ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 February 2019

പൂർണ്ണകലാ ഹോമം

പൂർണ്ണകലാ ഹോമം

തന്ത്ര ഹോമ വിധികളുടെ രാഞ്ജി എന്നാണു ഈ വിധികൾ നിലനിൽക്കുന്ന സമ്പ്രദായം വിശേഷിപ്പിക്കാറു. സമസ്ഥ ജീവ ജാലങ്ങളുടെ അടിസ്ഥാന രഹസ്യം ആയ കലകൾ ആകുന്നു എന്ന് തന്ത്രാ ശാസ്ത്രം പറയുന്നു. എപ്രകാരം ആണോ ബ്രഹ്മാണ്ഡത്തിൽ കലാ സംയോജനതാൽ ദൃഷ്ടിക്ക് ഗോചരവും അഗോചരവും ആയ ജഡ ചേതനകൾ സൃഷ്ടിക്കപ്പെട്ടത് ഇപ്രകാരം ബ്രഹ്മാണ്ഡത്തിൽ എപ്രകാരം ആണോ സംയോഗം നടക്കുന്നത് അപ്രകാരം മനുഷ്യ ശരീരത്തിൽ പ്രപഞ്ച സുഷ്മ്ന ആകുന്ന നാഡിയിൽ ഓരോ രഹസ്യവും കോർത്തിണക്കി ചക്രരൂപേണ. ആ ചക്രങ്ങൾ വിശ്വ മഹാ പ്രപഞ്ചത്തിന്റെ രഹസ്യം ബോധിപ്പിക്കാൻ  ബാഹ്യാരാധന നിർബന്ധമാക്കിയത്. അനവധി ഹോമങ്ങളും പൂജകളും ഉണ്ടങ്കിലും പൂർണ്ണ കലാ ഹോമം സകല തത്വങ്ങളുടെ പൂർണാഹുതിയാകുന്നു. ""ഇദം ശരീരം ശ്രീചക്രം" എന്ന് പറയുന്ന പ്രമാണം അനുസരിച്ചു ശരീരം ആകുന്ന ശ്രീ ചക്രത്തിൽ ഓരോ നാഡിയുടെ സ്പന്ദനം ആഹുതി രൂപേണ അറിയുന്ന മഹാ തത്വ ഹോമം

എന്താണ് പൂർണ്ണകലാ ഹോമം അഥവാ കലാ ഹോമം ?

പ്രകൃതിയിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യം പ്രപഞ്ച കലകൾ ആയി ആണ് പരിവേശിപ്പിക്കുന്നത് ആചാര്യന്മാർ. പതിനാറു കലകളുടെ സംയോഗം ആണ് ശ്രീ വിദ്യ അതാകുന്നു അവൾ ഷോഡശി ആകുന്നത്. പതിനഞ്ചു കലകൾ ആകുന്ന പഞ്ചദശി മന്ത്രത്തിൽ പതിനാറാമത്തെ മഹാ തുരീയ കല ചേരുമ്പോൾ അവൾ ഷോഡശി ആകുന്നു പതിനാറു കലകൾ അനുലോമ വിലോമമാകുമ്പോൾ അവൾ മഹാ ഷോഡശി ആകുന്നു മഹാഷോഡശിയിൽ പരാ ബീജം ചേരുമ്പോൾ അവൾ പരാ ഷോഡശി ആകുന്നു പ്രകൃതിയുടെ പൂർണ്ണഭാവം ആകുന്നു ഷോഡശി എപ്രകാരം ആണോ ഒരു വസ്തു തന്റെ പൂർണ്ണതയ്ക് വേണ്ടി പ്രകൃതിയിൽ നിന്ന് അതിന്റെ മെറ്റീരിയൽ കണ്ടെത്തി പൂർണ്ണ ആകാരം സൃഷ്ടിക്കുന്നത് അപ്രകാരം തന്റെ പരിപൂര്ണതയ്ക് വേണ്ടി പ്രകൃതി പതിനാറു കലകളെ സ്വയം അറിഞ്ഞു കൊണ്ട് അതിൽ ലയിക്കുന്നു അതത്രെ ശ്രീ മഹാ ഷോഡശി. പതിനാറു കലകൾ ചേർന്നാകുന്നു ഷോഡശി സംജാതമാജുന്നത് ഷോഡശം അഥവാ പതിനാറു. പതിനാറു കലകൾ സ്വയം തന്നിലേക്ക് ഷോഡശി സന്നിവേശിക്കുമ്പോൾ അവൾ മഹാ സ്വരൂപിണി ആയ കാമേശ്വരി ആകുന്നു. ഇങ്ങനെ പതിനാറു തുരീയ കലകളും അറുപത്തിനാല് പ്രപഞ്ച കലകളും ചേർന്ന് ആകുന്നു ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്. പതിനഞ്ചു തിഥിയും പതിനാറാമത്തെ മഹാ തിഥിയും ചേർന്നാണ് പൗർണ്ണമി ആകുന്നത് ഇത് ശ്രീ വിദ്യയുടെ മഹാ തത്വം സ്ഥൂല രൂപേണ തത്വം ആകുന്നു ഇതിന്റെ സ്ഥൂലാകൃതി അറിയാനുള്ള ഹോമം ആകുന്നു കലാ ഹോമം അഥവാ പൂർണ്ണകലാ ഹോമം...

പതിനാറു തിഥി നിത്യകൾ .....

(1)കാമേശ്വരി
(2)ഭാഗമാലിനി
(3)നിത്യക്ലിന്ന
(4)ഭേരുണ്ഡാ
(5)വഹ്നിവാസിനി
(6)മഹാവാജ്രേശ്വരി
(7) ശിവദൂതി
(8)ത്വരിതാ
(9)കുലസുന്ദരി
(10)നിത്യാ
(11)നീലപതാക
(12)വിജയാ
(13)സർവ്വമംഗള
(14)ജ്വാലാമാലിനി
(15)ചിത്രാ
(16)മഹാ ലളിതാ

എന്താണ് പഞ്ചദശി ..?

ശ്രീവിദ്യാമന്ത്രം പഞ്ചദശി എന്താണ്...?

ശിവശക്തിസ്വരൂപമാണ് ശ്രീചക്രവും ശ്രീവിദ്യാമന്ത്രവും എന്തുകൊണ്ടാണ്  പഞ്ചദശി എന്ന് വിളിക്കുന്നത് എന്ന് ചോദിച്ചാൽ ആകാശം വായു തേജ അപഋ പൃഥ്വീ  (ശബ്ദ സ്പര്ശ രൂപ രസ ഗന്ധങ്ങൾ) എന്ന   പഞ്ചീകരണത്തെ സ്വീകരിച്ചാൽ 1 + 2 +3 + 4 +  5   ഇവയെ കൂട്ടിയാൽ കിട്ടുന്നത് പഞ്ചദശിയാണ്.

ഏതേഷാം ഗുണാനാം പഞ്ചദശഭാവേന ശ്രീവിദ്യാ പഞ്ചദശാക്ഷരീ ജാതാ. ആദിഭൂതഗണാനാം പഞ്ചദശത്വാത് വിദ്യാക്ഷരാണാം അപി പഞ്ചദശത്വം..

അതായത് മൂലഭൂതമായ ഗുണങ്ങൾ 15 ആയതുകൊണ്ട്  വിദ്യാക്ഷരമായ ശ്രീവിദ്യയും 15 അക്ഷരമായി എന്നര്ഥം..

മൂന്നുകലകൾ ആയ പഞ്ചദശാക്ഷരി മന്ത്രങ്ങൾ അഞ്ചുതരത്തിലുണ്ട് എന്ന് നിത്യതന്ത്രത്തിൽ പറയുന്നു. ഏകാക്ഷരമന്ത്രത്തെ  പിണ്ഡമെന്നും   രണ്ടക്ഷരമുള്ളവയെ കര്ത്തരി എന്നും, മൂന്നുമുതൽ ഒന്പതു അക്ഷരങ്ങൾ ഉള്ളവയെ ബീജമെന്നും, 10-20 വരെ അക്ഷരമുള്ളവയെ മന്ത്രമെന്നും അതിനുമേൽ ഉള്ളവയെ മാലാമന്ത്രമെന്നും പറയുന്നു.. ഇപ്രകാരം ശ്രീവിദ്യയുടെ സകല കലകളെയും  ആഹുതി രൂപേണ പൂജിക്കുന്ന മഹാ തത്വ ഹോമം ആകുന്നു പൂർണ്ണ കലാ ഹോമം ബാഹ്യമായ ആരാധനയ്ക്കുള്ളവയല്ല ആചരിക്കുന്ന സമ്പ്രദായങ്ങൾ ചുരുക്കം പലവർക്കു കൈവിട്ടു പോയിരിക്കുന്നു

No comments:

Post a Comment