ഗുരുചിന്തനം
തന്ത്രശാസ്ത്ര പദ്ധതിയിൽ ഗുരുശിഷ്യ പാരസ്പര്യത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. തന്ത്ര സാധനയിൽ ഗുരു 'ആനന്ദനാഥ'നാണ്.. ഗുരുവും മന്ത്രവും ദേവതയും സ്വാത്മാവും ഒന്നെന്ന് ചതുർ വിധ ഐക്യാനുസന്ധാനത്തിലൂടെ അറിയുന്ന വ്യക്തിയാണ് ഈ ആനന്ദത്തിന്റെ ലോകങ്ങളിലേക്ക് ഗുരുവിനാൽ കൈ പിടിച്ചു ഉയർത്തപ്പെടുന്നത്...
ഗുരു എങ്ങിനെയുള്ളവൻ ആകണം ?
അറിവും അനുഭവവും പൂർണമായി ചേർന്നിരിക്കുന്നവനാണ് സദ് ഗുരു എന്ന് തന്ത്ര ശാസ്ത്രം പറയുന്നു.
ഇനി അറിവു മാത്രമുള്ള ആളും അനുഭവം മാത്രമുള്ള ആളും മുന്നിൽ വന്നാൽ ആരെ ഗുരുവായി സ്വീകരിക്കണം ?
അറിവുള്ള വ്യക്തിയെ സ്വീകരിക്കണം എന്ന് തന്ത്ര പറയുന്നു. കാരണം അനുഭവമുള്ള വ്യക്തി സ്വന്തം അനുഭവത്തിൽ പരിമിതൻ ആണ്. എന്നാൽ അറിവുള്ള വ്യക്തിയ്ക്ക് വിവിധ ശാസ്ത്രങ്ങളിലെ സൂചനകൾ അനുസരിച്ച് സാധകനെ വഴികാട്ടാൻ സാധിക്കും..
പരശുരാമകല്പ സൂത്ര പ്രകാരം മൂന്ന് പ്രധാന ദീക്ഷകൾ പറയുന്നു...
1. മന്ത്ര ദീക്ഷ : മന്ത്ര ശബ്ദത്തിലൂടെ തന്റെ ആത്മ ശക്തിയെ ശിഷ്യന് പകർന്ന് നൽകുന്നു
2. ശാംഭവി ദീക്ഷ : ശിഷ്യന്റെ ശരീരത്തിൽ തന്റെ പാദത്തെ സ്പർശിച്ചു അവന്റെ ആത്മ ശക്തിയെ ഉണർത്തുന്നു.
3. ശക്തി ദീക്ഷ : മറ്റ് മാധ്യമങ്ങൾ ഇല്ലാതെ നേരിട്ട് ശിഷ്യന്റെ ബോധ തലത്തെ ഉയർത്തുന്നു.
ഗുരുകൃപയ്ക്ക് പാത്രമാകുന്ന ഉത്തമനായ ശിഷ്യന് ഇവ ക്രമദീക്ഷയായി ലഭിക്കുന്നു...
No comments:
Post a Comment