ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 March 2019

ഞാൻ ഹിന്ദു... സനാതനധർമ്മി

ഞാൻ ഹിന്ദു... സനാതനധർമ്മി...

എന്താണ് സനാതന ധർമ്മം ..?

ഭാരതത്തിന്റെ വൈവിധ്യങ്ങളായ ആചാര അനുഷ്ടാനങ്ങൾ ഒരുമിക്കുന്ന ഈ നാടിന്റെ പൈതൃകം ആകുന്നു സനാതന ധർമ്മം. തനിക്കു ചുറ്റുമുള്ള ഈ പ്രകൃതിയുടെ ലീലാവിലാസങ്ങൾ കണ്ടു അത്ഭുതം കൂറിയ അവർ അതിന്റെ സത്യത്തെ തേടി അലഞ്ഞു അങ്ങനെ പല യുഗങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അവർ കണ്ടെത്തി ഈ കാണുന്നത് ഞാൻ തന്നെ എന്നിൽ നിന്ന് വിഭിന്നമല്ല ഈ പ്രപഞ്ചം. ഈ കാണുന്ന വിശ്വം എന്റെ തന്നെ സ്ഫുരണം മാത്രമാണ് എന്ന് പറഞ്ഞ അവർ .ഏതൊരു വസ്തുവും തനിക്കു ഇഷ്ടമുള്ളതിനോട് താദാത്മ്യം പ്രാപിക്കാൻ ആഗ്രഹിക്കുന്നുവോ അത് പോലെ ആ പ്രപഞ്ചം എന്ന മഹാ സത്യത്തിലേക്ക് ലയിക്കാൻ അവർ യാത്ര ചെയ്തു അങ്ങനെ ആ യാത്രയിൽ അവർ മനസിലാക്കി ഈ പ്രപഞ്ചം വാക്കുകൊണ്ടോ വരികളിലൂടെയോ നിർവ്വചിക്കാൻ സാധിക്കാത്ത പ്രതിഭാസമാണ് എന്ന് ആ പ്രതിഭാസത്തെ മറികടക്കാൻ ഞാൻ പരിമിതൻ ആണന്നു ആ ചിന്തയിൽ നിന്ന് അവൻ വീണ്ടും യാത്ര തുടങ്ങി പരിമിതത്തിൽ നിന്ന് അപരിമിതത്തിലേക്ക് എങ്ങനെ പോകാം എന്ന് അന്വേഷിച്ചു ആ യാത്രയിൽ അവൻ വീണ്ടും മനസിലാക്കി എന്റെ പരിമിതത്തിനു കാരണം ഈ ഭൗതീകമായ വിഷയാസക്തി ആണ് ഈ വിഷയങ്ങളിൽ നിന്നുള്ള മോചനം മാത്രമാണ് എന്നെ അപരിമിതത്തിലേക്ക് നയിക്കുക  എന്നവർ കണ്ടെത്തി. അങ്ങനെ അവിടുന്ന് യാത്ര തുടങ്ങിയ അവർ മനസിലാക്കി ജീവിതം എന്നത് തന്നെ ശരീരത്തെ മറികടക്കാനുള്ളത് എന്നും അവയെ നിഷ്ഠയോട് ജീവിക്കിക്കണം എന്നും മനസിലാക്കിയ അവർ എന്താണ് ജീവിതം എന്നും അവയുടെ അർത്ഥവും അവയുടെ ചര്യകളും കണ്ടെത്തി ആ സത്യത്തെ  സനാതനം വിളിച്ചത് ചതുർവിധ പുരുഷാർത്ഥങ്ങൾ എന്നാണു

"ധർമ്മം അർത്ഥം കാമം മോക്ഷം"

എന്താണ് പുരുഷാർത്ഥങ്ങൾ ?

ജീവിതത്തിനു ഒരു റിഥം അഥവാ ഒരു താളം ഉണ്ടന്നും അവയ്ക്കു ഒരു ഭ്രമണപതം ഉണ്ടെന്നു എപ്രകാരം ആണോ സൗരയൂഥത്തിൽ ഗ്രഹങ്ങൾ കൃത്യമായ പാതയിൽ സഞ്ചരിക്കുന്നത് അപ്രകാരം തന്റെ ജീവിതത്തിനു ഒരു ലക്‌ഷ്യം ഉണ്ടന്നും അവയെ നേടാൻ ഞാൻ ചില വഴികളിൽ സഞ്ചരിക്കണം എന്നും ആ വഴി ചില മുള്ളുകൾ നിറഞ്ഞതാണെന്നും അതിനാൽ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ചരിക്കണം എന്നും മനസിലാക്കിയ മനുഷ്യൻ അവന്റെ ഭ്രമണപഥം നിശ്ചയിച്ചു അതാണ് പുരുഷാർത്ഥങ്ങൾ .

എന്താണ് ധർമ്മം

നമ്മൾ ഒക്കെ ജീവിക്കുന്നത് സമൂഹത്തിൽ ആണെന്നും സമൂഹത്തിൽ ജീവിക്കുമ്പോൾ സാമൂഹികമായ നിയമവ്യവസ്ഥയിൽ ചരിക്കണം എന്നുള്ള ബോധം മനുഷ്യൻ ഉണ്ടാവുകയും അതിന്റെ ഫലമായി സമൂഹത്തിൽ അവൻ സാമുഹികമായ ചില നിയന്ത്രണങ്ങൾ സൃഷ്ടിച്ചു. വേണ്ടതും വേണ്ടാത്തതും നല്ലതും ചീത്തതും ഇങ്ങനെ എപ്രകാരം ആണോ നമ്മുടെ ശരീരം അന്നത്തിൽ നിന്ന് ആവശ്യമുള്ള പ്രോടീൻ എടുത്തു ബാക്കിയുള്ളത് പുറം തള്ളുന്നത് അപ്രകാരം മനുഷ്യൻ അവൻ ആവശ്യമുള്ളതും ഇല്ലാത്തതും വേണ്ടതും വേണ്ടാത്തതും ചെയ്യാൻ പാടുള്ളതും പാടില്ലാത്തതും ഇങ്ങനെ നിയമവ്യവസ്ഥിതി യുക്തിപൂർവ്വമായി ഉണ്ടാക്കി..? യുക്തി എന്താണ് എന്നല്ലേ ?

ധർമ്മം എന്നാൽ നിശ്ചിതമായ ചില കാര്യങ്ങൾ അല്ല മറിച്ചു കാലാവസ്ഥ, അനുഭവ യുക്തി എന്നിവ ചേർന്നാണ് ധർമ്മ എന്ന പാത നിലനിൽക്കുന്നത് ...

കൊല്ലുന്നത് പാപമാണ് ധർമ്മ വിഷയത്തിൽ എന്നാൽ തന്റെ രാഷ്ട്രത്തെ കാക്കുന്ന മിലിറ്ററി പോലുള്ള ക്ഷത്രിയ ധർമ്മം പാപമല്ല മറിച്ചു അത് വീരസ്വർഗം നൽകുന്നത് അത്രേ ഭഗവാൻ കൃഷ്ണൻ ആ തത്വം നന്നായി പറഞ്ഞു തന്നു ഗീതയിൽ

ജീവൻ നിലനിർത്താൻ ഭക്ഷണം മോഷ്ടിക്കുന്നതും പണം ഉണ്ടായിട്ടും ചിലവാക്കാൻ മടിച്ചു ഭക്ഷണം മോഷ്ടിക്കുന്നതും ക്രിയ ഒന്ന് തന്നെ എന്നാൽ അവസ്ഥ രണ്ടാകുന്നു ഒന്ന് ധർമ്മം മറ്റൊന്ന് അധർമ്മം. ഇപ്രകാരം ആകുന്നു നമ്മൾ ധർമ വീക്ഷണം നടത്തേണ്ടത്

അർത്ഥം എന്നാൽ എന്ത് ...

ധാർമ്മികമായി ചരിച്ചു കൊണ്ട് സമ്പാദിക്കുന്ന ധനം അതായത് ആയുസ്സിനും ആരോഗ്യത്തിനും രോഗം ബാധിക്കാത്ത രീതിയിൽ സമ്പാദിക്കുക... വീണ്ടും സംശയം വരാം ഇവിടെ ധനവും. ആരോഗ്യവും ആയുസ്സുമായി ബന്ധം ?

ഉണ്ട് ആയുർവേദത്തിൽ കൃത്യമായി പറയുന്നു എപ്രകാരം ആണോ ധനം സമ്പാദിക്കുന്നത് അത് ആരോഗ്യത്തിനും ആയുസ്സിനും നല്ലതും ചീത്തതുമായ ഗുണങ്ങൾ നൽകുമെന്ന് അതായത് ആയിരം സമ്പാദിച്ചു 999 ചികിത്സയ്ക്ക് ചിലവാക്കാതെ പൂർണമായും ചിലവാക്കാൻ സാധിക്ക രീതിയിൽ സമ്പാദിക്കുക

കാമം എന്നാൽ എന്ത്..?

പരസ്പര സമഭാവനയോട് തനിക്കനുയോജ്യമായ പത്നിയെ കണ്ടെത്തി ധാർമ്മിക മായ ജീവിതം ധാർമ്മികമായ സമ്പാദിച്ച ധനം കൊണ്ട് സന്തോഷമായി ജീവിക്കുക. ജീവിതത്തിന്റെ ശാശ്വതമായ മൂല്യങ്ങൾ അറിഞ്ഞും പതി ധർമ്മം പത്നി ധർമ്മം പുത്ര ധർമ്മം പുത്രി ധർമ്മ എന്നിങ്ങനെ ഉള്ള ചതുർ ധർമ്മം അറിയുക അറിയിക്കുക പ്രവർത്തിക്കുക എന്നിങ്ങനെ ഉള്ളതിനെ അറിഞ്ഞു അതോടൊപ്പം ഈശ്വര സേവയും ജീവിത ലക്ഷ്യത്തിൽ ബോധവാനാവുന്നതും കാമം എന്ന് പറയുന്നു

മോക്ഷം എന്നാൽ എന്ത്...?

ഈ മൂന്ന് അവസ്ഥയുടെ ആകെ തുക എന്ന് പറയാം നമുക്ക് ചുരുക്കത്തിൽ കലാനാസൃതമായി താൻ ചെയ്യേണ്ടുന്ന ധർമ്മം ആചരിച്ചു സർവ്വ കർമ്മങ്ങളും ധാർമ്മികമായി അനുഷ്ടിച്ചു ഈശ്വര സാക്ഷാത്കാരത്തിനായി യാത്ര ചെയ്യുന്നത് മോക്ഷം എന്ന് സാരം....മോക്ഷം എന്ന വാക്കിനർത്ഥം ...

"മോഹക്ഷയെതി ഇതി മോക്ഷ"

മോഹങ്ങൾ അഥവാ ആഗ്രഹം ക്ഷയിക്കുക ഇല്ലാതാകുന്ന അവസ്ഥ എന്തോ അത് മോക്ഷം

സനാതന ധർമ്മത്തിന്റെ ആചാരങ്ങൾ

ഗോത്ര സംസ്കാരം....

പഞ്ചഭൂതാത്മകമായ ഈശ്വര സങ്കല്പങ്ങൾക്കു മുൻപ് തന്നെ ഈശ്വരൻ എന്ന പ്രതിഭാസം ഗോത്ര സംസ്കൃതിയിൽ ദർശിക്കാം നമുക്ക് മുൻപ് പറഞ്ഞപോലെ തനിക്കു ചുറ്റുമുള്ള ഈ അത്ഭുതം കണ്ട മനുഷ്യൻ തനിക്കു മുകളിൽ ഒരു ശക്തി ഉണ്ടന്നും ആ ശക്തിയെ അറിയാതെ വന്നപ്പോൾ ആ ശക്തിക്കും മുൻപിൽ വിധേയൻ ആകുകയും പിന്നീട് ആ വിധേയത്വം ആരാധന ആകുകയും ചെയ്തിരുന്നു ആദിയിൽ നമ്മുടെ പൈതൃകം ഗോത്രാചാരം തന്നെ എന്നതിൽ സംശയം വേണ്ട ലോകത്ത് ഓരോ രാഷ്ട്രവും തന്റെ പൂർവ്വികതയിൽ അഭിമാനിക്കുന്നവർ ആകുന്നു എന്നാൽ ഭാരതത്തിൽ അടുത്തകാലത്തായി തന്റെ പൂർവികർ മാംസാഹാരികൾ ആണന്നു പറയാനും ഗോത്രാചാരവും പുച്ഛ ഭാവത്തോട് ആണ് പലരും കാണുന്നത് ഭാരതീയമായ ഒരു ശാസ്ത്രവും മാംസാഹാരം നിഷിദ്ധമാണ് എന്ന് പറഞ്ഞിട്ടില്ല. നിശ്ചിതമായ അളവിൽ രുചിയോട് കൂടി തന്റെ ജഠരാഗ്നി ദഹിപ്പിക്കുന്ന ഏതൊരു ആഹാരം കഴിക്കുന്നതിൽ ഒരു തെറ്റുമില്ല. എങ്കിലും ആഹരിക്കുന്നതിനുവേണ്ടി വേണ്ടി പ്രാണിഹിംസ ചെയ്യുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

"താന്ത്രിക ആചാരം"

ഈ പ്രപഞ്ചം ശിവ ശക്ത്യാത്മകം ആണെന്നും അവരുടെ കൂടിച്ചേരൽ ആണ് പ്രപഞ്ച സൃഷ്ടിക്കുണ്ടായ കാരണ ഭൂതം എന്നും ഒരു മനുഷ്യനിൽ അന്തർലീനമായ കഴിവുകളെ പടി പടി ആയി ഉണർത്തി അദ്വൈതം (ശാക്ത അദ്വൈതം) എന്ന മഹാ സിദ്ധാന്തത്തിൽ മനുഷ്യ മനസിനെ കൊണ്ട് പോകുന്ന മോക്ഷ ശാസ്ത്രം ആണ് തന്ത്രം..

"തനോതു വിപുലാൻ അർത്ഥാൻ
തത്ത്വ മന്ത്ര സമന്വിതാൻ
ത്രാണം ച കുരുതേ യസ്മാൻ
തന്ത്രമിത്യമഭീധീയതേ"

തന്റെ ശരീരത്തിലെ ഉറങ്ങി കിടക്കുന്ന ബോധത്തെ ഉണർത്തുന്ന ശാസ്ത്രം ആകുന്നു തന്ത്രം എന്ന് പറഞ്ഞാൽ അവനവനിൽ ഉള്ള ജനിതകമായ വാസനയെ ദ്രവ്യ രൂപേണ ആസ്വദിച്ചു മനസിനെ പടി പടി ആയി ഉണർത്തി അഹം എന്ന ബോധം ഉണർത്താനുള്ള മോക്ഷ കവാടം ആകുന്നു തന്ത്രം.

"വൈദീക ആചരണം"

ഭാരതീയമായ മറ്റൊരു വിജ്ഞാന ശാഖാ ആകുന്നു വേദം മഹർഷീശ്വരന്മാരുടെ  പ്രപഞ്ചത്തെ കുറിച്ചുള്ള അസാധ്യമായ ജ്ഞാനം ഒളിപ്പിച്ചു വച്ച രണ്ടു ശാസ്ത്രമാണ് വേദവും തന്ത്രവും ആചാരങ്ങളിൽ പ്രകടമായ മാറ്റം ഉണ്ടങ്കിലും രണ്ടു ആശയവും എത്തിച്ചേരുന്നത് ഒരേ പന്ഥാവിൽ ആണ് വേദം പറഞ്ഞ ആപ്ത മഹാ വാക്യങ്ങൾ തന്നെ ആണ് തന്ത്രത്തിന്റെ മഹാ വാക്യതത്വം

വേദം മഹാ വാക്യം ..

"അഹം ബ്രഹ്മ അസ്മി
"അയം ആത്മ ബ്രഹ്മ
"തത് ത്വം അസി
"പ്രജ്ഞാനം ബ്രഹ്മ "

തന്ത്ര മഹാ വാക്യം ....

"ശിവോഹം"
"ഭൈരവോഹം"
"അഹം കാളിയോഹം"
എന്നും
ഈശ്വര സങ്കല്പങ്ങളെ കുറിച്ചുള്ള വാക്കുകൾ നമുക്ക് നോക്കാം

"ഏകം സത് വിപ്രാ ബഹുദാ വദന്തി"  ഈശ്വരൻ ഒന്നേ ഉള്ളു അതിനെ പലതായി കാണുന്നു

തന്ത്രം ...

"ഏകോഹം ബഹുസ്യാ"

ഈശ്വരൻ ഒന്നേ ഉള്ളു പലതായി കാണുന്നു

എന്നാൽ ചപലമായ വികാരങ്ങൾക്കടിമ ആണ്  മനുഷ്യൻ അതിനാൽ ഒരേ മരുന്ന് മനുഷ്യന്റെ ആത്‌മീയ രോഗത്തിന് പോരാ അതിനാൽ തന്നെ ഇന്നത്തെ സമൂഹത്തിൽ ഏറ്റവും ആവശ്യം തന്ത്രസാധന തന്നെ എന്ന് നിസംശയം പറയാം കാരണം ഓരോ മനുഷ്യനും അവന്റെ ബോധതലം അനുസരിച്ചുള്ള വഴി തന്ത്രത്തിൽ ആണ് പറഞ്ഞു വച്ചിട്ടുള്ളത് വൈദീകമായ ചിന്ത സമകാലീന കാലഘട്ടത്തിൽ സമൂഹത്തിൽ പ്രവർത്തികമല്ല എന്ന് വേണം ധരിക്കാൻ.

സനാതനം ചിരപുരാതനവും നിത്യനൂതനമായ ഒരു മഹത്തായ പൈതൃകത്തിന്റെ ധാര മുറിയാത്ത ഒരു സംസ്‍കാരം ആണ് അനവധി ബഹുസ്വരത ഉള്ള ഈ ധർമ്മം ബുദ്ധരും ജൈനരും സിഖുകാരും പാഴ്സിയും ഈ ധർമ്മത്തിന്റെ ഭാഗമാണ് കൂടാതെ ചാർവ്വക മഹർഷിയുടെ ആശയവും സനാതനം തന്നെ. എന്നാൽ ആധുനിക കാലത്ത് ഏറ്റ ചില അപചയം ഈ ധർമ്മത്തെ വളരെ കളങ്കിതപെടുത്തി ജാതിയുടെ പേരു പറഞ്ഞു സനാതനമായ ആശയ വിരുദ്ധമായി പ്രവർത്തിച്ചു ഈ ധർമ്മത്തെ പരിധികൾ ലംഘിച്ചു കൊണ്ട് സകല സീമകളും കടന്നു ഈ ധർമ്മത്തിന് കളങ്കം ഉണ്ടാക്കി. എന്നാൽ ദുഃഖം മറ്റൊന്നാണ് ജാതിയില്ല എന്ന് പ്രസംഗിക്കുന്നവർ മനസ്സുകൊണ്ട് ഇതിനെ അംഗീകരിക്കുന്നവർ ആണ് എന്ന്. എന്തായാലും ഒരു ജാതിയും സനാതനമല്ല ജാതികൾ മതങ്ങൾ ആണ് സനാതനം മതം അല്ല കാരണം മതം എന്നാൽ അഭിപ്രായം ആണ്. അവർക്ക് നിയമം ഉണ്ട് നിയമ വക്താക്കൾ ഉണ്ട് അത് പാലിക്കാൻ അതിലുള്ളവർ ആ നിയമം പാലിക്കാൻ ബാധ്യസ്തർ ആണ് അതിനാൽ അവർ ഓരോ മതങ്ങൾ ആണ്.
സനാതനം മതമല്ല കാരണം നിയമമില്ല നിയമ പാലകർ ഇല്ല വക്താക്കൾ ഇല്ല ഒരു ഗ്രന്ഥമോ ഒരു ആചാര്യനോ ഇല്ല ഒരു ഈശ്വരനോ ഒരു ആചാരമോ ഇല്ല. എല്ലാത്തിനെയും ഉൾക്കൊണ്ട്‌ സനാതനമായ ആശയം ജീവിതത്തിൽ പകർത്തുന്നവൻ ആരോ അവർ മാത്രമാണ് സനാതന ധർമ്മി അവൻ മാത്രമാണ് ഉജ്ജ്വലമായ ഭാരതീയ പൈതൃകത്തിന്റെ പിൻഗാമി...

ജാതിയുടെ മഹത്വം പേറുന്നവരോട് ഒന്നേ പറയാനുള്ളു

"ആചാര ഹീനം ന പുനന്തി വേദ' ആചാര ഹീനം(സനാതനമായ ആചാര വിരുദ്ധമായി) പ്രവർത്തിക്കുന്നവനെ വേദങ്ങൾക്കു പോലും രക്ഷിക്കാൻ ആവില്ല എന്ന്  ആചാര്യ വചനം.

"സനാതന ധർമ്മവും ഹിന്ദു മതവും"

മതം പറഞ്ഞു ആനുകൂല്യം പറ്റുമ്പോൾ മതം പറഞ്ഞു ജോലി വാങ്ങുമ്പോൾ മതം പറഞ്ഞു ഭൂമി കയ്യേറുമ്പോൾ മതം പറഞ്ഞു എല്ലാം എന്തും വാങ്ങുന്ന ഈ നാട്ടിൽ നമുക്ക് ഒരു മതം വേണ്ടേ പേരിനെങ്കിലും ? 
ഇന്ന് മതമായി ചരിക്കുന്ന ഈ ഹിന്ദു ധർമ്മത്തിന് ഒരു സംസ്കാരം ഉണ്ടോ ?

ഓരോ നാടുകളിലേ മനുഷ്യർക്ക്‌ അവർ അവരുടേതായ സംസ്കാരത്തിൽ വളർന്നവർ ആണ് സംസ്കാരം എന്നാൽ ജനിതകമായ വാസന. കാല ദേശ ആചാര വിചാരങ്ങളിലൂടെ തന്റെ ചുറ്റുപാടിൽ അവൻ അവന്റെ "സ്വ ഭാവ വൈശേഷ്യത്താൽ ചിട്ടപ്പെടുത്തുന്നതാണ് സംസ്കാരം.

ഹിന്ദുവിന്റെ  ആ സംസ്‍കാരം ആണ് സനാതന ധർമ്മം ധർമ്മാർത്ഥ കാമ മോക്ഷങ്ങളിലൂടെ പ്രകൃതി ഉപാസനയിലൂടെ പ്രകൃതിയിൽ ഉള്ള ഓരോ വസ്തുവിലും എന്നിലും നിന്നിലും തൂണിലും തുരുമ്പിലും ഇരിക്കുന്നത് ഒരേ ഈശ്വരന്റെ ചൈതന്യമാണ് എന്ന് ധരിക്കുന്നത് ആണ് ഹിന്ദുവിന്റെ സംസ്കാരം...

ആരാണ് ഹിന്ദു ?

"അസിന്ധോ സിന്ധു പര്യന്തം
യസ്യ ഭാരത ഭൂമിക:
മാതൃ ഭൂ പിതൃ ഭൂ പുണ്യ ഭൂ ശ്ചയവേ
ഹിന്ദുരീതി സ്മൃത"

സപ്ത സിന്ധുക്കളാൽ ചുറ്റപെട്ടു കിടക്കുന്ന ഈ ഭാരതഭൂമി മാതൃ ഭൂമി ആയും പിതൃ ഭൂമി ആയും പുണ്യ ഭൂമി ആയും കാണുന്നവൻ ആരോ അവൻ ഹിന്ദു

ഏതു ഭൂമി ആണ് ...?

"ഹിമാലയ സമാരംഭ്യാം
യാവത് ഇന്ദു സരോവരം
തം ദേവ നിർമ്മിതം ദേശം
ഹിന്ദുസ്ഥാനം പ്രചക്ഷ്യതേ"

ഹിമാലയം തുടങ്ങിയോ ഇന്ദു സരോവരം വരെ നീണ്ടുനിൽക്കുന്ന ദേവ നിർമ്മിതമായ ഭാരത ഭൂമി ആകുന്നു

എങ്ങനെ ആണ് ഹിന്ദു എന്ന പേര് വന്നത് ?

ആദിയിൽ സിന്ധുക്കൾ എന്നായിരുന്നു സിന്ധു നദി തട സംസ്കാരവുമായി ബന്ധപെട്ടു ജീവിച്ച ഗോത്ര ജനതയെ സിന്ധുക്കൾ എന്നു ആണ് വിളിച്ചിരുന്നത് വൈദേശികർ ആണ് അത് "സ" കാരത്തെ "ഹ" കാരം ആയി ഉച്ചരിച്ചത്

എങ്ങനെ ആണ് ഭാരതം എന്ന പേര് വന്നത് ?

ഭാരതം എന്ന പേര് വരുന്നതിനു മുൻപ് ആദ്യം ജംബുദ്വീപം എന്നും അജനാഭം എന്നും ഇളാവൃതം എന്നൊക്കെ ആയിരുന്നു നമ്മുടെ നാടിന്റെ നാമങ്ങൾ

ജംബുദ്വീപം

ഭാരതീയ ചരിത്ര ശാസ്ത്ര പ്രകാരം ഭൂലോകത്തിൽ ഏഴ് ദ്വീപങ്ങളാണ്.
1 . ജംബുദ്വീപം
2 . ക്രൗഞ്ച ദ്വീപം
3 .ശാല്മല ദ്വീപം
4 . ശാക ദ്വീപം
5 . കുശദ്വീപം
6 . പുഷ്കര ദ്വീപം
7 . പ്ലക്ഷ ദ്വീപം
മുതലായവയാണ് സപ്ത ദ്വീപങ്ങൾ.

ജംബൂക ഫലത്തിൻറെ (ജാംബയ്ക്കയുടെ) ആകൃതിയായതിനാലാണ്  ഏഷ്യാ ഭൂഖണ്ഡത്തിന് ജംബു ദ്വീപം എന്ന് പേര് വീണത്.

ഇന്നത്തെ ലഭ്യമായ തെളിവുകൾ അനുസരിച്ച് ഏതാണ്ട് നാലായിരം വർഷങ്ങളായി നമ്മുടെ പുരോഹിതൻമാര് യാഗങ്ങൾ
മഹാ പൂജകൾ മുതലായവ നടക്കുമ്പോൾ ചൊല്ലിവരുന്ന  ഒരു മന്ത്രത്തിന്റെ ഒരു ഭാഗത്ത് ജംബുദ്വീപം എന്ന പ്രയോഗം ഉപയോഗിക്കുന്നുണ്ട്.

ജംബുദ്വീപത്തിൽ ഒൻപത് വർഷങ്ങൾ  ആയിരുന്നുവത്രേ ഉണ്ടായിരുന്നത്.
1 .ഭാരത വർഷം
2 .കേതു വർഷം
3 .ഹരി വർഷം
4 .ഇളാവൃത വർഷം
5 .കുരു വർഷം
6 .ഹിരണ്യക വർഷം
7 .രമ്യക വർഷം
8 .കിമ്പുരുഷ വർഷം
9 .ഭദ്രസ്വ വർഷം
മുതലായവയാണ് ജംബുദ്വീപത്തിലെ വർഷങ്ങൾ.

അതിലെ ഭാരത വർഷത്തിൽ ആറ് ഖണ്ഡങ്ങളാണുണ്ടായിരുന്നത്.
1 .ഭാരത ഖണ്ഡം
2 .ഈജിപ്ത്
3 .പേർഷ്യൻ ഖണ്ഡം
4 .സുമേരിയൻ ഖണ്ഡം
5 .ഗാന്ധാര ഖണ്ഡം
6 .കാശ്യപ ഖണ്ഡം
മുതലായ ആറ് ഖണ്ഡങ്ങൾ.

ഭാരതഖണ്ഡത്തിലാകട്ടെഏറ്റവും ചുരുങ്ങിയത് ആറ് വീതം രാജ്യങ്ങൾ ഉൾപ്പെടുന്ന  അമ്പത്തിയാറ് മഹാരാജ്യങ്ങൾ ഉണ്ടായിരുന്നു.

ഇവയിൽ നിന്ന് ഏതാണ്ട് പതിനാല് മഹാ രാജ്യങ്ങൾ  ഭാരതഖണ്ഡത്തിൽ നിന്ന് വേർ പിരിഞ്ഞു പോവുകയും, അങ്ങിനെ  ഇന്നത്തെ അറിവനുസരിച്ച് ഭാരത വർഷം ഇല്ലാതായത് പോലെ ((ഏതാണ്ട് അയ്യായിരം വർഷങ്ങൾക്ക് മുമ്പ്)) ഭാരതഖണ്ഡവും  1947 ന് പിറകിൽ ഏകദേശം ആയിരം വർഷങ്ങളിലൂടെ  ഇല്ലാതാവുകയാണ്  ചെയ്തത്.

അവശേഷിക്കുന്ന നാല്പത്തിരണ്ട് മഹാരാജ്യങ്ങൾ ചേർന്ന് നില്ക്കുന്ന പ്രദേശത്തേയാണ് ഭാരതം എന്ന് ഇന്ന് അറിയപ്പെടുന്നത്.

ജംബുദ്വീപത്തിലാകവേവ്യാപരിച്ചു ജീവിച്ചിരുന്ന  ഹൈന്ദവർ പ്രതികൂലമായ സാമൂഹ്യ പ്രാകൃതിക സാഹചര്യങ്ങളിൽ ആദ്യം ഭാരത വർഷത്തിലേക്കും പിന്നീട്   ഭാരത ഖണ്ഡത്തിലേക്കും ചുരുങ്ങുകയും  വീണ്ടും ഭാരതത്തിൻറെ നാലതിരുകൾക്കകത്തേക്ക്  തിരിച്ചു വരികയും ചെയ്യുകയാണ് ചെയ്തത്  എന്നതാണ് സത്യം. ഈ വസ്തുതയെ പ്രകടമായിത്തെളിയിക്കുന്നതിനാവശ്യമായ  അനവധി കാര്യങ്ങൾ നമ്മളാൽ ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങളിലെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്....

അജനാഭം

അജനാഭം നാമൈതദ്വര്‍ഷം ഭാരതം ഇതി യത ആരഭ്യ വ്യപദിശന്തി [ഭാഗവതം 5.7.3] അജനാഭം (നാഭി എന്ന രാജവിന്റെ പേരില്‍: ഭാഗവതം 5.3) എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശം (ഭരതന്റെ ഭരണത്തിനുശേഷം) ഭാരതവര്‍ഷം എന്ന് വിളിക്കപ്പെട്ടു.
മഹാഭാരതത്തിലെ ഭരതന്‍ ചന്ദ്രവംശജനായ അത്രിയുടെ കുലത്തില്‍ ജനിച്ച ദുഷ്യന്തന്റെയും ശകുന്തളയുടെയും  മകന്‍ ആണ്. മഹാഭാരതം ആദി പര്‍വത്തില്‍ ഭരതനെക്കുറിച്ച്  പറയുന്നുണ്ട്: ഭൂമിമുഴുവന്‍ കീഴടക്കിയ ആദ്യത്തെ ചക്രവര്‍ത്തി/സാര്‍വഭൌമന്‍ എന്ന്.

ഇളാവൃതം

ഒരിക്കൽ ശിവ-പാര്‍വ്വതിമാരുടെ പ്രേമ സല്ലാപത്തിന്റെ ഇടയിൽ  ശിവസ്തുതി ഗീതം പാടിക്കൊണ്ട് കുറെ ഋഷിമാര്‍ വനത്തില്‍ കടന്നു വന്നു. ഓര്‍ക്കാപ്പുറത്തു വന്നു കയറിയതില്‍ പാർവതി നാണിച്ചു , മുനിമാര്‍ സ്തുതി പാടുന്നത് നിർത്തി ദേവനോട് സങ്കടം ഉണർത്തിച്ചു തിരികെ പോയപ്പോൾ പാർവതി മഹാദേവനോട് പറഞ്ഞു ഇനി ഒരിക്കലും നമ്മുടെ പ്രേമ സല്ലാപങ്ങൾക്കു ഭംഗം വരാതെ ഇരിക്കാൻ മാർഗം കാണണം എന്ന് ദേവിയുടെ ആജ്ഞ പ്രകാരം
അപേക്ഷ അതേപടി സ്വീകരിച്ച്, പരമേശ്വരന്‍ ഇങ്ങനെ  പ്രഖ്യാപിച്ചു. “ഈ നിമിഷം മുതല്‍ ഈ വനത്തില്‍ പ്രവേശിക്കുന്ന പുരുഷന്മാരെല്ലാം സ്ത്രീകളായി മാറട്ടെ.!!”
വൈവസ്വതമനുവിന്‍റെ പുത്രന്‍ സുദ്യുമ്നന്‍,  ഇളയായി മാറി ബുധനെ വരിച്ച് പുരുരവസ്സിന് ജന്മം നല്‍കാന്‍ ഇടയാക്കിയത് “ഇളാവൃതം” എന്ന ഈ വനത്തിലെക്കുള്ള പ്രവേശനമായിരുന്നു എന്നു കഥ.

ഇങ്ങനെ നിരവധി കഥകളിലൂടെ നമ്മുടെ നാടിനു പല പേരുകൾ ഉണ്ടായിരുന്നു ...

ഹിന്ദുക്കൾ ആക്രമണകാരികൾ അല്ലേ ?

ആണോ ?

സ്വന്തം പൈതൃകത്തെ ചവിട്ടി അരയ്ക്കാൻ തുടങ്ങിയിട്ട് പതിനായിരം വർഷത്തിൽ ഏറെ ആയി ജീവൻ, സ്വത്ത്, ക്ഷേത്രം, പൈതൃകം, മാനം എന്നിവ പിറന്ന നാട്ടിൽ ആക്രമിച്ചു ഭരിച്ചവന്റെ കീഴിലും അവർ ബാക്കി വച്ചു പോയ വിത്തുകളുടെ കൈകൊണ്ടും നിരന്തരമായി ആക്രമിക്കപ്പെട്ടിട്ടും സഹിഷ്ണുതയുടെ സീമ ലംഘിച്ചു കൊണ്ട് ഒരു യുദ്ധവും ഹിന്ദു നടത്തിയിട്ടില്ല നാളിതുവരെ ആയി ഹിന്ദുവിന്റെ പോരാട്ടം സഹിഷ്ണുതയിൽ ഉറച്ചു കൊണ്ട് മാത്രം ആകുന്നു. ഭാരതം അങ്ങോട്ട് പോയി ഒരു രാജ്യത്തിനെതിരെയും യുദ്ധം നടത്താറില്ല
കാരണം രാമരാജ്യം എന്നത് ഒരു സ്വപ്നമല്ല മഹത്തായ ആശയം ആണ് തന്റെ സുഖത്തിനു വേണ്ടി മറ്റുള്ളവരെ ദ്രോഹിക്കുന്ന പാരമ്പര്യം ഹിന്ദുവിന് ഇല്ല

രാമായണത്തിൽ ഒരു സന്ദർഭം സൂചിപ്പിക്കാം

"അപി സ്വർണ്ണമയി ലങ്ക
നാമി രോചതി ലക്ഷ്മണ
ജനനീ ജന്മ ഭൂമിശ്ച
സ്വർഗ്ഗതാപി ഗരീയസി ""

ഹേ ലക്ഷ്മണ ലങ്ക സ്വർണ്ണത്താൽ മൂടപെട്ടതാവാം നമുക്ക് അത് സൗഭാഗ്യം വേണ്ട പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം എന്ന് പറഞ്ഞ ശ്രീരാമ ചന്ദ്ര പ്രഭുവിന്റെ പിന്തലമുറക്കാർ ആണ് ഹിന്ദു അതാണ് ഹിന്ദുവിന്റെ രാമരാജ്യം

ഇങ്ങനെ ലോകത്തു ഒരു മതത്തിനും സംസ്കാരത്തിനും അവകാശപെടാൻ ഇല്ലാത്ത പവിത്രമായ ഒരു ധർമ്മം ആണ് ഹിന്ദുവിന്റെത് പുറത്തുനിന്നു വന്ന ഏതൊരു ധർമ്മത്തെയും ഇരുകൈനീട്ടി സ്വീകരിച്ച സംസ്കാരം അറിവിനെ ഈശ്വരനായി കണ്ട സംസ്കാരം പട്ടിയിലും പുഴുവിലും മരത്തിലും മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഈശ്വരനെ ദർശിച്ച മഹത്തായ ആശയം മുഖ മുദ്ര ആക്കിയ സംസ്കാരം രാഷ്ട്രത്തെ അമ്മയായി കണ്ടു പാദ പൂജ ചെയ്യുന്ന സംസ്കാരം. നിത്യവും ലോക നന്മയ്ക്കായി പ്രാർത്ഥിച്ച "ലോകാ സമസ്ത സുഖിനോ ഭവന്തു" പ്രാർത്ഥിച്ച സംസ്കാരം ആരെ പ്രാർത്ഥിച്ചാലും എത്തുന്നത് ഒരേ ഈശ്വരനിലേക്ക് എന്ന "സർവ ദേവ നമസ്കാരം സദാശിവ പ്രതിഗച്ഛതി" എന്ന് പ്രാർത്ഥിച്ച സംസ്കാരം ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത മഹത്തായ സംസ്കാരത്തിന്റെ പിന്തലമുറക്കാർ ആണ് നമ്മൾ.. ഇനി അഭിമാനത്തോട് നെഞ്ചിൽ കൈവച്ചു പറഞ്ഞോ അതെ ഞാൻ ഹിന്ദു ആണ് എന്ന്...

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. പ്രപഞ്ചം സൃഷ്ട്ടിച്ച് മനുഷ്യനെ മറ്റുജീവികളിൽ നിന്നും വ്യത്യസ്ഥനാക്കി ബുദ്ധിയും വിവേകവും നൽകി സൃഷ്‌ടിച്ച ലോക സൃഷ്ട്ടാവ് ഒരു കല്ലിലോ പ്രതിമയിലോ വസിക്കുന്നു എന്നത് ബുദ്ധിയുള്ള ചിന്തിക്കുന്ന മനുഷ്യന് ഉൾകൊള്ളാൻ കഴിയുമോ.???

    ReplyDelete