ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 February 2019

കാവും ക്ഷേത്രവും ഭാഗം - 2

കാവും ക്ഷേത്രവും

ഭാഗം - 2

എന്താണ് വഴിപാട് ? വഴിപാട് ചെയ്‌താൽ ഗുണം ഉണ്ടാകുമോ? ഇങ്ങനെ അനവധി ചോദ്യങ്ങൾ വഴിപാട് ചെയ്യുന്ന എല്ലാ ഭക്തരിലും ഉള്ളിൽ ഉള്ള വലിയ സംശയം  തന്നെ. ഇതിൽ വല്ല ശാസ്ത്രീയത ഉണ്ടോ എന്നു ചോദിച്ചാൽ അനവധി ഉണ്ട് എന്ന് ഉത്തരം നിസംശയം പറയാം അവ പ്രപഞ്ച തത്വങ്ങളുമായും സാമൂഹികമായും അവ മനുഷ്യ സമൂഹത്തിൽ ബന്ധപെട്ടു കിടക്കുന്നതായി കാണാം. താന്ത്രിക പ്രമാണം അനുസരിച്ചു മുപ്പത്തിയാറ് തത്വങ്ങൾ "ഷഡ്ത്രിംശ തത്വാനി" എന്ന തത്വങ്ങളും "64" പ്രപഞ്ച കലകളും ചേർന്നാണ് പ്രപഞ്ചം സൃഷ്ടി സ്ഥിതി സംഹാരം എന്ന ചാക്രിക പ്രവർത്തനം നടത്തുന്നതെന്ന് തന്ത്ര ശാസ്ത്രം അനുശാസിക്കുന്നു. ഇപ്രകാരം സൃഷ്ടി സ്ഥിതി സംഹാര കലകളിലൂടെ  ആണ് ഓരോ വിഗ്രഹവും ചൈതന്യവത്താകുന്നത്. ഇതിന്റെ ശാസ്ത്രീയത നമുക്ക് മനസിലാവണമെങ്കിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ പൂജകൾ നടക്കുമ്പോൾ അല്പം ശാന്തമായി പൂജകൾ കണ്ടും അതിൽ ഉള്ള സംശയങ്ങൾ അറിയുന്നവരുമായി ചർച്ച ചെയ്തും മനസിലാക്കണം അല്ലാതെ അന്ധതയുടെ ജരാ നരകൾ ബാധിച്ചു പവിത്രമായ ക്ഷേത്ര സങ്കേതങ്ങൾ സെൽഫി പ്ലെസുകൾ ആകുന്ന വിഡ്ഢികളായ സമൂഹം ആകാതെ ഇരിക്കുക.

പ്രതിഷ്ഠ കലശ പൂജകൾ ചെയ്യുമ്പോൾ ബിംബ പ്രതിഷ്ഠയിൽ ആവാഹനം ചെയ്യുന്നതിന് മുൻപ്. തത്വ കലശംപൂജാ (36 തത്വം) ചെയ്യുന്നു അത് പോലെ കലാ ആവാഹനം (64 കലകൾ) സ്ഥൂലാവാഹനം, സൂക്ഷ്മാവാഹനം, അവസ്ഥാവഹനം എന്നൊക്കെ പറയുന്ന പൂജകൾ പ്രകൃതിയുടെ സൃഷ്ട്യാത്മകമായ തത്വങ്ങളും സ്ഥിതി തത്വങ്ങളും സംഹാരാത്മകമായ തത്വങ്ങളും ആ ബിംബത്തിൽ സന്നിവേശിപ്പിച്ചാണ് ചൈതന്യവത്താകുന്നത്. കലകൾ ആണ് ഈ പ്രപഞ്ചത്തിലെ അവസ്ഥകളെ സൂചിപ്പിക്കുന്നത് അവ സ്ഥൂലവും സൂക്ഷ്മവും ഉണ്ട്. സ്ഥൂലവസ്ഥകൾ ഇന്ന് ഒരു മനുഷ്യ ജീവിതത്തിൽ സർവ്വ വിഷയവും സ്ഥൂല കലകളിൽ പെടും അതാകുന്നു ഭക്തൻ പ്രാർത്ഥിക്കുമ്പോൾ ഏതു പ്രാര്ഥനയാണോ ചെയ്യുന്നത് ആ വിഷയം ഏതു കലയുടെ അധീനതയിൽ ആണോ വരുന്നത് ബിംബത്തിൽ നിന്ന് ആ കലകൾ ചലിക്കുകയും ആ കാര്യങ്ങളിൽ നിവൃത്തി വരുകയും ചെയ്യുന്നു. ഇത് പോലെ സൂക്ഷ്മ കലകൾ നിർഗുണ തത്വങ്ങളും മോക്ഷ ഹേതുക്കളും ആകുന്നു. ഒരുവൻ ക്ഷേത്രത്തിൽ പോയി ഹേ ദേവി എനിക്ക് എന്റെ മനസിലെ അജ്ഞതകൾ നീക്കി ജ്ഞാനവും മോക്ഷവും പ്രധാനം ചെയ്യണേ അല്ലങ്കിൽ അതിനുള്ള വഴികൾ തരണേ എന്ന് പ്രാർത്ഥിക്കുമ്പോൾ സൂക്ഷമ കലകളിൽ നിന്നുള്ള ചലനം ഉണ്ടാവുകയും അവ നമുക്ക് ഊർജ്ജം നൽകുകയും ചെയ്യുന്നു. പക്ഷെ ആ കലകൾ ഇന്നുവരെ ചലിക്കാൻ സാധ്യത കുറവാണു...

തുടരും...

No comments:

Post a Comment