ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 February 2019

കൗള നിയമാവലി

കൗള നിയമാവലി

കൗള സാധനയിൽ ചരിക്കുന്ന സാധകർ ആദ്യം പാലിക്കേണ്ടത് കുല നിയമത്തെ ആകുന്നു അനവധി അനവധി പുണ്യാത്മാക്കളിലൂടെ പരിപാലിച്ചു പോന്ന വിശ്വ പ്രപഞ്ചത്തിന്റെ രഹസ്യം കുല സാധകരിലൂടെ ജന്മാന്തര ചക്രത്തിൽ രമിച്ചു കൊണ്ട് മഹാ ആനന്ദ പ്രവാഹമായി ജ്വലിക്കുന്നത് കുല സത്യത്തെ അറിഞ്ഞു കൊണ്ട് ഓരോ സാധകരും ആ പുണ്യാത്മാക്കളുടെ സൂക്ഷ്മ ശരീരമായി മാറുവാൻ ആകുന്നു കുല രഹസ്യം ഗോപ്യമാണ്  ഗോപനീയം ആയ ഈ വിദ്യയെ അറിയാൻ ഗുരു എന്ന മഹാ സങ്കൽപം അനിവാര്യം തന്നെ അതിനാൽ ആകുന്നു ഗുരു സർവ്വ ദേവത ആകുന്നത് ...

കുല മഹിമ

""കൃശോദാരി മഹാ ചണ്ഡേ മുക്ത കേശി ബലിപ്രിയേ
കുലാചാര പ്രസന്നസ്യേ നമസ്തെ ശങ്കര പ്രിയേ

കുല ആചാരം

കുലം, കുല പരമ്പര, കുല സമ്പ്രദായം, കുലാ ആമ്നായം, കുല തന്ത്രം, കുല പാത, കുല വൃക്ഷം, കുല ദ്രവ്യം, കുല പൂജ, കുല പുഷ്പം, കുല മാല, കുല രാത്രി, കുല ചക്രം, കുല ജപ, കുല ധ്യാനം, കുല പതി, എന്നിവ ഗുരുവിൽ നിന്ന് അറിഞ്ഞു സമ്പ്രദായ ശുദ്ധിയോട് ജപം ചെയ്യുക അല്ലാതെ ചെയ്യുന്നത് നിഷ്ഫലം ആകുന്നു. തന്ത്രം മോക്ഷ ശാസ്ത്രം ആണ് ശാസ്ത്രം തത്വത്തിൽ അധിഷ്ഠിതവും മോക്ഷം മുമുക്ഷുവിനുള്ളതാണ് ഭക്തൻ ഉള്ളതല്ല ഭക്തിയും കണ്ണുനീരും മുമുക്ഷുവിന്റെത് അല്ല ചപല വികാരങ്ങളുള്ളവന്റേതാണ് അതിനാൽ കൗളം പഠികുന്നവൻ മുമുക്ഷു ആയിരിക്കണം അവന്റെ ആത്യന്തിക ലക്‌ഷ്യം മോക്ഷം ആയിരിക്കണം. ചപലമായ വികാരമുള്ളൻ ആണ് പശു (പശു ലോക ഭയങ്കരി) മുമുക്ഷു വീരൻ ആകുന്നു (വീരാരാധ്യ )

കൗളൻ എന്ന് പറയുമ്പോൾ പൂർണ്ണമായും സമ്പ്രദായം അറിഞ്ഞവർ ആയിരിക്കണം...

No comments:

Post a Comment