ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 March 2019

ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ - 06

ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ

ആറാം മാസം
ഭാഗം - 6

കുഞ്ഞിന്റെ ബോധതലം ഉണരുന്ന മാസമാണ് ആറാം മാസം. ഗർഭകാലത്തിലെ രണ്ടാം ഘട്ടത്തിലെ അവസാന മാസമാണിത്. രോമം, തലമുടി എന്നിവ ഉണ്ടാവുന്നതും ഈ മാസത്തിലാണ്. ഈ മാസത്തിന്റെ കാരകത്വം  ശനിക്കാണ്. ജ്യോതിഷത്തിൽ ശനിയുടെ അധിദേവത ശാസ്താവാണ്. അതിനാൽ ആറാം മാസത്തിൽ ശാസ്താ പ്രീതികരമായവ അനുഷ്ടിക്കണം.  ശനിയാഴ്ച ദിവസങ്ങളിൽ ശാസ്താവിന് നീരാഞ്ജനം, കറുപ്പ് നിറത്തിലുള്ള വസ്ത്ര ധാരണം എന്നിവ നന്ന്. ഈ മാസത്തിലൂടനീളം സന്ധ്യക്ക്‌ വിളക്കുതെളിയിച്ചു ശാസ്താപ്രീതികരമായ നാമങ്ങളും മന്ത്രങ്ങളും ജപിക്കുന്നത് ശനിപ്രീതിക്കു ഉത്തമമത്രേ.

ശനിസ്തോത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
നീലാഞ്ജനസമാഭാസം  രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം  തം നമാമി ശനൈശ്ചരം

ശാസ്താസ്തോത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
ഭൂതനാഥ സദാനന്ദ സര്‍വഭൂത ദയാപര

രക്ഷ രക്ഷ മഹാബാഹോ  ശാസ്ത്രേതുഭ്യം നമോ നമഃ

ശാസ്താമന്ത്രങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
"ഓം കപാലിനേ നമ:
ഓം മാനനീയായ നമ:
ഓം മഹാധീരായ നമ:

ഓം വീരായ നമ:
ഓം മഹാബാഹവേ നമ:
ഓം ജടാധരായ നമ:

ഓം കവയേ നമ:
ഓം ശൂലിനേ നമ:
ഓം ശ്രീദായ നമ:

ഓം വിഷ്ണുപുത്രായ നമ:
ഓം ഋഗ്വേദരൂപായ നമ:
ഓം പൂജ്യായ നമ:

ഓം പരമേശ്വരായ നമ:
ഓം പുഷ്കലായ നമ:
ഓം അതിബലായ നമ:

ഓം ശരധരായ നമ:
ഓം ദീര്‍ഘനാസായ നമ:
ഓം ചന്ദ്രരൂപായ നമ:

ഓം കാലഹന്ത്രേ നമ:
ഓം കാലശാസ്ത്രേ നമ:
ഓം മദനായ നമ:"

No comments:

Post a Comment