ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 December 2016

അജിതന്‍

അജിതന്‍

പല പുരാണ പുരുഷന്‍മാരെയും അനുസ്മരിപ്പിക്കുന്ന ഒരു നാമം. 'അജയ്യന്‍', 'ജയിക്കപ്പെടാനാകാത്തവന്‍' എന്ന് ശബ്ദാര്‍ഥം. വിഷ്ണു, ശിവന്‍, ബുദ്ധന്‍ എന്നിവര്‍ക്കെല്ലാം അജിതന്‍ എന്ന പേരുള്ളതായി ഇതിഹാസങ്ങള്‍ ഘോഷിക്കുന്നു. വൈരാജന്‍ എന്ന രാജാവിനു സംഭൂതി എന്ന പത്നിയില്‍ പുത്രനായി വിഷ്ണു ജനിച്ചപ്പോള്‍ അജിതന്‍ എന്ന പേരാണ് സ്വീകരിച്ചിരുന്നതെന്ന് പരാമര്‍ശമുണ്ട്. സപ്തര്‍ഷികളില്‍ ഒരാളിനും ഈ പേരുണ്ടായിരുന്നതായി പരാമര്‍ശമുണ്ട്. ബുദ്ധന്റെ പല അവതാരങ്ങളില്‍ ഒന്ന് ഈ നാമത്തോടുകൂടിയായിരുന്നുവെന്ന് ജാതകകഥകള്‍ വ്യക്തമാക്കുന്നു. ജൈനതീര്‍ഥങ്കരന്‍മാരില്‍ രണ്ടാമന്റെ പേര് അജിതന്‍ എന്നായിരുന്നു. ഇക്ഷ്വാകുവംശത്തിലെ പ്രതാപശാലിയായ ഒരു രാജാവ് ഈ പേരില്‍ വിഖ്യാതനായിരുന്നു. ദുര്യോധനന്റെ 99 സഹോദരന്‍മാരില്‍ ഒരുവന്റെ പേര് അജിതന്‍ എന്നായിരുന്നതായും പരാമര്‍ശമുണ്ട്.

No comments:

Post a Comment