ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2019

താര ദേവി

താര ദേവി

ആദിപരാശക്തിയുടെ പത്തുഭാവങ്ങളായ ദശമഹാവിദ്യയിലെ പ്രധാനമായ ഒരു ഭഗവതിയാണ് താര ദേവി. സ്ത്രീ ശക്തിയായ താരയുടെ പേരിനർത്ഥം "സംരക്ഷിക്കുന്നവൾ" എന്നാണ്. ദുർഗ്ഗ, മഹാകാളി അല്ലെങ്കിൽ പാർവതി എന്നീ പരാശക്തി രൂപങ്ങളുടെ താന്ത്രിക ഭാവങ്ങളിൽ ഒന്നാണു താര. കൂടാതെ താരിണി എന്ന നാമത്തിലും എന്നും ഭഗവതി അറിയപ്പെടുന്നു. സംരക്ഷിക്കുക എന്നർതം വരുന്ന താർ എന്ന സംസ്കൃത പദത്തിൽ നിന്നാണു താര എന്ന പേർ ഉളവായിട്ടുള്ളത്. എന്നാൽ മിക്ക തദ്ദേശ ഭാഷകളിലും നക്ഷത്രം എന്നാണു ഈ വാക്കിന്റെ അർത്ഥം. സ്വയം സുന്ദരമായതും എന്നാൽ സ്വയം തന്നെ ശക്തിയാർജിച്ചതുമായ, എല്ലാ ജീവന്റെയും ആധാരമാണു താര എന്നു സാരം. കാളിക്ക് സമാനമായ രൂപത്തിൽ ആണ് താരാഭഗവതിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ നിയന്ത്രിക്കുന്നതും അവയിൽ നിന്നും രക്ഷകിട്ടുവാനും താരാദേവിയെ ആണ് ഉപാസിക്കേണ്ടത് എന്ന് താന്ത്രികർ വിശ്വസിക്കുന്നു.

താരയെ കുറിച്ചു വാമൊഴിയായി പറഞു വന്ന ഒരു കഥയുണ്ട്. ദേവാസുരന്മാരുടെ പാലാഴി മദനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഹലാഹല വിഷം കുടിച്ച ശിവൻ അതിന്റെ ശക്തിയാൽ മൊഹാലസ്യ പെട്ടു പോകുന്നു.മഹാദേവിയായ ദുർഗാ മാതാവ് അപ്പോൾ താരാരൂപം ധാരണം ചെയ്തു ,അദ്ദേഹത്തെ മടിയിലിരുത്തി മുലയൂട്ടി ,വിഷവീര്യം നശിപ്പിച്ചു എന്നാണു ഒരു വിശ്വാസം.

No comments:

Post a Comment