിനാലാണ് ക്ഷത്രീയ വിരോധം മൂലം അത്തരം ആർഭാടങ്ങളെയെല്ലാം ഇവിടെ അകറ്റി നിർത്തിയിരിക്കുന്നത്.
ഇവിടുത്തെ എല്ലാ പ്രത്യേകതകൾക്കും തക്കതായ കാരണം ശ്രീ പരശുരാമൻ സ്വയം തന്നെ ഇവിടെ സാനിദ്ധ്യം ചെയ്യുന്നു എന്നത് തന്നെ യാണ്.
ശ്രീ പരശുരാമൻ സൃഷ്‌ടിച്ച 64 ഗ്രാമങ്ങളിൽ ഇന്നത്തെ കേരളത്തിൽ വരുന്ന 32 മലയാള ഗ്രാമങ്ങളിൽ വടക്കെയറ്റത്തെ അവസാന ഗ്രാമം പയ്യന്നുർ ആണ്.
ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം
ശ്രീ പരശുരാമൻ കേരളത്തിലേക്ക് ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ശ്രേഷ്ഠ താന്ത്രികളിൽ ഒരാളായ തരണനെല്ലൂർ തന്ത്രിക്കാണ്. തന്ത്രി മഠം അവിടെ കാണാം.
പരശുരാമൻ ആര്യർ നാട്ടിൽ നിന്നും 20 തിരുമുമ്പ് (മരുമക്കത്തായ ബ്രാഹ്മണർ, അമ്മോൻ മാർ) മാരെയും ക്ഷേത്ര സംരക്ഷകരായി 10 പൊതുവൾ യോദ്ധാക്കളെയും കൊണ്ടുവന്നു
യഥാക്രമം ഊരായ്മയും കാരായ്മയും ഏല്പിച്ചുവെന്നാണ് ഐതിഹ്യം
കാലക്രമത്തിൽ ഊരായ്മ 16 ആയി ചുരുങ്ങി ഇന്ന് 4 ഊരായ്മ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഊരായ്മമാരും 10 വീട്ടിൽ പൊതുവാക്കന്മാരും ആണ്
ക്ഷേത്ര ഭരണം. പെരുമാളുടെ കാവലായി 10 മൂത്ത പൊതുവാക്കന്മാരും 5 ഇളയ പൊതുവാക്കന്മാരും ആചാരപ്പെടണം.
ഏകദേശം 50 ഓളം വരുന്ന കാവുകൾക്കും
ഉപ ക്ഷേത്രങ്ങൾക്കും ദേശാധിപത്യം
ഉള്ള പയ്യന്നുർ പെരുമാൾ ക്ഷേത്രത്തിൽ
മേടത്തിലെ അത്തം നാളിൽ കളഭ മഹോത്സവവും വൃശ്ചിക സംക്രമം മുതൽ 16 ദിവസത്തെ സമീപ പ്രദേശത്തെയും കേരളത്തിലെയും പേരുകേട്ട താള വാദ്യ കലാകാരൻമാർ കേളി കൊട്ടുന്ന സമാരാധന മഹോത്സവവും കൊണ്ടാടുന്നു.
കീഴ്ശാന്തി മണിക്കൂറുകളോളം ഭഗവാന്റെ തിടമ്പേറ്റി ഉള്ള ആരാധന മഹോത്സവം തിടമ്പുത്സവം കാണുക എന്നത് ഒരു ജന്മ സുകൃതം തന്നെയാണ്.
ഉപദേവതകൾ പ്രധാനമായും ക്ഷേത്രത്തിന്റെ മുന്നിലായി കാണുന്ന പൂക്കുമെങ്കിലും കായ്ക്കാത്ത ഇലഞ്ഞി മരച്ചോട്ടിൽ സാനിധ്യം ചെയ്യുന്ന ശ്രീ ഭൂതത്താൻ ഈശ്വരൻ. തുടങ്ങിയവരാണ്
ശ്രീ ഭൂതത്താൻ സാന്നിദ്ധ്യം, ശ്രീ പരശുരാമൻ ശ്രീ സുബ്രഹ്മണ്യ പെരുമാളേ പ്രതിഷ്ഠിക്കും മുമ്പ് തന്നെ അവിടെയുള്ളതാണെന്നും കേട്ടുകേൾവി ഉണ്ട്.
പെരുമാൾക്ക് അഭിമുഖമായി ലോകമാതാ
കന്യാ ഭഗവതി. പിറകിൽ ശ്രീ മഹാഗണപതിയും കൂടെ ശാസ്താവും സാനിധ്യം ചെയ്യുന്നു. പിന്നെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീ ക്ഷേത്രപാലക സാനിധ്യവും ഉണ്ട്.
ക്ഷേത്ര മതിലിനു പുറത്തെ നാഗ സാനിധ്യം ഒരു പ്രത്യേകത ആണ്. അപ്പം കുഴം ആണ് ഏറ്റവും പ്രധാന വഴിപാട്.
കൂടാതെ നെയ്യമൃത്, തണ്ണിരമൃതും വിശേഷം ആണ്.
No comments:
Post a Comment