പരാശക്തി
സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് പ്രചോദനമേകുന്ന പരമമായ ശക്തി സാക്ഷാല്‍ പരാശക്തിയാണ്.
പ്രപഞ്ചത്തിനും പ്രപഞ്ചത്തിലെ കാണായ സര്‍വ്വ ചരാചരങ്ങള്‍ക്കും അവയുടെ ക്ഷണഭംഗുരമായ ജീവിത വിധികള്‍ക്കും കാരണഭൂതയായിരിക്കുന്നത് സാക്ഷാല്‍ദേവിയായ ഈ പരാശക്തി തന്നെയാണ്. നാനാ രൂപങ്ങളിലായി സ്ഥിതിചെയ്യുന്ന ശക്തികളെല്ലാം ദേവീ പരാശക്തിയുടെ വിവിധ രൂപങ്ങള്‍ മാത്രം. അരൂപിയായിരിക്കുന്ന ആ ദേവീ ദേവകാര്യങ്ങള്‍ക്കായി അനേക രൂപങ്ങള്‍ സ്വീകരിച്ച് അവതരിക്കുന്നു. വിവിധ രൂപങ്ങളെയും കര്‍മ്മങ്ങളെയും ആസ്പദമാക്കി നാം സാക്ഷാല്‍ പരാശക്തിക്ക് പല പല പേരുകളും കല്‍പ്പിച്ച് നല്‍കി ആരാധിച്ച് പോരുന്നു.
"സര്‍വ്വം എകമയം"
ॐ➖➖➖➖ॐ➖➖➖➖ॐ
സൃഷ്ടിയായ പ്രകൃതിയും പുരുഷനും ഏകവസ്തുവില്‍ തന്നെയാണ് വിലയം കൊള്ളുന്നത്. സൃഷ്ടി നടത്തുവാന്‍ പരമ പുരുഷന്‍ മൂലപ്രകൃതിയില്‍ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നീ പഞ്ച രൂപങ്ങളില്‍ ആവിര്‍ഭവിച്ചു ഇവരാണ് പഞ്ചദേവിമാര്.
പഞ്ചദേവിമാര്‍
➖➖➖➖➖➖➖➖➖
1: ദുര്‍ഗ്ഗാദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
ശരണം പ്രാപിക്കുന്നവരുടെ ദീനതകളെയും ആര്‍ത്തികളെയും ഇല്ലാതാക്കുന്നവളും അതിതേജസ്സുളളവളും സര്‍വ്വശ ക്തിസ്വരൂപിണിയും സിദ്ധേശ്വരിയും സിദ്ധരൂപിണിയും ബുദ്ധി, വിശപ്പ്, ദാഹം, നിദ്ര, ഓര്‍മ്മ, ദയ, ക്ഷമ, ഭ്രമം, ശാന്തി, കാന്തി, ചേദന, പുഷ്ടി, സന്തുഷ്ടി, വൃദ്ധി, ധെെരൃം, മായ ഇതൃാതി ഭാവങ്ങളോട് കൂടിയവളും പരമാത്മാവിന്‍റെ ശക്തിശ്രോതസ്സുമാകുന്നു. സാക്ഷാല്‍ ദുര്‍ഗ്ഗദേവി പുണൃം, കീര്‍ത്തി, യശസ്സ്, മംഗളം, സുഖം, മോക്ഷം, സന്തോഷം ഇവ പ്രധാനം ചെയ്യുന്ന സാക്ഷാല്‍ ദുര്‍ഗ്ഗാദേവി സര്‍വ്വാധിപയും സതൃാത്മികയുമാണ്.
2 : ലക്ഷ്മീ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
വെെകുണ്ഠത്തിലെ മഹാലക്ഷ്മി സ്വര്‍ഗ്ഗത്തില്‍ സ്വര്‍ഗ്ഗശ്രീ ആയും രാജധാനിയില്‍ രാജലക്ഷ്മീ ആയും ഗൃഹ ത്തില്‍ ഗൃഹലക്ഷ്മീ ആയും ചരാചരവസ്തുക്കളില്‍ എെശ്വരൃം പ്രധാനം ചെയ്യുന്നവളായും വര്‍ത്തിക്കുന്നു. സത്യസ്വരൂപിണിയായ സാക്ഷാല്‍ മഹാലക്ഷ്മി സര്‍വ്വ സബല്‍ സ്വരൂപിണിയായും സബത്തുകള്‍ക്ക് അധിഷ്ടാനദേവതയായും കാന്തി, ശാന്തി, ദയ, സൌശീലം, മംഗളം ഇതൃാദി ശീലങ്ങളുടെ ഇരിപ്പിടവും സാക്ഷാല്‍ വിഷ്ണുഭഗവാന് പ്രാണതുല്ലൃയുമാണ്.
3 : സരസ്വതി ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
ബുദ്ധി, വാക്ക്, വിദ്യ, ജ്ഞാനം ഇവയ്ക്കെല്ലാം അധിഷ്ഠാന ദേവതയാണ് സാക്ഷാല്‍ സരസ്വതി ദേവി. നാനാസിദ്ധാന്ത വേദങ്ങള്‍ക്ക് പൊരുളായി വിളങ്ങുന്നവളും സര്‍വ്വാര്‍ഥജ്ഞാനസ്വരൂപിണിയും ഗ്രന്ഥ രചനയ്ക്കുളള ബുദ്ധിയെകൊടുക്കുന്നവളും സ്വരരാഗ താളലയങ്ങള്‍ക്ക് കാരണ ഭൂതയുമാണ് സാക്ഷാല്‍ സരസ്വതി ദേവി. സിദ്ധ വിദൃാ സ്വരൂപിണിയായ ദേവി സദാകാലം സര്‍വ്വ സിദ്ധികളെയും പ്രധാനം ചെയ്യുന്നവളാണ്.
4 : സാവിത്രീ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
തപഃ സ്വരൂപിണിയായും തേജോരൂപിണിയായും ജപരൂപിണിയായും തന്ത്രശാസ്ത്രങ്ങള്‍, സന്ധൃാവന്ദനാദിമന്ത്രങ്ങള്‍ ഇവയ്ക്കെല്ലാം മാതാവായും ഗായത്രീ മന്ത്രം ജപി ക്കുന്നവര്‍ക്ക് പ്രിയയായും, തീര്‍ത്ഥ സ്വരൂപിണിയായും സാവിത്രീ ദേവി വിളങ്ങുന്നു. തീര്‍ത്ഥസ്ഥാനങ്ങള്‍ക്ക് പുണൃഫലം പ്രധാനം ചെയ്യാന്‍ കഴിവുണ്ടാകണമെങ്കില്‍ സാക്ഷാല്‍ സാവിത്രി ദേവിയുടെ അനു ഗ്രഹമുണ്ടായിരിക്കണം. തത്ത്വസ്വരൂപിണിയും പരമാനന്ത സ്വരൂപിണിയും ആയ ദേവി ബ്രഹ്മതേജസ്സിന്‍റെ അധിഷ്ടാന ദേവതയാണ്.
5 : രാധാദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
ശ്രേഷ്ഠയും സര്‍വ്വസൌഭാഗൃങ്ങള്‍ തികഞ്ഞവളും പരമസുന്ദരിയും സനാതനയും പരമാനന്ദ സ്വരൂപിണിയും ധനൃയും മാനൃയുമാണ് സാക്ഷാല്‍ രാധാ ദേവി. ശ്രീകൃഷ്ണഭഗവാന്‍റെ രാസക്രീഡയുടെ അധിദേവിയും രസികയും ഗോപികാവേഷധാരിണിയുമായ രാധാ ദേവി നിര്‍ഗുണയും നിരാകാരിയും നിര്‍ലിപ്തയും ആത്മസ്വരൂപിണിയുമാണ്.
ആറ് അംശരൂപങ്ങള്‍
ॐ➖➖➖➖ॐ➖➖➖➖ॐ
ആദിപരാശക്തിയായ സാക്ഷാല്‍ മഹാമായയ്ക്ക് പഞ്ചദേവീ രുപങ്ങള്‍ കൂടാതെ ആറ് അംശരൂപങ്ങള്‍ കൂടിയുണ്ട്.
1 : ഗംഗാദേവി
2 : തുളസീ ദേവി
3 : മനസാ ദേവി
4 : ദേവസേനാ ദേവി
5 : മംഗള ചണ്ഡികാ ദേവി
6 : ഭൂമീ ദേവി
1 : ഗംഗാ ദേവീ :
ॐ➖➖➖➖ॐ➖➖➖➖ॐ
ലക്ഷ്മീ , സരസ്വതി ഇവര്‍ക്ക് പുറമേ വിഷ്ണു ഭഗവാന്‍റെ ഭാരൃയായിരുന്നു ഗംഗാ ദേവിയും. ഗംഗാ ദേവി സരസ്വതിയെ ശപിച്ച് ഭൂമിയിലെ ഒരു നദിയാക്കിത്തീര്‍ത്തപ്പോള്‍ സരസ്വതി തിരിച്ച് ഗംഗയേ ശപിച്ചു ഭൂമിയില്‍ കൂടി ഒഴുകി ജനങ്ങളുടെ പാപ ഭാരം വഹിക്കട്ടെ എന്നതായിരുന്നു ഗംഗയ്ക്ക് ലഭിച്ച ശാപം. സരസ്വതിയുടെ ശാപ വാക്കുകള്‍ക്കേട്ട ഭഗവാന്‍ വിഷ്ണു ഗംഗാ ദേവിയെ സാന്ത്വനിപ്പിച്ച് കൊണ്ട് ഇപ്രകാരം പറഞ്ഞു :-
"ദേവീ ഗംഗാ, ഭൂമിയിലെ പാപികളുടെ പാപഹാരിണിയായ ഒരു പുണ്യനദിയായി നീ വാഴ്ത്തപ്പെടും. ഭഗീരഥന്‍ എന്ന രാജമഹര്‍ഷി നിന്നെ ഭൂമിയിലേക്ക് കൊണ്ടുപോകും. അവിടെ സമുദ്രത്തിന്‍റെ ഭാരൃയായും തുടര്‍ന്ന് ശന്തനു മഹാരാജാവിന്‍റെ ഭാരൃയായും കഴിഞ്ഞതിനു ശേഷം നിന്‍റെ ദേവീ രൂപം കെെലാസത്തില്‍ എത്തപ്പെടുന്നതും അതുവഴി ശ്രീ പരമേശ്വരന്‍റെ പത്നിപദം നിനക്കു ലഭിക്കുന്നതുമാണ്. "
ഗംഗാദേവി പരമ പവിത്രയാണ്. മരണാനന്തരം ഒരുവന്‍റെ അസ്ഥി ഗംഗയില്‍ ഒഴുക്കിയാല്‍ അവനു സ്വര്‍ഗ്ഗത്തില്‍ ഇടം ലഭിക്കും. എതു പാപിക്കും ഗംഗാസ്നാനം കൊണ്ട് വിഷ്ണു പാദം പ്രാപിക്കാനാകും. ഓരോ ഗംഗാ സ്നാനവും നൂറുയാഗങ്ങള്‍ക്ക് തുല്ല്യമായ പുണ്യമാണ് പ്രധാനം ച്ചെയ്യുന്നത്.
2 : തുളസീ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷ്ണു ഭഗവാനോട് കൂടുതല്‍ അടുപ്പം കാണിച്ചതിന്‍റെ പേരില്‍ ഒരിക്കല്‍ സരസ്വതി ലക്ഷ്മിയെ ശപിച്ചു. ലക്ഷ്മീ ദേവി ഭൂമിയില്‍ ഒരു ചെടിയായി ജനിക്കട്ടെ എന്നായിരുന്നു ആ ശാപം. ഭൂമിയില്‍ ധര്‍മ്മധ്വജന്‍റെ പുത്രിയായി വളര്‍ന്ന് മുപ്പാരിനേയും പരിശുദ്ധമാക്കുന്ന ഒരു ചെടിയായി പരിണമിക്കുമെന്ന് സാക്ഷാല്‍ ലക്ഷ്മീ ദേവിയെ സാന്ത്വനിപ്പിച്ച് കൊണ്ട് വിഷ്ണു ഭഗവാന്‍ പ റഞ്ഞു. ധര്‍മ്മധ്വജന്‍റെ ഭാര്യയായ മാധവിയുടെ ഗര്‍ഭത്തില്‍ ശിശുവായി പ്രവേശിച്ച ലക്ഷ്മീ ദേവി നവയൌവ്വനത്തോടുകൂടിയാണ് പിറന്ന് വീണത്. " തുല്ല്യമല്ലാത്തത് " എന്നര്‍ത്ഥം വരുന്ന തുളസി എന്ന പേരാണ് മാതാപിതാക്കള്‍ ആ സുന്ദരിക്കു നല്‍കിയത്. ലൌകിക സുഖങ്ങളെല്ലാം പരിത്യേജിച്ച തുളസി ദേവി വിഷ്ണു ഭഗവാനെ തന്‍റെ പതിയായി ലഭിക്കാന്‍ ഘോര തപസ്സു തുടങ്ങി. ദേവിയുടെ തപസ്സില്‍ സംപ്രീതനായ ബ്രഹ്മാവ് പ്രത്യക്ഷനായി ഇപ്രകാ രം പറഞ്ഞു :- "കൃഷ്ണന്‍റെ അംശാവതാരമായ സുദാമാവ് രാധയുടെ ശാപത്തിനിരയായി ശംഖചൂഡന്‍ എന്ന അസുരനായി ജന്മമെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പത്‌നി പദം അലങ്കരിച്ച ശേഷം നിനക്കു വിഷ്ണുവിന്‍റെ പത്നി ആയിത്തീരാവുന്നതാണ്. ആ സൌഭാഗ്യഘട്ടത്തില്‍ നിന്‍റെ തേജസ്സിന്‍റെ ഒരുഭാഗം തുളസി എന്ന ചെടിയായി ഭൂമിയില്‍ അവശേഷിക്കും." തുളസി ദേവി ലക്ഷ്മീ രൂപത്തില്‍ മഹാവിഷ്ണുവുമായി ചേര്‍ന്ന അവസരത്തില്‍ ദേവി ഭൂമിയില്‍ ഉപേക്ഷിച്ചു പോയ ശരീരം ദ്രവിച്ച് ഗണ്ഡകി എന്ന പുണ്യ നദിയായും തലമുടി തുളസി ചെടിയായും തീര്‍ന്നു. തുളസീദളം മൂന്നുലകിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായ പുഷ്പമാണ്. തുളസി ഇല്ലാതെ ചെയ്യുന്ന പൂജകളെല്ലാം വിഫലങ്ങളാണ്. ശ്രേഷ്ഠയും വിഷ്ണു പ്രിയയുമായ തുളസിയുടെ ഇലയും പൂവും കായുമെല്ലാം പരിപാവനമാണ്. തുളസീതീര്‍ത്ഥം അശുദ്ധ വസ്തുക്കളെ നിര്‍മലമാക്കുന്നു. എത്ര കൊടിയ പാപിയാണെങ്കില്‍ പോലും മരിച്ച് കഴിഞ്ഞ് ശരീരം ദഹിപ്പിക്കുന്ന നേരത്ത് ഒരു തുളസീ ഖണ്ഡം വിറകി നോടോപ്പം ഉണ്ടായിരുന്നാല്‍ സ്വര്‍ഗ്ഗത്തില്‍ സ്ഥാനം ലഭിക്കും എന്നതിനു സംശയം ഇല്ല. വിളയ്ക്കു വെയ്ക്കുബോള്‍ ഒരു തുളസിയിലകൂടി ഒപ്പം വച്ചാല്‍ പെട്ടെന്നുതന്നെ ഭഗവാന്‍ പ്രസാദിക്കും. തുളസി അരച്ചു ശരീരത്തില്‍ പുരട്ടി ഭഗവല്‍ ധ്യാനം നിര്‍വ്വഹിക്കുന്നത് ഒരായിരം പൂജകള്‍ക്ക് സമാനമാണ്. തുളസീ ദേവിയുടെ മഹാത്മ്യം അത്ര വിശേഷപ്പെട്ടതാണ്.
3 : മനസാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
മനസിന്‍റെ അധിദേവതയായ മനസാ ദേവി കശ്യപപ്രജാപതിയുടെ മാനസ പുത്രിയായി അവതാരമെടുത്തു. ശ്രീപരമേശ്വരനെ ഗുരുവായ് ലഭിക്കാന്‍ കെെലാസത്തിലെത്തി ധ്യാനമനുഷ്ഠിച്ച ദേവിക്ക് സാക്ഷാല്‍ ശ്രീപരമേശന്‍ ദിവ്യജ്ഞാനത്തിന് പുറമേ അഷ്ടാക്ഷരി എന്ന ശ്രീകൃഷ്ണ മന്ത്രവും ത്രെെലോകൃമംഗളമെന്ന ശ്രീകൃഷ്ണ കവചവും ഉപദേശിച്ചു കൊടുത്തു. പിന്നീട് കൃഷ്ണ ഭഗവാനെ ധ്യാനിച്ച് തപസ്സുചെയ്ത മനസാദേവി അനുഗ്രഹവരദാന സിദ്ധി കെെവരിച്ച് ലോകക്ഷേമത്തിനായി സിദ്ധികള്‍ വിനിയോഗിക്കുന്നു.
4 : ദേവസേനാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
ഭക്തജനവത്സലയും വരദായിനിയുമായ ദേവസേനാ ദേവി ദക്ഷപുത്രി മാരില്‍ ഒരാളാണ്. സുബ്രഹ്മണ്യന്‍റെ ഭാര്യയാകയാല്‍ സുബ്രഹ്മണ്യന്‍ ആരാധിക്കപെടുന്നിടത്തൊക്കെ ദേവസേനാ ദേവിയും ആരാധിക്കപ്പെടുന്നു. മനഃ ശുദ്ധിയോടെയും കറക്കളഞ്ഞ ഭക്തിയോടെയും ഭജിക്കുന്നവര്‍ക്ക് സര്‍വാഭീഷ്ട പ്രദായിനിയാണ് ദേവി. ശിശുരോഗ പീഡയ്ക്ക് ശമനം കിട്ടാനും ബാലമരണം സംഭവിക്കാതിരിക്കാതിരിക്കാനും ദേവസേനാ ദേവിയെ ഉപാസിച്ചാല്‍ മതി.
5 : മംഗള ചണ്ഡികാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
മംഗളത്തെ പ്രധാനംചെയ്യുന്നവള്‍ എന്ന അര്‍ത്ഥത്തിലുളള ഈ ദേവി സാക്ഷാല്‍ പരാശക്തിയുടെ അഞ്ചാമത്തെ അംശാവതാരമാണ്. ദയാരൂപയും ശിഷ്ടരക്ഷകിയുമാണ് ഈ ദേവി. ദുഷ്ട നിഗ്രഹഭാവം പുലര്‍ത്തിവരുന്ന മംഗള ചണ്ഡികാദേവിയെ മാനവര്‍ മാത്രമല്ല ദേവദേവന്മാര്‍ പോലും സ്തുതിക്കുന്നു .
6 : ഭൂമീദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
മനുഷ്യര്‍ അധിവസിക്കുന്ന ഭൂമിയുടെ അടിസ്ഥാന ദേവതയാണ് ഭൂമീദേവി. ബ്രഹ്മാവിന്‍റെ പുത്രിമാരില്‍ ഒരാളാണ് ഈ ദേവി. സര്‍വ്വം സഹയാണ് ഭൂമീദേവി. " ഓം ഹ്രീം ശ്രീം ക്ലിം വസുധായെെ സ്വാഹ " ഈ മന്ത്രം ചൊല്ലി ഭൂമീ ദേവിയെ ആരാധിക്കുന്ന ഭക്തര്‍ക്ക് അഭിഷ്ട സിദ്ധി കെെവരുമെന്ന് ദേവീ ഭാഗവതത്തില്‍ പറയുന്നു.
No comments:
Post a Comment