ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 March 2019

ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ - 10

ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ

ഒൻപതു മാസത്തിനു ശേഷം
ഭാഗം - 10

പത്താം മാസത്തിന്റെ കാരകൻ സൂര്യനാണ്. നവഗ്രഹങ്ങളിൽ ശ്രീ പരമേശ്വരന്റെ  പ്രതിനിധിയാണ്  സൂര്യദേവൻ. അതിനാൽ സൂര്യ ജപത്തോടൊപ്പം ശിവശങ്കരനെ  ഭജിക്കുന്നത് സൂര്യപ്രീതിക്ക് ഉത്തമമാണ്. സാധാരണയായി പ്രസവത്തിയതിയായി  കണക്കാക്കുന്നത് ഒൻപതു മാസവും ഒൻപതു ദിവസവും പൂർത്തിയാവുന്ന ദിനമാണ്. പ്രസവ സങ്കീർണതകൾ ഒഴിവാക്കാൻ പഞ്ചാക്ഷരീമന്ത്രം (ഓം  നമഃശിവായ ) എപ്പോഴും ചൊല്ലുക . ഗർഭകാലം മുഴുവൻ  തെളിഞ്ഞ മനസ്സോടെയും പ്രാർഥനയോടെയും  തുടരുകയാണെങ്കിൽ   ആയുസ്സും ആരോഗ്യവുമുള്ള സത്‌സന്താന ഭാഗ്യം ലഭിക്കും. സുഖപ്രസവത്തിനായി  " യാ ദേവി സര്‍വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ: " എന്ന് ജപിച്ചോണ്ടിരിക്കുക.

സൂര്യസ്തോത്രം ( അസ്തമയ ശേഷം സൂര്യസ്തോത്ര ജപം പാടില്ല )
ॐ➖➖➖➖ॐ➖➖➖➖ॐ
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരീം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ശിവസ്തോത്രങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
സംഹാരമൂര്‍ത്തിം ഹരമന്തകാരീം
വൃഷധ്വജം ഭൂതഗണാദിസേവ്യം

കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം

ശിവമാര്‍ഗ്ഗപ്രണേതാരം
പ്രണതോ / സ്മി സദാശിവം

ശിവ പഞ്ചാക്ഷര സ്തോത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ ന-കാരായ നമഃശിവായ

മന്ദാകിനീ സലിലചന്ദന ചർച്ചിതായ നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ തസ്മൈ മ-കാരായ നമഃശിവായ

ശിവായ ഗൗരീവദനാരവിന്ദ സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ തസ്മൈ ശി-കാരായ നമഃശിവായ

വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനര ലോചനായ തസ്മൈ വ-കാരായ നമഃശിവായ

യക്ഷസ്വരൂപായ ജടാധരായ പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ തസ്മൈ യ-കാരായ നമഃശിവായ.

ഫലശ്രുതി : പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവസന്നിധൗ
ശിവലോകമവാപ്നോതി ശിവേന സഹമോദതേ.

No comments:

Post a Comment