ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 March 2019

ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ - 03

ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ

മൂന്നാം മാസം
ഭാഗം - 3

ഗർഭകാലത്തിലെ ആദ്യഘട്ടം അതായത് ആദ്യത്തെ മൂന്ന് മാസം അതീവ ശ്രദ്ധവേണ്ട കാലയളവാണ്. മൂന്നാം മാസത്തിന്റെ ആരംഭത്തിൽ കുഞ്ഞിനു എല്ലാ അവയവങ്ങളും ഉണ്ടാകുന്നു. ഹൃദയം, തലച്ചോറ് തുടങ്ങിയ ഓരോ അവയവങ്ങളും ഉടലെടുക്കുന്ന ഈ സമയത്തു ഗര്‍ഭിണിയുടെ ശ്വാസത്തിലൂടെ എത്തുന്നവ പോലും കുട്ടിയെ ബാധിക്കും. ഈ മാസത്തിന്റെ കാരകത്വം വ്യാഴത്തിനാണ്. വിഷ്ണു പ്രീതിവരുത്തുകയാണ് ഉത്തമമാർഗം. ഗുരുവാണ് അധിപൻ, ധനസൗഭാഗ്യങ്ങളുടെ കാരകനാണ് വ്യാഴം. വ്യാഴാഴ്ച ദിവസം മഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതും വിഷ്ണുക്ഷേത്ര ദർശനവും ഉത്തമമാണ് . മഞ്ഞ കലർന്ന വസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളും ധരിക്കാവുന്നതാണ്.

വ്യാഴസ്തോത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം  തം നമാമി ബൃഹസ്പതിം

കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം ‘ഹരേ രാമ’ എന്നുള്ളതാണ്. ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ (9)

മൂന്നാം മാസത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങളായ  അഷ്‌ടാക്ഷരമന്ത്രം ('ഓം നമോ നാരായണായ' ), ദ്വാദശാക്ഷരമന്ത്രം ('ഓം നമോ ഭഗവതേ വാസുദേവായ') എന്നിവ ജപിക്കണം. സാധിക്കുമെങ്കിൽ വിഷ്ണുസഹസ്രനാമം, നാരായണീയം എന്നിവ പാരായണം ചെയ്യുക. പ്രഭാതത്തിൽ ഒൻപതു തവണ വിഷ്ണു ഗായത്രിയും ജപിക്കാവുന്നതാണ്

വിഷ്ണുഗായത്രി (9 തവണ )
ॐ➖➖➖➖ॐ➖➖➖➖ॐ
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോഃ വിഷ്ണു പ്രചോദയാത്.

മഹാവിഷ്ണു സ്തോത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
ഓം ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം

വിശ്വാധാരം ഗഗന സദൃശം മേഘവര്‍ണം ശുഭാംഗം

ലക്ഷ്മി കാന്തം കമലനയനം യോഗിഹൃധ്യാന ഗമ്യം

വന്ദേ വിഷ്ണും ഭവ ഭയഹരം സര്‍വ ലോകൈക നാഥം.

No comments:

Post a Comment