ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 December 2016

മഹാഭാരതവും രാമായണവും ഇന്ത്യയിലെ ഹിന്ദുമത'ക്കാരുടേത് മാത്രമാണോ ?

മഹാഭാരതവും രാമായണവും ഇന്ത്യയിലെ ഹിന്ദുമത'ക്കാരുടേത് മാത്രമാണോ ?

ഈ മഹാഭാരതവും രാമായണവും ഇന്ത്യയിലെ 'ഹിന്ദുമത'ക്കാരുടേത് മാത്രമാണോ ?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്‌ബുക്കിലും മറ്റു സോഷ്യല്‍ സൈറ്റുകളിലുമായി വായിച്ച അഭിപ്രായങ്ങള്‍ കണ്ടപ്പോള്‍ തൊട്ട് ചിന്തിച്ചു തുടങ്ങിയതാണ്‌ ഈ കാര്യം. അതെങ്ങനെ ശരിയാകും?

എന്റെ അറിവില്‍ - നമ്മള്‍ ഇന്ത്യക്കാരെ "മത"ത്തിന്റെ പേരില്‍ നമുക്ക് രണ്ടായി [*1]തരം തിരിക്കാം. 

ഏതാണ്ട് 80% ആളുകള്‍ ഒരു പ്രത്യേക മതത്തിലേക്കും മാറാത്തവരായി തുടരുന്നു.ഏതാണ്ട് 20% ആളുകള്‍ ഒരു പ്രത്യേക മത വിശ്വാസത്തിലേക്കോ ആരാധനാരീതിയിലേക്കോ മതം മാറ്റം ചെയ്യപ്പെട്ടവരാണ്‌. 
ആ മതം മാറ്റം സിഖു മതം, ബുദ്ധ മതം, ഇസ്ലാം മതം, ക്രൈസ്തവമതം എന്നിവയിലേക്കാണ്‌ കൂടുതലായും നടന്നിട്ടുള്ളത്. ഈ മതങ്ങളില്‍ ചിലത് ഇന്ത്യയില്‍ തന്നെ ഉത്ഭവിച്ചവയാണ്‌. മറ്റു ചിലത് ഇന്ത്യക്ക് പുറത്തുണ്ടായവയാണ്‌. 

ഇനി മതം ആയി പറയുകയാണെങ്കില്‍ മേല്‍പറഞ്ഞ ഒരു മതത്തിലേക്കും മാറാത്ത 80 ശതമാനമായ ഇന്ത്യക്കാരായ ആളുകളെ ഇന്ന് നമ്മള്‍ 'ഹിന്ദു മതക്കാര്‍' എന്ന്‌ വിളിക്കുന്നു. 'ഹിന്ദു' എന്ന വാക്ക് ഇവിടത്തെ എല്ലാവര്‍ക്കും ബാധകമാണ്‌. 'ഹിന്ദു' എന്ന വാക്ക് ഒരു മതത്തിന്റെ മാത്രം ആള്‍ക്കാരെ കാണിക്കുന്നതല്ല എന്നതിനെക്കുറിച്ച് ഇന്നത്തെ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ വിധി പോലുമുണ്ട്.

അതായത്... ഈ പറയുന്ന 80 ശതമാനവും 20 ശതമാനവും ഇവിടെ ഇന്ത്യയിലെ സനാതനധര്‍മം ആചരിച്ചവരായിരുന്നു. എന്നു പറഞ്ഞാല്‍ ഇന്ത്യയുടെ ചരിത്രം നമ്മുടെ എല്ലാവരുടേതുമാണ്‌. ഇന്ത്യന്‍ ചരിത്രം എന്നു ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് മുഗളന്മാരും പറങ്കികളും ബ്രിട്ടീഷുകാരും മറ്റും നമ്മുടെ മേല്‍ ആധിപത്യം കാണിച്ചിരുന്ന സമയത്തെ ചരിത്രമല്ല. ഇന്ത്യന്‍ ചരിത്രമെന്നത് അതിനു മുന്നെയും ഉണ്ട്. വേദകാലഘട്ടവും (Vedic age), മഹാഭാരതവും രാമയണവും ഉപനിഷദുക്കളും യോഗയും ആയുര്‍വേദവും എല്ലാം ഈ ചരിത്രത്തില്‍ ഉള്‍പ്പെടുന്നു. 

അപ്പോള്‍ മഹാഭാരതവും രാമായണവും നമ്മള്‍ ഇന്ത്യക്കാരുടേതല്ലേ ?

ഇത് ആ 80 ശതമാനത്തിന്ടേത് മാത്രമല്ല. 20 ശതമാനത്തിന്ടേത് കൂടിയാണ്‌. നമ്മള്‍ നമ്മളെ ഈ 80-ഉം 20-ഉം ആയി തിരിക്കേണ്ടതില്ല... നമ്മള്‍ ഇന്ത്യക്കാരായ 100 ശതമാനം ആളുകളുടെയും ചരിത്രമാണ്‌ ഇന്ത്യന്‍ ചരിത്രം. 

ഇനി - മഹാഭാരതത്തേയും രാമായണത്തേയും കുറിച്ച്.. 

നമ്മളില്‍ എല്ലാര്‍ക്കും തന്നെ രാമായണവും മഹാഭാരതവും അറിയാം. അതിലെ അയോദ്ധ്യയുടെയും ദ്വാരകയുടെയും അവിടത്തെ ആളുകളുടെയും കഥകള്‍ അറിയാം. അതില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ "നിങ്ങള്‍ 'ഇന്ന ദൈവത്തെ' മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ" എന്ന്.  

ഇല്ല !
അതില്‍ തന്നെ ചിലര്‍ അഗ്നിയെ പൂജിച്ചവരായി കാണാം. ചിലര്‍ സൂര്യനെ. ചില ഋഷികള്‍ പരബ്രഹ്മത്തെ. ചിലര്‍ ഗുരുവിനെ. 

നിങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ വിഗ്രഹം വേണമെന്നു തോന്നുന്നവര്‍ക്ക് ആ വിഗ്രഹത്തെ പ്രാര്‍ത്ഥിക്കാം. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ആ പരബ്രഹ്മത്തിലേക്കെത്തും. പരബ്രഹ്മമെന്നാല്‍ രൂപമില്ലാത്ത ലിംഗമില്ലാത്ത ഒരു ശക്തിയാണ്‌.
ചിലര്‍ ആ ശക്തിയെ പ്രകൃതിയും പുരുഷനുമായി ആരാധിച്ചു. ചിലര്‍ മറ്റു വിഗ്രഹങ്ങളിലൂടെ ആരാധിച്ചു.
ഇനി നിങ്ങള്‍ക്ക് തോന്നുകയാണ്‌ വിഗ്രഹം ആവശ്യമില്ല എന്നു - അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് നേരിട്ട് പരബ്രഹ്മത്തോട് പ്രാര്‍ത്ഥിക്കാം.
ഇനി നിങ്ങള്‍ക്ക് പ്രാര്‍ത്ഥനയില്‍ വിശ്വാസമില്ലെങ്കില്‍ അതും ആവശ്യമില്ല. നിങ്ങള്‍ നിങ്ങളുടെ കര്‍മ്മം ധര്‍മ്മത്തോടെ ചെയ്യുന്നെങ്കില്‍ അതു മാത്രം മതി - നിങ്ങള്‍ ആ പരബ്രഹ്മത്തിലേക്കെത്തും.   

അതായത് നമ്മുടെ സനാതനധര്‍മ്മത്തില്‍ നമ്മള്‍ ഈ പറയുന്നവരെ ഉള്‍പ്പെടുത്തുന്നു: 

1. വിഗ്രഹം വഴി ആരാധിക്കുന്നവര്‍

2. വിഗ്രഹം വേണ്ട എന്നു വിശ്വസിക്കുന്നവര്‍ . 

3. പ്രാര്‍ത്ഥനയില്‍ വിശ്വസിക്കാത്തവര്‍ , ഈശ്വരനില്‍ വിശ്വസിക്കാത്തവര്‍ - നിരീശ്വരവാദികള്‍. 

കഴിഞ്ഞ ഒരു കൊല്ലമായി ഞാന്‍ ഭഗവദ് ഗീത വായിച്ച് അര്‍ത്ഥം അറിയാന്‍ ശ്രമിക്കുന്നു. പണ്ഡിതന്മാരായ പലരുടെയും ഭാഷ്യങ്ങള്‍ ആണ്‌ എന്നെ ഇതിനു സഹായിക്കുന്നത്. ഇത്രയും വായിച്ചതില്‍ ഇന്നു വരെ ഞാന്‍ ഗീത ഒരു പ്രത്യേക 'മത'ത്തെ ക്കുറിച്ച് പറയുന്നതായി കണ്ടില്ല. അതിലെ ഒരു ശ്ലോകം പോലും നിങ്ങള്‍ നിങ്ങളുടെ മതം പ്രചരിപ്പിക്കണമെന്നു പറയുന്നതായ് കണ്ടില്ല. 'ഞാന്‍ പറയുന്നത് മാത്രമേ ചെയ്യാവൂ" എന്നും പറയുന്നില്ല. 

അങ്ങനെയെങ്കില്‍ ഭഗവദ്ഗീത എങ്ങനെ 'ഹിന്ദു മത'ത്തിന്റേത് മാത്രമാകും ? പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് മതം മാറി 'ഹിന്ദു മതക്കാര്‍' ആയ ആളുകള്‍ അതിനെ തങ്ങളുടെ വഴികാട്ടി ആയി കാണുന്നു. അതിനര്‍ത്ഥം അതൊരു മതപുസ്തകം എന്നല്ല. അവര്‍ നമ്മുടെ ചരിത്രത്തിലും വിശ്വാസത്തിലും ഇഷ്ടപ്പെട്ട് പഠിക്കുന്നവരാണ്‌. ഭഗവദ് ഗീതയുടെ ചരിത്രം ഇവിടത്തെ മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടെയും ബുദ്ധമതക്കരുടേയും പിന്നെ "ഹിന്ദുമത'ക്കാരുടെയും കൂടിയാണ്‌. നമ്മള്‍ നമ്മുടെ ചരിത്രത്തില്‍ അഭിമാനിക്കണം. 

പ്രിയപ്പെട്ട 'ഹിന്ദു മത' വിശ്വാസികളായ ഇന്ത്യക്കാരെ ... 

മഹാഭാരതവും രാമായണവും 'ഹിന്ദു മത'ത്തിന്റെ മാത്രം ചരിത്രമല്ല. അത സകല ഹിന്ദുക്കളുടെയും , സകല ഇന്ത്യാക്കാരുടെയും ചരിത്രമാണ്‌. ഈ ചരിത്രവും ഇതിഹാസവും ഒരു 'മത'ത്തെ ക്കുറിച്ചും പറയുന്നില്ല. ഇവ സനാതനധര്‍മ്മത്തെക്കുറിച്ചാണ്‌ പറയുന്നത്. തീവ്ര 'ഹിന്ദു മത'ക്കാര്‍ ഇതെല്ലാം സ്വന്തം സ്വത്തും പാരമ്പര്യവും മാത്രമായിക്കാണുന്നുണ്ടെന്നു സോഷ്യല്‍ മീഡിയയിലെ ചില പോസ്റ്റുകളിലും കമന്റുകളിലും കാണാം. ഇതു തീര്‍ത്തും നല്ല പ്രവണതയല്ല. ഇത് സമൂഹത്തില്‍ വര്‍ഗീയത കൂട്ടുകയേ ഉള്ളൂ... അത് സനാതനധര്‍മ്മം എന്തെന്നറിയാത്തതു കൊണ്ടാണ്‌. നബിയെയോ യേശുവിനെയോ പ്രവാചകനായി കാണുന്നത് കൊണ്ട് യാതൊരു തെറ്റുമില്ല. അതുകൊണ്ട് അവര്‍ ഇന്ത്യക്കാര്‍ അല്ലാതാകുന്നുമില്ല. 

പ്രിയപ്പെട്ട മറ്റു മത വിശ്വാസികളായ ഇന്ത്യക്കാരെ ... 

നിങ്ങളുടെ മതത്തില്‍ ഒന്നോ അതിലധികമോ മതഗ്രന്‍ഥങ്ങളുണ്ടാകാം, ഒന്നോ അതിലധികമോ ഗുരുക്കന്മാരോ പ്രവാചകന്‍മാരോ ഉണ്ടാകാം. നല്ലത്! നിങ്ങള്‍ അവരെ  പിന്‍തുടര്‍ന്നോളൂ.. പക്ഷെ നിങ്ങളുടെ ചരിത്രം, പൂര്‍വ്വികര്‍, വേരുകള്‍ എല്ലാം ഇന്ത്യയുടേതാണ്‌. അഭിമാനിക്കൂ - 5000-ഇല്‍ പരം വര്‍ഷങ്ങളുടെ പഴക്കമുള്ള ലിഖിത ചരിത്രമുണ്ട് അതിനു. ആ ചരിത്രത്തില്‍ മഹാഭാരതവും രാമായണവും ഉണ്ട്. ധര്‍മ്മം, കര്‍മ്മം, യോഗം, ജ്ഞാനം, എന്നിവയെക്കുറിച്ച് അതിമനോഹരമായി ആത്മീയമായി അടുക്കും ചിട്ടയോടും കൂടി വിവരിക്കുന്ന ഭഗവദ്ഗീതയുണ്ട് ആ ചരിത്രത്തില്‍. 

ഈ ചരിത്രത്തില്‍ സുശ്രുതനും ചരകനും (6 ബി.സി.) ജീവിച്ചിരുന്നു. സുശ്രുതന്റെ 'സുശ്രുത സംഹിത' എന്ന സംസ്കൃത പുസ്തകമോ അല്ലെങ്കില്‍ അതിന്റെ ആംഗലേയ പരിഭാഷയോ വായിച്ചാല്‍ നമുക്കറിയാന്‍ സാധിക്കും 6 ബി.സി.യില്‍ നമ്മള്‍ക്ക് ഉണ്ടായിരുന്ന അറിവിന്റെ ആഴത്തെക്കുറിച്ച്. ആധുനിക വൈദ്യശാസ്ത്ര ഉപകരണങ്ങളോ ആധുനിക ചികിത്സാ രീതികളോ ഇല്ലാതിരുന്ന കാലത്താണ്‌ മനുഷ്യ ശരീരത്തിലെ ആന്തരിക അവയവങ്ങളെക്കുറിച്ചും ശസ്ത്രക്രിയ രീതികളെക്കുറിച്ചും സുശ്രുതന്‍ പുസ്തകമെഴുതുന്നത്. ഇന്നു എന്റെ ചില വിദ്യാഭ്യാസമുള്ള മുസ്ലീം സുഹൃത്തുക്കള്‍ അവരുടെ മുഖ പുസ്തകത്തില്‍ വളരെ ആശ്ചര്യമുള്ളൊരു കാര്യം എന്ന പോലെ ഇങ്ങനെ എഴുതി കണ്ടിട്ടുണ്ട് - " 1400 വര്‍ഷങ്ങള്‍ക്കു മുന്നെ ആധുനിക വൈദ്യ ഉപകരണങ്ങളില്ലാത്ത കാലത്ത് അമ്മയുടെ വയറ്റിലെ കുട്ടിയുടെ രൂപത്തെ ക്കുറിച്ച് വിശുദ്ധഖുറാനില്‍ പറയുന്നു . ഇതിനു മുമ്പെ ആരും ഇത്ര കൃത്യമായി പറഞ്ഞിട്ടില്ല" എന്ന്‌. ഈ ഒരു പോസ്റ്റ് തന്നെ അയിരത്തോളം ആള്ക്കാര്‍ തങ്ങളുടെ 'ഫേസ്‌ബുക്ക്' വഴി പ്രചരിപ്പിച്ചിട്ടുമുണ്ട്. ഞാനും ആ ശ്ലോകം അല്ലെങ്കില്‍ verse വായിച്ചിരുന്നു. ഖുറാനിലെ 23-ആം അദ്ധ്യായത്തിലെ 12,13,14 [*2] വാക്യങ്ങള്‍ ആണ്‌ ആ പറയുന്നതിനടിസ്ഥാനം. പക്ഷെ അതില്‍ ആ ബീജത്തിന്റെ വളര്‍ച്ചാഘട്ടങ്ങളെക്കുറിച്ച് പറയുന്നില്ല. അതില്‍ പറയുന്നോ ഇല്ലയോ എന്നതല്ല പ്രശ്നം - ഈ 1400 വര്‍ഷങ്ങള്‍ക്കും എത്രയോ മുന്നെ നമ്മുടെ ഇന്ത്യക്കാരുടെ സുശ്രുതന്‍ ഈ ബീജത്തിന്റെ ഓരോ മാസത്തിലെയും വളര്‍ച്ച തന്റെ സുശ്രുത സംഹിതയില്‍ [*3] വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്. 'സുശ്രുത സംഹിത' എന്നത് ഒരു വൈദ്യശാസ്ത്ര ഗ്രന്‍ഥമാണ്‌. അല്ലാതെ ഒരു 'മത' ഗ്രന്‍ഥമല്ല. പക്ഷെ അറിവു അറിവു തന്നെയാണ്‌. നമ്മുടെ ചരിത്രത്തിലും പാരമ്പര്യത്തിലും ഈ അറിവുണ്ടായിട്ടും എന്തിനു മത ഗ്രന്‍ഥത്തിലെ അല്‍പമായ അറിവു പ്രചരിപ്പിക്കാന്‍ നാം ഇത്ര ശുഷ്കാന്തി കാണിക്കുന്നു. വിദ്യാഭ്യാസമുള്ളവര്‍ തന്നെയാണ്‌ ഇത് പ്രചരിപ്പിക്കുന്നതിലും മുന്നിട്ട് നില്‍ക്കുന്നത്. ഖുറാനില്‍ പറഞ്ഞിരിക്കുന്നത് വളരെ നല്ലതു തന്നെ. പക്ഷെ അതിനും മുന്നെ നമ്മുടെ ഇന്ത്യയില്‍ ഇതെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട് എത്രയോ പേര്‍. അതിലും അഭിമാനിക്കൂ... 

അതു പോലെ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്‌ ആയുര്‍വേദ ചികിത്സാ രീതി, യോഗ രീതി, എന്നിവ. ലോകത്തിലെ ആദ്യ വിശ്വവിദ്യാലയം (University) നമ്മുടെ ഇന്ത്യയിലെ നളന്ദയാണ്‌ [*4]. നളന്ദ ഒരിക്കലും 'ഹിന്ദു മത'ത്തിന്റെ അല്ല. അത് ഈ 80 ശതമാനത്തിന്റെയും 20 ശതമാനത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാണ്‌. സംസ്കൃതഭാഷയും നമ്മുടേതാണ്‌. ഇംഗ്ലീഷും അറബിയും പഠിക്കുന്നത് നല്ലതു തന്നെ. പക്ഷെ സംസ്കൃതം അറിയുന്നത് തെറ്റല്ല. അത് ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ്‌. അതില്‍ ഊറ്റം കൊണ്ടാലോ അഭിമാനിച്ചാലോ അത് ആരുടെയും 'മത'ത്തിനെതിരല്ല. അത് ഒരു മതത്തെയും താഴ്ത്തികെട്ടുന്നതുമല്ല. 

ഇനി "വസുധൈവ കുടുംബകം", "ലോകമേ തറവാട്", അല്ലെങ്കില്‍ "രാജ്യ അതിര്‍ത്തികള്‍ ആവശ്യമില്ല" എന്നാണ്‌ നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍ പാരമ്പര്യത്തിലോ ചരിത്രത്തിലോ അഭിമാനിക്കേണ്ട - പക്ഷെ അറിഞ്ഞിരിക്കുക - സത്യം വസ്തുനിഷ്ഠമായി തന്നെ അംഗീകരിക്കുക, നല്ലവ ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിക്കുക.

ഇനി ഏതു മതത്തില്‍പെട്ടവരായാലും ... 

സമീപകാല ഇന്ത്യാ ചരിത്രത്തില്‍ പ്രത്യേകിച് ഏ.ഡി യില്‍ സതി എന്നൊരു സമൂഹിക ദുരാചാരം ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ നില നിന്നിരുന്നു. മതം മാറാത്ത ഇന്ത്യക്കാരുടെ ഇടയിലും പിന്നെ ചില സിഖുകാരുടെ ഇടയിലും ചില ഇന്ത്യന്‍ ഇസ്ലാം മത വിശ്വാസികളുടെ ഇടയിലും സതി അനുഷ്ഠിച്ചവരുണ്ട്. ഇത് നമ്മുടെ ചരിത്രത്തിലോ സംസ്കാരത്തിലോ കടന്നുകൂടിയ ഒരു തെറ്റായ ആചാരമാണ്‌. ഇതിനെതിരെ നമ്മള്‍ ഇന്ത്യാക്കാരുടെ ഇടയില്‍ നിന്നു തന്നെ പോരാടാന്‍ രാജാറാം മോഹന്‍ റായിയെ പോലുള്ള ആളുകള്‍ ഉണ്ടായിരുന്നു.

നമ്മുടെ പ്രാചീന ഇന്ത്യയില്‍ വേദിക് കാലഘട്ടത്തില്‍ ഒരാളുടെ ജോലിക്കനുസരിച്ച് 4 വര്‍ണങ്ങള്‍ ഉണ്ടായിരുന്നു. വേദം പഠിച്ചവന്‍ ബ്രാഹ്മണന്‍, രാജ്യ സുരക്ഷ ചെയ്യുന്നവന്‍ ക്ഷത്രിയന്‍ , സ്വന്തമായി വ്യാപാരം ചെയ്യുന്നവന്‍ വൈശ്യന്‍, മറ്റൊരാളുടെ സ്ഥാപനത്തിലോ അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് വേണ്ടിയോ പണിയെടുക്കുന്നവന്‍ ശൂദ്രന്‍. എന്നാല്‍ കാലക്രമേണ ഇതില്‍ ഉച്ചനീചത്വങ്ങള്‍ കടന്നു കൂടി. ഉചനീചത്വങ്ങള്‍ ബ്രാഹ്മണന്റെ വേദം പഠിക്കാത്ത മകനെയും ബ്രാഹ്മണനാക്കി - അങ്ങനെ നാനാവിധ ജാതികള്‍ ഉണ്ടായി. ഇത് ഒരു സാമൂഹിക വിപത്തായി തന്നെ മാറി. ഈ സാമൂഹിക വിപത്തും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്‌. പക്ഷെ അതിനെതിരെ പോരാടാന്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്കായി. ഇന്നും ആ പോരാട്ടം തുടരുന്നു. ആ പോരാട്ടം നമ്മുടെ പാരമ്പര്യത്തിന്റെ നന്മയല്ലേ കുറിക്കുന്നത്?
കേരളത്തിലെ നമ്പൂതിരി സമൂഹത്തിലെ പ്രത്യേകിച്ച് ആ സമൂഹത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി വി.ടി.യെ പോലുള്ളവര്‍ പോരാടി - അന്നത്തെ ചട്ടങ്ങളെ എതിര്‍ത്തു.. അതു പോലെ ജാതി വ്യവസ്ഥക്കെതിരെ അയ്യങ്കാളിയെപോലുള്ളവര്‍ പോരാടി. ഇനിയും നമ്മുടെ ഇടയില്‍ നില നില്‍ക്കുന്ന സമൂഹ്യ വിപത്തുകള്‍ക്കെതിരെ നമ്മള്‍ ഒറ്റകെട്ടായി പോരാടണം. ഇവിടെ 80 ഉം 20 ഉം മാറി നില്‍ക്കേണ്ട ആവശ്യമില്ല.

നമ്മുടെ ചരിത്രം നമ്മുടെ എല്ലാവരുടെയുമാണ്‌. മഹാഭാരതവും (ഭഗവദ് ഗീത അതില്‍ ഉള്‍പ്പെടുന്നു) രാമായണവും ഇന്ത്യയിലെ ഹിന്ദുവിന്റെയും മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടെയും ചരിത്രത്തിന്റെ ഭാഗമാണ്‌.

ഇത് ഒരു സത്യമായ വസ്തുതയാണ്‌. അത് തള്ളിക്കളയാനാകില്ല.
എന്നു പറഞ്ഞു നിങ്ങല്‍ നിങ്ങളുടെ പ്രാര്‍ത്ഥനാ രീതികളോ ആരാധനാ രീതികളോ മാറ്റണമെന്നല്ല. ചരിത്രത്തെ അറിയുന്നത് അറിവിനു വേണ്ടിയാണ്‌. വേരുകളെ അറിയുന്നതിനാണ്‌.

നമ്മളുടെ ആരാധനാ രീതികള്‍ വ്യതസ്തമായിരിക്കാം. പക്ഷെ ആ നാനാതത്വത്തിലും ഏകത്വമുണ്ടാകുന്നത് നമ്മുടെ പാരമ്പര്യം ഒന്നായതു കൊണ്ടാണ്‌. - സനാതന ധര്‍മ്മം.

സനാതന ധര്‍മ്മം പ്രകാരം നിങ്ങള്‍ക്ക് പരബ്രഹ്മത്തിലേക്കെത്താന്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ട്. പരബ്രഹ്മം എന്നാല്‍ അരൂപിയായ ശക്തി. അള്ളാഹുവെന്നോ യഹോവയെന്നോ കൃഷ്ണനെന്നൊ വിളിക്കാം. അല്ലെങ്കില്‍ ഒരു ഗുരുവിലൂടെയോ നിങ്ങള്‍ക്ക് പരബ്രഹ്മത്തിലെത്താം. അതു കൊണ്ടാണ് പഴയ ഇന്ത്യന്‍ രാജാക്കന്മാരും പ്രജകളും വിദേശികളായ മറ്റു മതസ്ഥര്‍ നമ്മുടെ നാട്ടില്‍ വന്നപ്പോള്‍ അവരെ ഇവിടെ മതം പ്രചരിപ്പിക്കാന്‍ സമ്മതിച്ചത്. കാരണം മതമേതായാലും പ്രാര്‍ത്ഥന എങ്ങനെയായാലും ആ വലിയ ശക്തി - അത് ഒന്നു തന്നെയാണ്‌.

[*1]
ഇവിടെ അഭയാര്‍ത്ഥികളായി വന്നു കൂടിയ ചിലര്‍ കൂടിയുണ്ട് - ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നുമെല്ലാം .. അവര്‍ ഇന്ത്യക്കാരെ കല്യാണം കഴിച്ച് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറി. 

[*2]

സത്യവിശ്വാസികള്‍ എന്ന 23-ആം അദ്ധ്യായത്തിലാണ്‌ ഇതുള്ളത്. ഈ വരികള്‍ എടുത്തിരിക്കുന്നത് www.quran.com/23, www.http://quranmalayalam.com/quran/malar/23.htm എന്നീ വെബ്സൈറ്റുകളില്‍ നിന്നാണ്‌.

Surat Al-Mu'minūn (The Believers)

23:12 And certainly did We create man from an extract of clay.23:13 Then We placed him as a sperm-drop in a firm lodging.23:14 Then We made the sperm-drop into a clinging clot, and We made the clot into a lump [of flesh], and We made [from] the lump, bones, and We covered the bones with flesh; then We developed him into another creation. So blessed is Allah , the best of creators.23:15 Then indeed, after that you are to die.

23:12 തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു.23: 13 പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു.23:14 പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.23:15 പിന്നീട്‌ തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു.


[*3] 
സുശ്രുത സംഹിത

'ശസ്ത്രക്രിയയുടെ പിതാവാ'യാണ്‌ സുശ്രുതന്‍ ലോകം മുഴുവന്‍ അറിയപ്പെടുന്നത്

The Sushruta Samhita is a Sanskrit redaction text on surgery. The original work is attributed to Sushruta, a historical physician from the sixth century BC Varanasi. Maharishi Shushruta is a legendry scholar of the Indian medical science and founding father of surgery. 2600 Yrs ago Maharishi Shushruta together with his colleagues had conducted the variety of complex surgeries such as caesareans, artificial limbs, cataract, urinary stones, fractures, and most specially the plastic surgery. The Sushruta Samhita, in its current form, contains 184 chapters and description of 1120 illnesses, 700 medicinal plants, 64 preparations from mineral sources and 57 preparations based on animal sources.

The text discusses surgical techniques of making incisions, probing, extraction of foreign bodies, alkali and thermal cauterization, tooth extraction, excisions, and trocars for draining abscess draining hydrocele and ascitic fluid, the removal of the prostate gland, urethral stricture dilatation, vesiculolithotomy, hernia surgery, caesarian section, management of haemorrhoids, fistulae, laparotomy and management of intestinal obstruction, perforated intestines, and accidental perforation of the abdomen with protrusion of omentum and the principles of fracture management, viz., traction, manipulation, appositions and stabilization including some measures of rehabilitation and fitting of prosthetics. It enumerates six types of dislocations, twelve varieties of fractures, and classification of the bones and their reaction to the injuries, and gives a classification of eye diseases including cataract surgery.

The text was translated to Arabic as Kitab-i-Susrud in the eighth century.

ഇത് സുശ്രുതസംഹിതയുടെ ഇംഗ്ലീഷ് ഭാഷ്യം :  https://archive.org/details/englishtranslati00susruoft

[*4]
നളന്ദ വിശ്വവിദ്യാലയം
മതത്തിന്റെയും വൈദേശിക ആക്രമണങ്ങളുടേയും പേരില്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടു പോയ അറിവിന്റെ ഭണ്ഢാരം.

Nālandā was an ancient higher-learning institution in Bihar, India existed from fifth century AD to 1197 AD. Nalanda University was one of the world's first residential university as it had dormitories for students. It is also one of the most famous universities. In its heyday, it accommodated over 10,000 students and 2,000 teachers.The university was considered an architectural masterpiece. Nalanda had eight separate compounds and ten temples, along with many other meditation halls and classrooms. On the grounds were lakes and parks. The library was located in a nine storied building where meticulous copies of texts were produced. According to records of history, Nalanda University was destroyed three times by invaders, but only rebuilt twice. The final blow came when it was violently destroyed in an Turkish attack led by Bakhtiyar Khilji in 1193. This event is seen by scholars as a late milestone in the decline of Buddhism in India. The Persian historian Minhaj-i-Siraj, in his chronicle the Tabaqat-i Nasiri, reported that thousands of monks were burned alive and thousands beheaded as Khilji tried his best to uproot Buddhism.

No comments:

Post a Comment