ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 April 2018

വിഷു

വിഷു

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

പേരിനു പിന്നിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണംഅണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.

വിഷുവം
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ്‌ വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നുംസെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ക്രാന്തിവൃത്തവും (ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് ‍ വിഷുവങ്ങൾ എന്ന്‌ പറയുന്നത്‌. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്.

ഭൂമധ്യരേഖ ഖഗോളത്തെ ഛേദിക്കുമ്പോൾ ലഭിക്കുന്ന മഹാവൃത്തത്തിന്‌ ഖഗോളമധ്യ രേഖ (celestial equator) അഥവാ ഘടികാമണ്ഡലം എന്ന്‌ പറയുന്നു. രാശിചക്രത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്ന പാതയെ ക്രാന്തിവൃത്തം (ecliptic) എന്നും പറയുന്നു. ഭൂമിയുടെ അച്ചുതണ്ട്‌ 23.5° ചെരിഞ്ഞാണ്‌ കറങ്ങുന്നത്‌ . അപ്പോൾ ഖഗോളമധ്യ രേഖയും ക്രാന്തിവൃത്തവും തമ്മിൽ 23.5° യുടെ ചരിവ്‌ ഉണ്ട്‌. അതിനാൽ ഈ രണ്ട്‌ മഹാവൃത്തങ്ങൾ തമ്മിൽ രണ്ട്‌ ബിന്ദുക്കളിൽ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ‌. ഈ ബിന്ദുക്കളെ വിഷുവങ്ങൾ (Equinox) എന്ന് വിളിക്കുന്നു. Equinox എന്ന വാക്കിന്റെ മൂല പദം ലാറ്റിൻ ഭാഷയിൽ നിന്നുള്ള ഒരു പദമാണ്‌. Equal night എന്നാണ്‌ അതിന്റെ അർത്ഥം. സൂര്യൻ ഈ രണ്ട്‌ ബിന്ദുക്കളിലുള്ളപ്പോൾ രാത്രിക്കും പകലിനും തുല്യദൈർഘ്യമായിരിക്കും.

രണ്ട് വിഷുവങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യൻ അതിന്റെ സഞ്ചാരമധ്യേ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ച്‌ കടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്ന ബിന്ദുവിനെ മേഷാദി  അഥവാ മഹാവിഷുവം (Vernal Equinox) എന്ന് വിളിക്കുന്നു. അതേ പോലെ സൂര്യൻ വടക്ക്‌ നിന്ന്‌ തെക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ചു കിടക്കുന്ന ബിന്ദുവിനെ തുലാദി, തുലാവിഷുവം അഥവാ അപരവിഷുവം (Autumnal Equinox) എന്ന്‌ വിളിക്കുന്നു. മഹാവിഷുവം മാർച്ച്‌ 20-നും അപരവിഷുവം സെപ്റ്റംബർ 23-നും ആണ്‌ സംഭവിക്കുന്നത്‌.

സമരാത്രദിനം
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യൻ ഒരു വർഷത്തിൽ ഇപ്രകാരം പരമാവധി വടക്കോട്ട് ഉത്തരായനരേഖ വരെയും തെക്കോട്ട് ദക്ഷിണായനരേഖ വരെയും നീങ്ങുന്നതായി അനുഭവപ്പെടുന്നു. ഈ മാറ്റത്തിനിടയിൽ രണ്ട് പ്രാവശ്യം സൂര്യൻ ഭൂമധ്യരേഖയെ കടക്കുന്നു ദിവസങ്ങളെ വിഷുവങ്ങളെന്നു വിളിക്കുന്നു. ഈ ദിവസങ്ങളിൽ പകലും രാത്രിയും തുല്യമായിരിക്കുന്നതിനാൽ ഇവയെ (മാർച്ച് 21, സെപ്റ്റംബർ 23) സമരാത്ര ദിവങ്ങളെന്നും വിളിക്കുന്നു.

അയനാന്തങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യൻ ക്രാന്തിവൃത്തത്തിലൂടെ(ecliptic) സഞ്ചരിക്കുമ്പോൾ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങൾ എന്നു പറയുന്നത്. അയനാന്തങ്ങൾ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും ആണ്.

പുരസ്സരണം
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വ ആകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ട്‌ അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന്‌ പുറമേ 26,000 വർഷം കൊണ്ട്‌ പൂർത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്‌. ഇത്‌ പുരസ്സരണം (precission) എന്ന പേരിൽ അറിയപ്പെടുന്നു.

ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വർഷവും 50.26‘’ (50.26 ആർക്‌ സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വർഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു. ഏകദേശം 71 വർഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും. ഇതിനു തെളിവ് അന്വേഷിക്കുന്നവർ ധ്രുവനക്ഷത്രത്തെ അടിസ്ഥാനമാക്കി നോക്കിയാൽ ധ്രുവപ്രദേശങ്ങളുടെ സ്ഥാനത്തിനും  മാറ്റം വന്നതായി കാണാൻ സാധിക്കും.

ദക്ഷിണധ്രുവത്തിൽ മഞ്ഞുരുകുന്നതും, മറ്റു പല രാജ്യങ്ങളുടെയും ഋതു ചക്രങ്ങളിൽ വ്യതിയാനം ഉണ്ടായി കൊണ്ടിരിക്കുന്നതും എല്ലാം  ഈയൊരു മാറ്റത്തിന്റെ കൂടി ഫലമാണ്. ഉഷ്ണം കൂടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളും ശൈത്യം ബാധിച്ചു തുടങ്ങിയ രാജ്യങ്ങളും ഈ മാറ്റത്തിന്റെ തെളിവാണ്. അഥവാ കലണ്ടർ നോക്കി മലയാളി ആഘോഷിക്കുന്ന വിഷു യഥാർത്ഥമല്ല എന്ന് ചുരുക്കം. നക്ഷത്രരാശികളെ മാത്രം അടിസ്ഥാനമാക്കി കണക്കു കൂട്ടുന്ന ഇവിടുത്തെ ജ്യോത്സ്യന്മാർ ഇപ്പോൾ പറയുന്ന മാസക്കണക്കുകൾ അനുസരിച്ചല്ല  സൂര്യരാശിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും. അതുകൊണ്ടു തന്നെ പഞ്ചാംഗം നോക്കി വിത്തിറക്കാനോ, വിളവെടുക്കാനോ ഇരുന്നാൽ അത് നഷ്ടം മാത്രമേ നൽകുകയുമുള്ളൂ. നമ്മുടെ മേടരാശിയും, സൂര്യായനം അടിസ്ഥാനമാക്കി പഞ്ചാംഗം നിർമ്മിച്ച ബാബിലോണിയക്കാരുടെ മേടരാശിയും തമ്മിലുള്ള അന്തരം നോക്കുക. ഏരീസ് എന്ന സൂര്യരാശി ആരംഭിക്കുന്നത് മാർച്ച് 20 നാണു. നക്ഷത്രഫലം നോക്കുന്നവരുടെ രാശി ആരംഭിക്കുന്നത് ഏപ്രിൽ 14/ 15 നും. മകരവിളക്കിന് നമ്മുടെ നാട്ടിൽ മകരവിഷുവം എന്നാൽ മകരം ഒന്നും, മഹാവിഷുവം മേടം ഒന്നും, കർക്കിടകവിഷുവം കർക്കിടകം ഒന്നും, തുലാവിഷുവം തുലാം ഒന്നും എന്നുമായി സെറ്റ് ചെയ്തിരിക്കുകയാണ്. വിശ്വാസികൾക്ക് മുന്നിൽ ചൂണ്ടിക്കാണിക്കുന്ന രുദ്ര നക്ഷത്രത്തെ ധനുമാസം മുതലേ നല്ല തെളിച്ചത്തോടെ നമുക്ക് കാണാവുന്നതുമാണ്. മകരവിളക്ക് ദിവസം മാത്രമായി ഉദിക്കുന്ന ഒന്നല്ല അത് എന്നതാണ് സത്യവും. ഒരു സിറ്റിങ്ങിനു പതിനായിരങ്ങൾ വാങ്ങിക്കുന്ന കൊടികെട്ടിയ ജ്യോത്സ്യന്മാർ, ക്ഷേത്രമൂർത്തികളുടെ തന്തമാരായ തന്ത്രിമാർ എല്ലാം ഉണ്ടായിട്ടും ഇത്തരം അയനാന്തരങ്ങൾ ഭക്തർഹളെ അറിയിക്കുന്നില്ല എന്നതാണ് സംശയമെങ്കിൽ, ഉത്തരം അവർക്കും കാണാപ്പാഠം പഠിച്ച ശ്ലോകങ്ങൾക്കു പുറമെ എന്തെങ്കിലും അറിവ് വേണ്ടേ എന്ന മറുചോദ്യവുമാണ്. ഈ അറിവില്ലായ്മയുടെ മറ്റൊരു ഉദാഹരണമാണ്  ഹൈന്ദവക്ഷേത്രങ്ങളിലെ നട തുറപ്പും, ദീപാരാധനയും. മേൽപ്പറഞ്ഞ രണ്ടും ഉദയാസ്തമനകളെ അടിസ്ഥാനമാക്കി സമയക്രമം ചിട്ടപ്പെടുത്തിയവ ആണ്. പക്ഷെ ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഇവ രണ്ടിനും നിശ്ചിതസമയം തീരുമാനിച്ചു വെച്ചിരിക്കുന്നതും കാണാം. ഇക്കാലത്ത് സൂര്യാസ്തമനം നോക്കിയിരിക്കാൻ മാത്രം ആർക്കാണ് സമയവും ഉള്ളത് ? ടൈം ടേബിൾ അനുസരിച്ചു ജീവിക്കുന്ന മനുഷ്യന്റെ ദൈവത്തിനും സമയനിഷ്ഠ ഉണ്ടാകേണ്ടതുണ്ട്.

പ്രകൃതിയ്ക്ക് അനുസൃതമായി ജീവിതം ചിട്ടപ്പെടുത്തിയ നമ്മുടെ പൂർവീകർ തങ്ങളുടെ ഉപജീവനമാർഗത്തെ സംബന്ധിക്കുന്ന കാലാവസ്ഥകൾക്ക് അനുസരണമായി ഉത്സവങ്ങളെ നിശ്ചയിച്ചു.  പ്രകൃതിയെ മാനിച്ചു ജീവിച്ചവന്റെ സംസ്കാരം, വൈദീകതയിൽ ഊന്നിയ  ഹിന്ദു മതമായി പരിണമിച്ചപ്പോൾ ഉണ്ടായ ഒരു മാറ്റം പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് പോലും തിയതി നിശ്ചയിച്ചു നൽകി എന്നതാണ്. ശരിയായ കണക്ക് സൂര്യനെ നോക്കി സമയം പറഞ്ഞിരുന്ന, വിളവിറക്കുന്ന കാലവും വിളവെടുപ്പും നിശ്ചയിച്ചിരുന്ന കർഷകന്റെ  ആയിരുന്നു. പണ്ട് കാലത്തെ പഞ്ചാംഗവും ഇതേ പോലെ സൂര്യന്റെ സഞ്ചാരം അടിസ്ഥാനമാക്കി എഴുതിയുണ്ടാക്കുന്ന ശൈലി ആയിരുന്നു എന്ന് മാത്രമല്ല അതിന്റെ ഉപയോഗവും കാർഷികമേഖലയ്ക്ക്  വേണ്ടി മാത്രമായിരുന്നു. പ്രകൃതിയുടെ ഘടകങ്ങളിൽ ഈശ്വരീയത കണ്ടു അവയെ സംരക്ഷിക്കുന്ന നാകശൈലി മന്ത്രം ചൊല്ലി മഴ പെയ്യിക്കുന്ന വൈദീക ശൈലിക്കു വഴി മാറിയപ്പോൾ  ജ്യോതിഷം എന്നൊരു കച്ചവടമേഖല ഉയർന്നു വരികയും ചെയ്തു. ശകുനങ്ങളുടെയും  ഭാഗ്യനിർഭാഗ്യങ്ങളുടെയും കണക്ക് നിരത്തി അവർ വിവരമില്ലാത്ത അഭ്യസ്തവിദ്യരുടെ  ഭയത്തെയും ആർത്തിയെയും മുതലെടുത്തു. ജ്യോതിഷവും ജ്യോതിശാസ്ത്രവും ഒന്നാണെന്ന് വരെ യാതൊരു സങ്കോചവുമില്ലാതെ അവർ തട്ടിവിട്ടു. കണ്ണുമടച്ചു നടത്തുന്ന പ്രവചനങ്ങളിലെ പിഴവുകൾ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ, ജ്യോതിഷത്തിൽ പറയുന്നതിൽ പകുതി മാത്രം സത്യമാകട്ടെ എന്ന് ശിവൻ ശപിച്ച കഥയും പ്രചരിപ്പിച്ചു.

ഇക്കാലഘട്ടത്തിൽ സൂര്യായനങ്ങൾ അനുസരിച്ച് കലണ്ടർ ഘടന  മാറ്റുക സാധ്യമല്ല. അത് അത്യന്താപേക്ഷിതമായ ഒരു വസ്തുതയുമല്ല.  പക്ഷെ ഇത്തരം വിശേഷദിനങ്ങളിൽ വിശിഷ്ഠത കാണുന്ന ജനങ്ങളോട്  സംക്രമദിനങ്ങളുടെ മാറ്റം അറിയിക്കാവുന്നതാണ്. ചുരുങ്ങിയ പക്ഷം  വിശ്വാസികളുടെ പണം കൊണ്ട് അരി വാങ്ങുന്നവർ അതിനു ബാധ്യസ്ഥരുമാണ്. അതുമല്ലെങ്കിൽ സ്വന്തം വിശേഷദിനങ്ങളുടെ അടിസ്ഥാനതത്വം എന്തെന്ന് മനസ്സിലാക്കാനുള്ള ശ്രമം വിശ്വാസികളിൽ നിന്നും ഉണ്ടാകണം. വിശ്വാസി എന്ന് പറഞ്ഞാൽ തന്നെ യാതൊരു അടിസ്ഥാനവും ഇല്ലാതെ  വിശ്വസിക്കുന്നവൻ എന്നായി മാറിയ കാലത്ത് ഇത്തരമൊരു മാറ്റത്തിനും സാധ്യതയില്ല.  വിഷുവങ്ങൾ മാറിയാലും രാശികൾ മാറുന്നില്ലല്ലോ എന്നൊരു വാദം വിശ്വാസികൾ ചോദിക്കാം പക്ഷെ അവർ ആലോചിക്കേണ്ടത്, സൂര്യനും നക്ഷത്രമണ്ഡലങ്ങളും അല്ല ഭൂമിയാണ്‌ മാറിക്കൊണ്ടിരിക്കുന്നത് എന്നാണു. അത് മനസ്സിലാക്കി പഞ്ചാംഗം ഉണ്ടാക്കാൻ ഇന്നാട്ടിലെ ജ്യോതിഷികൾ തലകുത്തി നിന്നു ശ്രമിച്ചാൽ പോലും സാധിക്കണം എന്നുമില്ല.  എന്നോ എഴുതി തയ്യാറാക്കി വെച്ച പഞ്ചാംഗം നോക്കിയാണ് ഇത്രയും കാലം കച്ചവടം നടത്തിയതും. അടിസ്ഥാനം തന്നെ പിഴച്ചു പോയൊരു കണക്കും നിരത്തി ഭൂതഭാവി വർത്തമാനങ്ങളെ പ്രവചിക്കുവാൻ കഴിയുന്നവർക്ക് എത്ര മാത്രം വിശ്വാസ്യത ഉണ്ടാകും എന്നാലോചിക്കുക. ഇല്ലാത്ത ചൊവ്വയുടേയും,  കേതുവിന്റെയും ദോഷങ്ങളുടെ പേരിൽ അൾട്രാ മോഡേൺ യുവത്വങ്ങൾ വരെ വിവാഹം നടക്കുന്നൊരു സമൂഹമാണിത് എന്നും ഓർക്കണം. ഓരോ ഗ്രഹങ്ങൾക്കും ഭൂമിയിൽ സ്വാധീനമുണ്ട്. ചന്ദ്രനും വേലിയേറ്റവും തമ്മിലുള്ള ബന്ധം പോലെ എന്നൊരു വാദം കാലങ്ങളായി കേൾക്കുന്നതുമാണ്. സൗരയൂഥത്തിലെ ഓരോ ഗ്രഹങ്ങൾക്കും തങ്ങളുടേതായ കാന്തികപ്രഭാവങ്ങൾ ഉണ്ടെന്നു തന്നെ സമ്മതിക്കുന്നു, പക്ഷെ ഭൂമിയുടെ ഡിഗ്രി മാറ്റം ഓരോ കാലത്തിലും മാറുമ്പോൾ, ഈ പറയുന്ന ചൊവ്വയും, ബുധനും എല്ലാമായുള്ള ദൂരങ്ങളിലും മാറ്റം വരും. എന്നോ എഴുതി വെച്ച കണക്കുകൾക്ക് വേണ്ടി വാദിക്കും മുൻപ് അങ്ങിനെയും ചിന്തിച്ചാൽ മതി. ഒരു ഗ്രഹവും അവയെ നിരീക്ഷിക്കുന്നവരിൽ ചിലരുടെ  അല്ലാതെ ആരുടേയും ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരുന്നില്ല.

നാട്ടിലെ കൃഷിക്കാർക്ക് അഭ്യസ്തവിദ്യരെക്കാൾ വിവേകം ഉള്ളതുകൊണ്ട് തന്നെ കൃഷി സംബന്ധിയായ കാര്യങ്ങൾക്ക് പഞ്ചാംഗം അവർ നോക്കാറില്ല. അവരെ സഹായിക്കാൻ കാലാവസ്ഥാ നിരീക്ഷണ മേഖലയുമുണ്ട്. വീടിന്റെ മുറ്റത്തൊരു മുളക് തൈയ്യോ, മാവോ മാത്രം നടുന്നവരാണ് പഞ്ചാംഗം നോക്കാൻ ഓടുന്നതും. ആസ്ട്രോണമിക് സർവേയെ അടിസ്ഥാനപ്പെടുത്തി പഞ്ചാംഗം കാലാകാലങ്ങളിൽ നവീകരിച്ചാൽ കാലാവസ്ഥാ കണക്കുകളിൽ അവ കൃത്യമാകും.  ഏതു വസ്ത്രം ധരിച്ചാൽ ലോട്ടറി അടിക്കും, ഏതു ദൈവത്തിനു സംഭാവന കൊടുത്താൽ കോടീശ്വരൻ ആകും എന്നിവയൊന്നും അറിയാൻ സാധിക്കില്ല എന്ന് മാത്രം.

ആഘോഷങ്ങളുടെ ആധിക്യമുള്ള ഇക്കാലത്ത് ഓണവും, വിഷുവും മാത്രമല്ല  എല്ലാ ആഘോഷങ്ങളും  എല്ലാ അർത്ഥത്തിലും കേവലം പരസ്യങ്ങളുടേതു മാത്രമാണ്. മാർക്കറ്റിന്റെ ചലനം അനുസരിച്ചു ആഘോഷിക്കപ്പെടുന്ന ആഘോഷങ്ങൾ. കാർഷിക കേരളത്തിന്റെ സാംസ്കാരിക തനിമ എന്നതിനേക്കാൾ ഹൈന്ദവ ആഘോഷങ്ങൾ എന്ന ലേബലിലേയ്ക്ക് ഓണവും, വിഷുവും എല്ലാം മാറ്റിയെഴുതപ്പെട്ടു കൊണ്ടിരിക്കുന്നതിനാൽ ആചാരങ്ങളുടെയും, ആഘോഷങ്ങളുടെയും അടിസ്ഥാന ആശയങ്ങളേക്കാൾ, ആഘോഷിക്കാൻ ഒരു ദിനം എന്ന വസ്തുതയ്ക്കു തന്നെയാണ് മുൻതൂക്കവും. ഇതിനെല്ലാം ഉപരി വിഷു തങ്ങളുടെ നാടിന്റെ സംസ്കാരമാണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ സ്വയം ആലോചിക്കുക  എന്താണ് നിങ്ങളുടെ വിഷു ? എന്നാണു നിങ്ങളുടെ വിഷു ?

“അല്ലയോ അച്ഛാ കാർമേഘങ്ങൾ ആണ് നമുക്ക് മഴ നൽകുന്നത്, ആകാശത്തു മറഞ്ഞിരിക്കുന്നു എന്ന് കരുതുന്ന ഇന്ദ്രനോ മറ്റു ദേവതകളോ അല്ല. ഗോകുലത്തിലെ ജനത ജീവിക്കുന്നത് ഗോക്കളാൽ ആണ്. ഗോക്കൾക്ക് ഭക്ഷണം നൽകുന്നത് പ്രകൃതിയും. ആ പ്രകൃതിയെ മനസ്സിൽ നിനച്ചു, ഞാൻ ഗോകുലത്തിനും, ഗോക്കൾക്കും തുണയായ ഗോവർദ്ധനത്തെ പൂജിക്കുന്നു – (ഭാഗവതം – ദശമസ്കന്ധം)

അയനചലനം
ॐ➖➖➖➖ॐ➖➖➖➖ॐ
മഹാവിഷുവം, തുലാ വിഷുവം‍, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം തുടങ്ങിയ ക്രാന്തിവൃത്തത്തിലെ വിവിധ ബിന്ദുക്കൾക്ക് പുരസ്സരണം കാരണം സംഭവിക്കുന്ന സ്ഥാനചനത്തിനു അയനം എന്നു പറയുന്നു. ഈ ബിന്ദുക്കളെല്ലാം വർഷം തോറും 50.26 ആർക് സെക്കന്റ്‌ വീതം നീങ്ങി കൊണ്ടിരിക്കുന്നു.

വിഷുവങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം
ॐ➖➖➖➖ॐ➖➖➖➖ॐ
പണ്ട്‌ (ഏതാണ്ട്‌ 1000 വർഷങ്ങൾക്ക്‌ മുൻപ്‌) മേഷാദി മേടമാസത്തിലായിരുന്നു. സൂര്യൻ മേഷാദിയിൽ വരുന്ന ദിവസം ആയിരുന്നു കേരളത്തിൽ വിഷുവായി ആഘോഷിച്ചിരുന്നത്‌. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം നിമിത്തം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എങ്കിലും ഇപ്പോഴും വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ തന്നെയാണ്‌. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.

ഇവിടെയാണ് നമ്മളിൽ പലരും ചോദിക്കുന്ന ഒരു ചോദ്യത്തിന്റെ പ്രസക്തി... ചോദ്യം  ആവർത്തിക്കാം...

എന്തായിരിക്കും കൊന്നകൾ നേരത്തേ പൂക്കുന്നത് ?
ॐ➖➖➖➖ॐ➖➖➖➖ॐ
പലരും ചോദിക്കുന്ന ഈ ചോദ്യത്തിന് നമ്മുടെ കലണ്ടറുമായി ബന്ധമുണ്ട്..

നിങ്ങൾ സൂര്യൻ ഉദിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ..? കിഴക്കിന്റെ നടുവിൽ കൃത്യമായല്ല സൂര്യൻ ഉദിക്കാറുള്ളത്.. കുറച്ച് നാൾ കിഴക്ക് ഭാഗത്ത് തന്നെ തെക്കോട്ട് നീങ്ങും കുറച്ച് നാൾ വടക്കോട്ടും. ഭൂമിയുടെ അച്ചുതണ്ടിന്റെ 23.5° ചെരിവ് കാരണം സൂര്യൻ (ഭൂമിയെ സംബന്ധിച്ചോളം) ഭൂമധ്യരേഖയിൽ നിന്ന് 23.5° മുകളിലോടും താഴോട്ടും പോയ്ക്കൊണ്ടിരിക്കും. ഉത്തരായനം ദക്ഷിണായനം എന്ന് കേട്ടു കാണുമല്ലോ.. (തെക്കിന്റെ അറ്റത്ത് നിന്ന് ഉത്തര ഭാഗത്തേയ്ക്ക് നീങ്ങുന്ന കാലം ഉത്തരായന കാലം)
സൂര്യൻ ഭൂമധ്യരേഖയുടെ നേരെ മുകളിൽ എത്തുന്ന ദിവസം രാത്രിയുടേയും പകലിന്റേയും ദൈർഘ്യം  തുല്യമായിരിക്കും..
അതായത് അന്ന് സമരാത്ര ദിനമായിരിക്കും..

ഭൂമധ്യരേഖയ്ക്ക് നേരെ മുകളിൽ ആവുസോൾ നമ്മൾ സൂര്യൻ വിഷുവ സ്ഥാനത്താണെന്ന് പറയും..

ഭാരതത്തിൽ മുമ്പ് ശാസ്ത്രീയമായ ഒരു കലണ്ടറിന് രൂപം കൊടുത്ത കാലത്ത് വിഷുവസ്ഥാനം മേടം രാശിയുടെ തുടക്കത്തിലായിരുന്നു. രാത്രിയും പകലും തുല്യമായ വർഷാരംഭം..

എന്നാൽ പുരസ്സരണം കാരണം ഭൂ അക്ഷത്തിന്റെ കറക്കം കൊണ്ട് വിഷുവസ്ഥാനം മാറി..

ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ അച്ചുതണ്ട് വൃത്താകൃതിയിൽ ചലിക്കുന്ന പ്രതിഭാസമാണ്‌ പുരസ്സരണം (Precession).

ഭൂമിയുടെ അച്ചുതണ്ടിന് ഇത്തരത്തിൽ ഒരു കറക്കം പൂർത്തീകരിക്കുന്നതിന് ഏതാണ്ട് 26,000 വർഷങ്ങൾ വേണ്ടി വരും. അതായത് ഒരു ഡിഗ്രി കറങ്ങുന്നതിന് 72 വർഷത്തോളം.
ഈ പുരസ്സരണത്തിന്റെ ഫലമായി ഖഗോള മദ്ധ്യ രേഖയും ക്രാന്തിവൃത്തവും പരസ്പരം ഖണ്ഡിക്കുന്ന വിഷുവസ്ഥാനങ്ങളിൽ (സമരാത്ര ദിനം) മാറ്റം ഉണ്ടായി.

പൂർവ്വ വിഷുവ സ്ഥാനത്ത് നിന്ന് ( മേടം-മേഷാദി) പിറകോട്ടാണ് ഇത്തരത്തിൽ മാറ്റം സംഭവിച്ച് കൊണ്ടിരിക്കുന്നത്.

ഈ അയന നീക്കം നമ്മൾ പഞ്ചാംഗങ്ങളിൽ ഉൾപ്പെടുത്താതിരുന്നതുകൊണ്ട് നമ്മുടെ വിഷുവും വിഷുവവും (സമരാത്രദിനവും) തമ്മിൽ ഇപ്പോൾ 24 ദിവസത്തോളം വ്യത്യാസമുണ്ട്

ഇന്ന് ഇത് ഏകദേശം 23 ഡിഗ്രി പിറകോട്ട് മാറി മീനം 7 നടുത്താണ് സ്ഥിതി ചെയ്യുന്നത്.

മീനം 7 എന്നത് ഇംഗ്ലീഷ കലണ്ടർ പ്രകാരം മാർച്ച് 21 ആകും.
അന്നാണ് സമരാത്ര ദിനം അഥവാ വിഷുവം അഥവാ വിഷു.

ഏകദേശം 1650 വർഷങ്ങൾക്ക് മുമ്പ്  മേടം 1 ന്  ആയിരുന്നു വിഷു. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ കലണ്ടർ മാറാത്തത് മൂലം അത് ഇന്നും തുടർന്ന് വരുന്നു എന്ന് മാത്രം.

കലണ്ടറിന്റെ കാര്യമൊന്നും സസ്യങ്ങൾക്കറിയില്ല.
കാലാവസ്ഥയിലും പ്രകൃതിയിലെ പ്രതിഭാസങ്ങൾക്കും സൂര്യനുള്ള പങ്ക് അവർക്ക് നന്നായി അറിയാം...

സൂര്യൻ വിഷുവ സ്ഥാനത്തെത്തുമ്പോൾ പൂവണിയുക എന്നതാവാം (ആവാം എന്നേ പറയാൻ പറ്റൂ ) കൊന്നയുടെ രീതി.. അത് കൊണ്ടാവും പണ്ട്, വിഷുവിന് ലഭ്യമാകുന്ന പൂവെന്ന രീതിയിൽ കൊന്നയെ ഉപയോഗിച്ചത്..

അങ്ങനെയാണേൽ കൊന്ന ഇപ്പോഴും വിഷുവിന് പൂക്കുന്നുണ്ട്..
സൂര്യൻ വിഷുവസ്ഥാനത്തെത്തുമ്പോൾ...
പക്ഷെ നമ്മുടെ വിഷുവിന് പിന്നെയും 24 ദിവസം കാത്തിരിക്കണം..

ഐതിഹ്യം
ॐ➖➖➖➖ॐ➖➖➖➖ॐ
നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം

ഹിരണ്യാക്ഷന് ഭൂമീദേവിയിൽ ജനിച്ച പുത്രനാണ് നരകാസുരനെന്ന് ഭാഗവതത്തിലും കശ്യപപ്രജാപതിക്ക് കാളിക എന്ന പത്നിയിൽ ജനിച്ചവനാണെന്ന് വാല്മീകി രാമായണത്തിലും പ്രസ്താവമുണ്ട്. ഭൂമീദേവിയുടെ അപേക്ഷപ്രകാരം മഹാവിഷ്ണു നരകന് നാരായണാസ്ത്രം നല്കുകയും അത് കൈയിലുള്ളപ്പോൾ തനിക്കല്ലാതെ മറ്റാർക്കും അവനെ വധിക്കുവാൻ സാധിക്കുകയില്ല എന്ന് അനുഗ്രഹിക്കുകയും ചെയ്തുവെന്ന് ഭാഗവതപുരാണത്തിലെ ദശമസ്കന്ധത്തിൽ പറഞ്ഞിട്ടുണ്ട്.

മഹാവിഷ്ണുവിന്റെ വരം ലഭിച്ച നരകൻ പ്രാഗ്ജ്യോതിഷം തലസ്ഥാനമാക്കി ദീർഘകാലം ഭരണം നടത്തി. നരകാസുരൻ ദേവലോകം ആക്രമിച്ച് ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെൺകൊറ്റക്കുടയും കരസ്ഥമാക്കുകയുണ്ടായി. ഇന്ദ്രന്റെ അപേക്ഷപ്രകാരം ശ്രീകൃഷ്ണൻ സത്യഭാമാസമേതം ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷത്തിലെത്തി യുദ്ധം ചെയ്ത് നരകനെ വധിച്ചു. നരകന്റെ നാരായണാസ്ത്രം പുത്രനായ ഭഗദത്തനു ലഭിച്ചു. നരകൻ തടവിൽ പാർപ്പിച്ചിരുന്ന പതിനാറായിരം രാജകന്യകമാരെ ശ്രീകൃഷ്ണൻ പത്നിമാരായി സ്വീകരിച്ചു. ഇവർ നരകാസുരന്റെ പുത്രിമാരായിരുന്നുവെന്നും ചില പുരാണഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. നരകാസുരവധത്തിന്റെ സ്മരണാർഥമാണ് വിഷു ആഘോഷം എന്നാണ് ഒരു ഐതിഹ്യം.

രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്.

ആചാരങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌. വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.

വിഷുക്കണി
ॐ➖➖➖➖ॐ➖➖➖➖ॐ
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയുംവെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും, പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌.

പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.

ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

വിഷുക്കൈനീട്ടം
ॐ➖➖➖➖ॐ➖➖➖➖ॐ
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചു കൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.

വിഷു സദ്യ
ॐ➖➖➖➖ॐ➖➖➖➖ॐ
മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും.

വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.

രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിർബന്ധമാണ്. ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി നിർബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്‌.

വിഷുക്കട്ട ചേരുവകൾ
ॐ➖➖➖➖ॐ➖➖➖➖ॐ
പുന്നെല്ലരി - 2കപ്പ്
ചിരകിയ നാളികേരം - 2കപ്പ്
ജീരകം - 1 ടീസ്പൂൺ
ചുക്ക് പൊടിച്ചത് - രണ്ട് നുള്ള്
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം
ॐ➖➖➖➖ॐ➖➖➖➖ॐ
ചിരകിയ നാളികേരത്തിൽ അലപം വെള്ളമൊഴിച്ച് ഒന്നാംപാൽ നല്ല കട്ടിയിൽ പിഴിഞ്ഞെടുത്ത് മാറ്റിവെയ്ക്കുക. പിഴിഞ്ഞെടുത്ത നാളികേരത്തിൽ അലപം ചൂടുവെള്ളമൊഴിച്ച് രണ്ടാം പാൽ എടുക്കുക. ഇതിലേക്ക് പുതിയ നെല്ലിന്റെ പച്ചരി ഇട്ട് വേവിക്കുക. വെന്തുകഴിഞ്ഞാൽ അതിലേക്ക് ഉപ്പ്, ജീരകം, ചുക്ക് എന്നിവയിട്ട് കട്ടയാവുന്നതുവരെ ഇളക്കി കൊണ്ടിരിക്കണം. അടിയിൽ കരിഞ്ഞു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കട്ടയായി കഴിഞ്ഞാല് എണ്ണപുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വയ്ക്കണം. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ശർക്കര നീരോ കറികളോ ചേർത്ത് കഴിക്കാവുന്നതാണ്.

വിഷുവിന്റെ തലേനാൾ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വർഷത്തെ വരവേൽക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാർന്നതുമായ വിഷുപ്പടക്കങ്ങൾ കത്തിക്കുന്നത് കേരളത്തിൽ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു.

കണിക്കൊന്ന
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന. കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌. ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.

കണിക്കൊന്നയും വിഷുവിനായി ഒരുങ്ങി നില്‍ക്കുന്നു. ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്. കേട്ടീട്ടുണ്ടോ?. 

ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ? ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി . പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.
"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."
ഭഗവാന്‍ പറഞ്ഞു.
"പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക".
രാമദേവന്‍റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ്‌ എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത് 
" കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും" 
എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത്‌ അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു
." ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല". അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്. അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു, അതാണ് കവി പാടിയത്‌.
" എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ"

മറ്റു ആചാരങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങൾ കൃഷിയേ സംബന്ധിച്ച് നിലനിൽക്കുന്നു. ചാലിടീൽ കർമ്മം, കൈക്കോട്ടുചാൽ, വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.

ചാലിടീൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷുസദ്യയ്ക്ക് മുൻപായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീൽ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകൾ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. പുതിയ വസ്ത്രം നിർബന്ധമില്ലെങ്കിലും കാർഷികോപകരണങ്ങൾ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത് കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്.

വറച്ചട്ടിയിലിട്ട് ചുട്ടെടുക്കുന്ന അടയെസാധാരണ 'ഓട്ടട' എന്നാണ് പറയുന്നത്. അരി നേർമയായി പൊടിച്ച് വെള്ളം ചേർത്ത് കുഴച്ചോ, അരി കുതിർത്ത് അരച്ചോ, ഇലയിൽ പരത്തുവാൻ പാകത്തിൽ തയ്യാറാക്കിയ മാവ്, വാഴയിലയിലോ, വട്ടയിലയിലോ പരത്തി ചുട്ട് പാകപ്പെടുത്തുന്നു. ഇവ അരിമാവ് കൊണ്ടും ഗോതമ്പ് മാവ് കൊണ്ടും ഉണ്ടാക്കാറുണ്ട്. ഹൈന്ദവമതാചാരങ്ങളുമായി അടയ്ക്ക് ബന്ധമുണ്ട്.

കൈക്കോട്ടുചാൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷു സദ്യയ്ക്ക് ശേഷം നടത്തുന്ന ഒരു ആചാരമാണിത്. പുതിയകൈക്കോട്ടിനെ കഴുകി; കുറി തൊടുവിച്ച് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്; വീടിന്റെ കിഴക്ക്കു പടിഞ്ഞാറു ഭാഗത്ത് വച്ച് പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത് അതിൽ നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളിൽ കൃഷി ഇറക്കിക്കഴിഞ്ഞ കർഷകർ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്.

No comments:

Post a Comment