ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 April 2018

അവതാരം

അവതാരം

നാമരൂപാദികളിലൂടെ സാക്ഷാത്കരിക്കാൻ നിർഗുണനായ (സത്വരജോതമോഗുണങ്ങളില്ലാത്ത) ഈശ്വരനെ സഗുണോരൂപത്തിൽ  ആരാധിക്കാൻ സൗകര്യപ്രദമായ വിവിധരൂപങ്ങളിൽ ആചാര്യന്മാർ അവതരിപ്പിച്ചു.  സൃഷ്ടിക്കുവേണ്ടി ബ്രഹ്മാവിനെയും, സംരക്ഷണത്തിനു (സ്ഥിതി)  വേണ്ടി വിഷ്ണുവിനെയും, സംഹാരത്തിനുവേണ്ടി ശിവനെയും,   എപ്പോഴേങ്കിലും ധർമ്മത്തിന് ക്ഷയവും അധർമ്മത്തിനു ശക്തിയും വർദ്ധിക്കുമ്പോൾ ഇവരിലേതെങ്കിലും മൂർത്തികൾ അതിനു പരിഹാരം കാണാൻ അവതാരങ്ങൾ സ്വീകരിക്കും .  അവതാരത്തിന് താഴോട്ട് ഇറങ്ങിവരൽ എന്നർത്ഥം. അവരുടെ സാക്ഷാൽ രൂപങ്ങളില്ലാതെ, സൗകര്യാർത്ഥം ഓരോരോ രൂപങ്ങൾ സ്വീകരിച്ചുകൊണ്ട്  സ്വാധാമങ്ങളിൽ നിന്ന് ഭൂമിയിയിലേക്ക് ഇറങ്ങി വരുന്നതാണ് അവതാരം.    അവതരിക്കുന്നത് പരിപൂർണ്ണനായ പരമാത്മാവാണ് എങ്കിലും പരമാത്മാവിന്റെ പരിപൂർണ്ണതക്ക് കുറവോ ഹാനിയോ വരുന്നില്ല.    ഈശ്വരൻ അവിടെയും ഇവിടെയും പൂർണ്ണനാണ്. 

ഓം പൂർണ്ണമദഃ  പൂർണ്ണമിദം   
പൂർണ്ണാത് പൂർണ്ണമുദച്യതേ    
പൂർണ്ണസ്യ പൂർണ്ണമാദായ 
പൂർണ്ണമേവാശിഷ്യതേ." 

അത് (പരബ്രഹ്മം) പൂർണ്ണമാണ് , ഇതും (കാര്യബ്രഹ്മം) പൂർണ്ണമാണ്,  പൂർണ്ണത്തിൽ നിന്നും പൂർണ്ണം ഉണ്ടാകുന്നു.  പൂർണ്ണത്തിൽ നിന്നും പൂർണ്ണം എടുത്താൽ  പൂർണ്ണമെടുത്താൽ പൂർണ്ണം അവശേഷിക്കുന്നു.

Infinity കൂട്ടിയാലും കുറച്ചാലും ഗുണിച്ചാലും Infinity തന്നെ..

No comments:

Post a Comment