ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 March 2019

ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ - 05

ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ

അഞ്ചാം മാസം
ഭാഗം - 5

കുഞ്ഞിന്റെ ത്വക്ക് രൂപപ്പെടുന്ന സമയമാണ് അഞ്ചാം മാസം. ഇതിന്റെ കാരകത്വം ചന്ദ്രനാകയാൽ ദുർഗ്ഗാ ദേവീ പ്രീതി വരുത്തുന്നത് ഉത്തമം. ചന്ദ്രാധിപത്യമുളള ദിനമാണ് തിങ്കൾ. മനോവിചാരങ്ങളെ നിയന്ത്രിക്കുന്നത് ചന്ദ്രനാണെന്നാണ് വിശ്വാസം. വെളുപ്പ്, ചന്ദനം നിറത്തിലുളള വസ്ത്രങ്ങൾ, ധരിക്കുന്നതും വെളുത്ത പുഷ്പങ്ങൾ (മന്ദാരം, നന്ത്യാർവട്ടം, മുല്ല) ചൂടുന്നതും നന്ന്.

ചന്ദ്രസ്തോത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം

നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

ശ്രീപരമേശ്വരന്റെ പത്നിയായ പാർവ്വതിദേവിയുടെ രൗദ്ര രൂപമാണ്  ദുർഗ്ഗാദേവി.  രോഹിണി, അത്തം, തിരുവോണം എന്നീ ചന്ദ്രാധിപത്യമുള്ള നക്ഷത്ര ദിനവും തിങ്കളാഴ്ചയും ദുർഗ്ഗാദേവീഭജനം നടത്താവുന്നതാണ്. അഞ്ചാം മാസത്തിലെ കാലയളവിൽ ദേവീമാഹാത്മ്യ പാരായണവും ഉത്തമ ഫലം നൽകുന്നു.

ദേവീസ്തുതി
ॐ➖➖➖➖ॐ➖➖➖➖ॐ
സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ

ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ

സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ

ഭയേഭ്യ. സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ

ദുർഗ്ഗാ സ്തോത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി

കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ     

ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ

ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവർണിനി     

കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ

ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ     

അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി

ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ     

മഹിഷാ സൃക്പ്രിയേ നിത്യം കൗശികി പീതവാസിനി

അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ     

ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി

ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ      

വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി

ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ     

ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം

സ്കന്ദ മാതർ ഭഗവതി ദുർഗ്ഗേ കാന്താരവാസിനി     

സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി

സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ      

സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ

ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ     

കാന്താര ഭയ ദുർഗേഷു ഭക്താനാമാലയേഷു ച

നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാൻ      

ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച

സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ      

തുഷ്ടി:പുഷ്ടിർ ധൃതിർ ദീപ്തിശ്ചണ്ഡാദിത്യ വിവർധിനി

ഭൂതിർ ഭൂതിമതാം സംഖ്യേ വീക്ഷിയസേ സിദ്ധചാരണൈ:      

വെളുത്ത പുഷ്പങ്ങളാൽ ദുർഗാ ദേവിയെ അർച്ചന ചെയ്‌താൽ സർവൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാൽ അർച്ചന ചെയ്‌താൽ ശത്രുജയവും സിദ്ധിക്കും എന്നാണ് വിശ്വാസം.

No comments:

Post a Comment