ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 September 2020

ഭാഗ്യസൂക്തം

ഭാഗ്യസൂക്തം

ഭാഗ്യ സൂക്തം ജപിക്കുന്നതും പക്കപിറന്നാള്‍ തോറും ദേവി ക്ഷേത്രത്തില്‍ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നതും ശ്രേയസ്സ്കരമായിരിക്കും. ഭാഗ്യസൂക്തത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ജപിക്കുമ്പോള്‍ കൂടുതല്‍പ്രയോജനകരമായിരിക്കും.

കശ്യപ മഹര്‍ഷിയുടെയും അദിതിയുടെയും പുത്രനായ ഭഗനെയാണ് ഭാഗ്യസൂക്തം ജപിച്ചു പ്രീതിപ്പെടുത്തുന്നത്.

പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതമ്മിത്രാ വരുണാ പ്രാതരശ്വിനാ
പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമ മുതരുദ്രം ഹുവേമ ||

ഞങ്ങള്‍ പ്രഭാതത്തില്‍ അഗ്നി , വരുണന്‍ , ഇന്ദ്രന്‍ , അശ്വിനിദേവന്മാര്‍ , മിത്രന്‍ , പുഷന്‍ , ബ്രഹ്മണസ്പതി, സോമന്‍ , രുദ്രന്‍ ഇവരെ ആഹ്വാനം (വിളിക്കുന്നു) ചെയ്യുന്നു.

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ
വയം പുത്ര മദിതേര്‍യ്യോ വിധര്‍ത്താ
ആധ്രശ്ചിദ്യം മന്യമാന സ്മരശ്ചില്‍
രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ ||

ഏതൊരാളെ ചിന്തിച്ചാണോ പാവപ്പെട്ടവനും ധീരനും രാജാവു പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭാഗനെ (ഭാഗ്യാധിപനെ) ആഹ്വാനം ചെയ്യുന്നു.

ഭഗപ്രണേതര്‍ ഭഗസത്യരാധ:
ഭഗേമാന്ധിയ മുദവാദദന്ന:
ഭഗപ്രണോ ജനയ ഗോഭിര സ്വൈ:
ഭഗപനൃഭിര്‍ നൃവന്ത സ്യാമ ||

ഹേ ഭഗാ ഞങ്ങള്‍ക്ക് വഴികാട്ടിയായി നിന്ന് കൊണ്ടു ഐശ്വര്യങ്ങളും കുതിരകളും യോദ്ധാക്കളും ഞങ്ങള്‍ക്ക് നല്‍കണേ. അങ്ങയുടെ കൃപ അരുളിയാലും. ഞങ്ങള്‍ക്ക്‌ സുഖവും സമാധാനവും ലഭിക്കാനും സൂര്യോദയം മുതല്‍ അസ്തമയം വരെയും താങ്കളുടെ കൃപയാല്‍ പ്രസന്നരായിരിക്കേണമേ.

ഉതേ ദാനീം ഭഗവന്ത സ്യാമ
ഉതപ്രപിത്വ ഉതമദ്ധ്യേ അഹ്നാം
ഉതോദിതാ മഘവന്‍ സൂര്യസ്യ
വയം ദേവാനാം സുമതൌ സ്യാമ ||

ഹേ ഭഗാ അങ്ങ് നമുക്ക് പരമാനന്ദം ചെയ്താലും. അങ്ങയിലൂടെ ദൈവങ്ങള്‍ ഞങ്ങളെ സ്വീകരിക്കട്ടെ.

ഭഗ ഏവ ഭഗവാന്‍ അസ്തു ദേവാ:
തേന വയം ഭഗവന്ത സ്യാമ
തം ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി
സനോ ഭാഗപുര ഏതാ ഭവേഹ||

ഹേ ഭഗാ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ

സമധ്വരാ യോഷ സോന മന്ത
ദധിക്രാവേവ ശുചയേ പദായ
അര്‍വ്വാചീനം വസുവിദം ഭഗന്ന:
രഥമിവാശ്വാ വാജിന ആവഹന്തു||

ഇങ്ങനെ ദിവസവും നിങ്ങളെ ആഹ്വാനം ചെയ്യുന്നു. പവിത്രസ്ഥാനമായ ദധിക്രാവനത്തില്‍ എങ്ങനെയാണോ ശക്തിശാലികളായ കുതിരകള്‍ രഥത്തെ വലിക്കുന്നത് അതു പോലെ അത്രയും ശക്തിയോടെ അങ്ങനെ ആഹ്വാനം ചെയ്യുന്നു.

അശ്വാവതീ ഗ്ഗോര്‍മതീര്‍ന്ന ഉഷാസ:
വീരവതീസ്സദമുച്ഛന്തു ഭദ്രാ:
ഘൃതന്ദു ഹാനാ വിശ്വത: പ്രപീതാ
യൂയം പാത സ്വസ്തിഭിസ്സ ദാന:

ഇപ്രകാരം എന്നും പ്രഭാതങ്ങളില്‍ എല്ലാവര്‍ക്കും സമ്പത്തും കുതിരകളും യോദ്ധാക്കളും ലഭിക്കുവാന്‍ ആശീര്‍വദിച്ചാലും.

പ്രാതരഗ്നിം ജപേല്‍ സൂക്തം ജപേ ലക്ഷം ശിവാലയേ
നിവേഷ്ടുകാമോ രോഗാര്‍ത്തോ ഭഗ സൂക്തം ജപേല്‍ സദാ:
നിവേശം വിശതി ക്ഷിപ്രം രോഗൈശ്ച പരിമുച്യതേ ||

ഇത് രാവിലെ ജപിക്കുകയാണെങ്കില്‍ ലക്ഷം ശിവാലയ ദര്‍ശന ഫലം ലഭിക്കും. രോഗിയായ ഒരുവന്‍ ദിവസവും ജപിക്കുകയാണെങ്കില്‍ വേഗം രോഗ വിമുക്തനാകും.

No comments:

Post a Comment