യോഗീശ്വര സങ്കല്പം ഒരു താന്ത്രിക വീക്ഷണം
താന്ത്രികാരാധനയുടെ ഭാഗം ആയ കാവ് ക്ഷേത്രം വച്ചാരാധന തുടങ്ങിയ ആരാധനകളിൽ ആചരിക്കുന്ന വിശിഷ്യാ കേരളത്തിൽ ആരാധിക്കപ്പെടുന്ന ഒരു സങ്കല്പം ആണ് യോഗീശ്വരഭാവം. യോഗീശ്വര ഭാവം വ്യത്യസ്തമായ പേരിൽ അറിയപ്പെടുന്നുണ്ട്. ഗുരു, കാരണവർ, മുത്തപ്പൻ, യോഗി ഇങ്ങനെ പലപേരിൽ ആയി അറിയപ്പെടുന്നു. എന്നാൽ മുൻപറഞ്ഞ പേരിൽ മരിച്ചുപോയ മുതിർന്നവരെ പൂജിക്കുന്നതായും കണ്ടു വരുന്നുണ്ട് അത് താന്ത്രികമായ ആരാധനയുടെ ഭാഗം ആണോ എന്ന് ചോദിച്ചാൽ തത്വത്തിൽ അല്ല എന്നെ പറയാൻ ആകു. പൊതുവെ കേരളത്തിൽ ക്ഷേത്രങ്ങളിൽ അതായത് 80% ക്ഷേത്ര കാവുകളിൽ ഒരു കഥയുമായി ബന്ധപെട്ടു കൊണ്ടാണ് യോഗീശ്വര സങ്കല്പം നില്കുന്നത്. ഒരിക്കൽ കാശിക്കു നടന്നു പോയ മൂന്നു ശിവ ഭക്തർ ക്ഷീണം മാറ്റാനായി ഒരു സ്ഥലത്തു ഇരിക്കുകയും ക്ഷീണം മാറ്റി വീണ്ടും നടക്കാനായി തുടങ്ങിയപ്പോൾ അവിടെ ഒരു ഗോമാതാവ് പരിക്കുപറ്റി കിടക്കുന്നതായി കാണുകയും ചെയ്തു അതിൽ ഒരു ഭക്തൻ കൂടെ ഉള്ളവരോടായി പറഞ്ഞു നമുക്ക് ഈ പാവം ഗോവിനെ ശുശ്രൂഷിച്ചതിനു ശേഷം ഇവിടുന്നു പോയാൽ പോരെ എന്ന് എന്നാൽ കൂടെ ഉള്ള മറ്റു രണ്ടുപേർ ക്ഷോഭിക്കുകയും ഒരുപാട് ദൂരം ഉണ്ട് കാശിക്കു എന്നും ഇപ്പൊ തന്നെ വൈകി എന്നും ധരിപ്പിച്ചു എന്നാൽ ഗോമാതാവിനെ ഈ അവസ്ഥയെ അറിഞ്ഞ ആ ഭക്തൻ വീണ്ടും സഹയാത്രികരോട് പറഞ്ഞു ഗോമാതാവിനെ ശുശ്രൂഷ കഴിഞ്ഞു പോകാം എന്നും ഈ അവസ്ഥയിൽ ഇങ്ങനെ ഇട്ടു പോയാൽ ആപത്തു സംഭവിക്കുമെന്ന് എന്നാൽ രോഷം പൂണ്ട യാത്രികർ ഈ ഭക്തനെ ഉപേക്ഷിച്ചു കാശിക്കു യാത്ര ആയി. എന്നാൽ ഭക്തൻ ആ ഗോമാതാവിനെ സ്വന്തം മാതാവിനെ പോലെ വളരെ നാൾ ശുശ്രൂഷിച്ചു. കുറെ നാൾ കഴിഞ്ഞു ഗോമാതാവിനെ അസുഖം പൂർണ്ണമായും ഭേദമായപ്പോൾ കുളിയും സന്ധ്യയും കഴിഞ്ഞു ഗോമാതാവിനോട് യാത്ര ചോദിച്ചു കാശിക്കു പോകാൻ തയ്യാറെടുക്കുമ്പോൾ ഗോമാതാവിന്റെ കുളമ്പിൽ നിന്ന് ഗംഗ പ്രവാഹം കണ്ടു അത്ഭുതം കൊണ്ട് നോക്കിയ ഭക്തൻ ആ ജലധാരയിൽ ശിവദര്ശനം ലഭിച്ചു എന്നും അദ്ദേഹം അവിടെ ശിവ പ്രതിഷ്ഠ നടത്തിയെന്നും അവിടെ സമാധി ആയെന്നും പറയുന്നു. ചിലയിടങ്ങളിൽ തറവാട്ടിൽ കൂടിയിരുന്നു എന്നൊക്കെ ചില വ്യത്യാസം ഉണ്ട് ഈ കഥയ്ക്ക്. കഥകൾ ചില പ്രാപഞ്ചിക സത്യം നമുക്ക് പൂർവ്വികർ പറഞ്ഞു തന്ന ഒരു രഹസ്യ സംഭാഷണം ആകുന്നു. ഈശ്വരൻ ഏതെങ്കിലും ഒരു ക്ഷേത്രത്തിലോ വിഗ്രഹത്തിന്റെ അകത്തോ ഇരിക്കുന്ന ശക്തി അല്ല മറിച്ചു സർവ്വ ചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്ന ശക്തി ആകുന്നു. വിഗ്രഹത്തിൽ മാത്രം ഈശ്വരനെ കാണാതെ പ്രകൃതിയിലെ ഓരോ വസ്തുവിലും എന്നിലും നിന്നിലും തൂണിലും തുരുമ്പിലും നിറഞ്ഞു നിൽക്കുന്ന അനിർവചനീയമായ ശക്തി സ്വരൂപം ആണ് ഈശ്വരൻ എന്ന് അറിയുന്നവൻ ജീവൻ മുക്തനാകുമെന്ന മഹത്തായ സന്ദേശം ആകുന്നു ഈ കഥ.
സ്വന്തം മാതാ പിതാക്കളെ അനാഥാലയങ്ങളിൽ കൊണ്ട് വിട്ടു കുളിച്ചു തൊഴലും മകം തൊഴലും വാകച്ചാർത്ത് തൊഴലും ദീപാരാധന തൊഴലും അത്താഴ പൂജ തൊഴലും സ്വർണ്ണം കൊണ്ട് തുലാഭാരവും നടത്തുന്നതും ലക്ഷങ്ങൾ പൂജ, ഹോമ, യാഗങ്ങൾക്കു ചിലവാകുന്ന വിഢികളായ സമൂഹം ഈ കഥയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. വിശന്നു വാവിട്ടു കരയുന്ന അമ്മയ്ക്കും അച്ഛനും ദേവി മാഹാത്മ്യം കഴിഞ്ഞിട്ട് ഭക്ഷണം തരാം എന്ന് പറഞ്ഞു സീരിയലിൽ ദേവിയെ ദർശിച്ചു ആനന്ദ നിർവൃതി അടയുന്ന സന്തതികളും പഠിക്കാനുണ്ട് ഈ കഥയിൽ നിന്ന്. "മാനവ സേവാ മാധവ സേവ" തന്നെ നരനെ നാരായണൻ ആയും നാരിയെ നാരായണി ആയി കണ്ട സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ ലജ്ജാകരം തന്നെ. ഇനി യോഗേശ്വര സങ്കല്പത്തിന്റെ താന്ത്രിക രഹസ്യം നോക്കാം...
യോഗീശ്വരൻ ...
യോ = യോനി
ഗം = ലിംഗം
യോനി - കുണ്ഡലിനി
ലിംഗം - സഹസ്രാരം
കുണ്ഡലിനി - ചേതനവസ്ഥ
സഹസ്രാരം - ജഡാവസ്ഥ
ഇങ്ങനെ യോഗാത്മകമായി ശിവ ശക്തി ഭാവത്തിലൂടെ ശിവ ബോധം ഉണർന്നാൽ യോഗീശ്വര ഭാവം ആകും...
ചേതനവസ്ഥ - ശക്തി ബോധം
ജഡാവസ്ഥ - ശിവ ബോധം
അതായത് കുണ്ഡലിനി എന്ന ശക്തി ബോധം ഉണർന്നു സഹസ്രാരം എന്ന ശിവ ബോധം അറിഞ്ഞ പുണ്യാത്മാവ് ആരോ അതാകുന്നു യോഗീശ്വരൻ.
No comments:
Post a Comment