ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ
ഏഴാം മാസം
ഭാഗം - 7
ഗർഭകാലത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ആരംഭമാണ് ഏഴാം മാസം. ഗർഭിണിക്ക് നൽകേണ്ട ശ്രദ്ധ, വിശ്രമം എന്നിവയുടെ പ്രാധാന്യം എടുത്തുകാട്ടാൻ ഏഴാം മാസത്തിൽ "വയറുകാണൽ" ചടങ്ങു നടത്തിവരുന്നു. ഈ മാസത്തിൽ കരൾ, ശ്വാസകോശം എന്നിവയുടെ വളർച്ച പൂർത്തിയാവും. ബുദ്ധിയും ജ്ഞാനവും ജനിക്കും. ഇതിന്റെ കാരകത്വം ഒരു വ്യക്തിയുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്ന ബുധനാണ്. ബുധപ്രീതിക്കായി ശ്രീകൃഷ്ണ ഭജനവും പച്ച നിറത്തിലുള്ള വസ്ത്രധാരണവും ഉത്തമം. സന്താന ഗോപാലമന്ത്രം ജപിക്കാവുന്നതാണ്. കുഞ്ഞിന്റെ കലാവാസനകളെ ഉണർത്താൻ ഈ കാലയളവിൽ കൃഷ്ണ ഭക്തിഗാനങ്ങൾ ശ്രവിക്കാം .
സന്താന ഗോപാലം
ॐ➖➖➖➖ॐ➖➖➖➖ॐ
ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ/
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത://
അർഥം : ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും.
"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ "
എന്ന മന്ത്രം സാധിക്കുന്ന അവസരങ്ങളിൽ എല്ലാം ജപിക്കുക. നാരായണീയ പാരായണം നടത്തുന്നതും ശ്രവിക്കുന്നതും ശ്രേഷ്ഠമാണ്.
No comments:
Post a Comment