ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 February 2019

കാവും ക്ഷേത്രവും ഭാഗം -1

കാവും ക്ഷേത്രവും

ഭാഗം -1

ബാഹ്യമായി അന്തരങ്ങൾ ഒന്നും ഇല്ലങ്കിലും ആന്തരികമായി ചിന്തിക്കുമ്പോൾ ചില അന്തരങ്ങൾ കാണാം നമുക്ക് .
താന്ത്രിക വിശ്വാസം അനുസരിച്ചു ജഡ ചേതന തത്വം പ്രകൃതിയിൽ ഉള്ളപോലെ മനുഷ്യനിലും നിക്ഷിപ്തമാണെന്നും ആ തത്വം അറിയാൻ ചില മാധ്യമങ്ങൾ വേണമെന്നും മനസിലാക്കിയ ആചാര്യന്മാർ അതിനു വേണ്ടിയുള്ള പ്രതീകാത്മകത ആരാധനകൾ കണ്ടെത്തി. ആദിമ മനുഷ്യൻ  പ്രകൃതി എന്ന ഈശ്വരനെ വൃക്ഷാരാധനയിലൂടെ ആണ് ആരാധിച്ചത് വൃക്ഷാരാധന ആദിമ മനുഷ്യന്റെ മാത്രമല്ല ഇന്നും അവയ്ക്കു പ്രസക്തി ഉണ്ട് എന്ന് നമുക്ക് കാണാം നക്ഷത്ര വൃക്ഷപൂജ എന്നും കാവ് ഊട്ടും എന്ന പ്രസിദ്ധമായ ചടങ്ങ് അടുത്തകാലത്തു വരെ കേരളത്തിൽ ഉണ്ടായിരുന്നു ഊർവ്വര ദേവതകൾക്കു അന്നവും ജലവും കൊടുക്കുന്ന ക്രിയ ആകുന്നു അവ. തന്റെ ജീവിത ആവാസ വ്യവസ്ഥിതിക്കു കാരണ ഹേതുക്കൾ ആയ പ്രകൃതിയിലെ പല വൃക്ഷ, ജന്തുക്കളെ നന്ദി പൂർവ്വം സ്മരിക്കുന്ന ഉദാത്തമായ മാനവ സംസ്കൃതി ആകുന്നു ഇത്തരം ആരാധനകൾ. ഇപ്രകാരം വൃക്ഷാരാധനയിൽ നിന്ന് ഒഴുക്ക് ശിലകൾ (പുഴയിൽ ഒഴുകുന്ന) എടുത്തു അവയിൽ ആരാധനയും പിന്നീട് വിഗ്രഹം എന്ന രീതിയിലും ആയി പരിണമിക്ക പെട്ടു നമ്മുടെ ആരാധന. എന്താണ് ക്ഷേത്രം അഥവാ കാവ് എന്ന് ചോദിക്കുന്നതിനു മുൻപ് ആരാണ് നാം എന്നാണ് ചോദിക്കേണ്ടത് ആ ചോദ്യത്തിന് ഉത്തരം അൽപ്പം എങ്കിലും കിട്ടിയാലേ ആചാരവും അനുഷ്ടാനവും പൂജയും ഹോമവും വഴിപാട് എന്നിവ എന്താണന്നു നമുക്ക് മനസിലാകൂ . അത്തരം ജ്ഞാനം കുറവായതിനാൽ ആണ് വിഷയത്തിൽ ഏകാഗ്രത ഇല്ല സമൂഹത്തിനു. ഒരു കടയിൽ പോയി സാധനങ്ങൾ വാങ്ങുന്ന ലാഘവം മാത്രമാണ് ഇന്ന് മനുഷ്യൻ ക്ഷേത്രാചാരവും വഴിപാട് മുതലായവ. കടയിൽ സാധനം ഉണ്ടോ എന്റെ കയ്യിൽ പൈസ ഉണ്ട് എങ്കിൽ ആ സാധനം ഞാൻ വാങ്ങും എന്ന രീതിയിൽ വഴിപാട് നടത്തുന്നവർ ആണ് ഇന്ന് 99% ആൾക്കാരും ഈ ചിന്ത വളർത്തി വഴിപാട് മറ്റും നടത്തുന്നതിലൂടെ നമ്മൾ അറിയാതെ നമ്മളിൽ നടക്കുന്ന ചില മാനസികമായ വ്യത്യസങ്ങൾ എന്താണന്നു അതിന്റെ ശാസ്ത്രീയ വശങ്ങളും നമുക്ക് അന്യം നിന്ന് പോകുന്നു. അത് കൊണ്ട് തന്നെ ക്ഷേത്രങ്ങൾ കരിചന്തകൾ ആയി മാറി കൊണ്ടിരിക്കുന്നു ആ കരി ചന്തയുടെ മുതലാളിമാർ   ആയി ചിലരും കമ്മീഷൻ പറ്റുന്ന ബ്രോക്കേഴ്‌സ് ആയി ചിലവരും ഇങ്ങനെ സത്യ ധർമ്മാദികളെ നോക്കു കുത്തിയാക്കി അധർമ്മം വാഴുന്ന ഇന്നത്തെ ക്ഷേത്ര സങ്കല്പ വ്യവസ്ഥിതി മാറാതെ ഒരു നവോഥാനവും സമൂഹത്തിൽ നടക്കില്ല കാരണം നവോഥാനം വേണ്ടത് മനുഷ്യ മനസുകൾക്കാണ് തന്റെ പൂർവ്വികർ എന്തിനു വേണ്ടി ക്ഷേത്രവും പൂജയും വഴിപാടും കൃത്യമായും ശുദ്ധമായും നടത്തി എന്ന അടിവേര് മനസിലാക്കാത്ത ഒരു സമൂഹത്തിൽ പ്രത്യേകിച്ച് വലിയ മാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കണ്ട. ഇങ്ങനെ വിഷയങ്ങളിൽ മാത്രം വ്യാപൃതമായി.....

തുടരും...

No comments:

Post a Comment