ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2019

ഭൈരവാദി പഞ്ച മൂർത്തികൾ

ഭൈരവാദി പഞ്ച മൂർത്തികൾ

തന്ത്ര ശാസ്ത്രത്തിൽ മഹാ പൂജയിലും മറ്റു പൂജകളിലും ഭൈരവാദി പഞ്ച മൂർത്തികളെ പൂജിക്കണം. തന്ത്ര സിദ്ധാന്തം അതിന്റെ അടിസ്ഥാനം പഞ്ച ഭൂതാത്മകമായ പ്രപഞ്ചം  ആണെന്നും പ്രകൃതിയിൽ ഇപ്രകരം ആണോ പഞ്ച ഭൂതാത്മകമായ സൂക്ഷമ കലകൾ ഉള്ളത് അപ്രകാരം തന്നെ ഓരോ മനുഷ്യനിലും പഞ്ചഭൂതാത്മകമായ കലകൾ ഉണ്ടെന്നും അവയെ ഉണർത്തി പ്രപഞ്ച ബോധവുമായി ചേർക്കുന്നത് ആകുന്നു യോഗം അഥവാ സാമരസ്യം. എല്ലാ ഈശ്വര ആരാധനയും (സനാതനമായ) പഞ്ചഭൂത തത്വത്തിൽ അധിഷ്ടിതമാണ് അത് കൊണ്ട് തന്നെ പരസ്പര പൂരകങ്ങളായ കലകളെ ഒന്നിച്ചു ചേർക്കാനുള്ള പ്രാചീനമായ ഒരു സാധന ആകുന്നു തന്ത്ര ശാസ്ത്രം. തന്ത്ര ശാസ്ത്രത്തിന്റെ ആദ്യപടി എന്നത് ക്ഷേത്രം തന്നെ ആണ്. ക്ഷേത്രം അതിന്റെ സൃഷ്ടി പൂജ തത്വം എല്ലാ പഞ്ചഭൂതാത്മകമായ തത്വം തന്നെ. ഉദാഹരണം ക്ഷേത്രം നിർമ്മിക്കുന്നത് പഞ്ചപ്രാകാരം എന്ന വിധി പ്രകാരം ആണ്. അന്തർഹാര, ബഹിർഹാര, തുടങ്ങിയ അഞ്ചു കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് നിർമ്മിക്കുന്നത് അത് പോലെ തന്നെ ശ്രീ കോവിലിനകത്തു ചൈതന്യത്തിനായി ചെയ്യുന്ന പൂജയും പഞ്ച ഭൂത തത്വം തന്നെയാണ് ...

ഭൂമി, ജലം, അഗ്നി, വായു, ആകാശം

ഭൂമി - ഗണപതി - ഗന്ധം - മഞ്ഞ നിറം
ജലം - വിഷ്ണു - പവിത്രജലം - വെളുപ്പ് നിറം
അഗ്നി - ശിവൻ - ദീപം - ചുവപ്പ് നിറം
വായു - ദേവി - ധൂപം - പച്ച നിറം(കരിംനീല)
ആകാശം - സൂര്യൻ - പുഷ്പം - കറുപ്പ് നിറം

ഇങ്ങനെ ക്ഷേത്രവും പൂജയും എല്ലാം പഞ്ചഭൂതാത്മകമായ തത്വം പറഞ്ഞു തരുന്നവയാണ് കൂടാതെ പഞ്ചകോശം എന്ന തത്വത്തെ ആകുന്നു പഞ്ച പ്രകാരം എന്ന ക്ഷേത്ര മാതൃകയുടെ മറ്റൊരു തത്വം. ഇങ്ങനെ പഞ്ചഭൂതാത്മകമാണ് സനാതനമായ എല്ലാ ധാരണകളും അവയെ പ്രതിനിധീകരിക്കുന്ന ദേവതാ സ്വരൂപങ്ങൾ ആണ് ഭൈരവാദി പഞ്ച മൂർത്തികൾ.

ശിവൻ, ശക്തി, ഗണപതി, വിഷ്ണു, സൂര്യൻ എന്നിവരാണ് ഭൈരവാദി പഞ്ച മൂർത്തികൾ ശാക്തേയത്തിലും കുലാചാരങ്ങളിലും ഈ മൂർത്തികൾക്കു പഞ്ചായതന പൂജ ചെയ്യാറുണ്ട് പഞ്ചായതന പൂജ ഈ അഞ്ചു മൂർത്തികളെ ആണ് പൂജിക്കാറ്...

No comments:

Post a Comment