ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 December 2016

ഗായത്രി മന്ത്രം ആര്‍ക്കൊക്കെ ജപിക്കാം?

ഗായത്രി  മന്ത്രം ആര്‍ക്കൊക്കെ ജപിക്കാം?

ഗായത്രി മന്ത്രം ജപിക്കുന്നതിന് ലിംഗം,  ഭാഷ, മതം, രാഷ്ട്രം, ഇതൊന്നും എങ്ങും പറഞ്ഞിട്ടില്ല. ശ്രദ്ധയോട് കൂടി ജപിക്കണം. ആണിനും പെണ്ണിനും നപുംസകത്തിനും ജപിക്കാം.

വേദത്തിന്റെ സാരഭൂതമാണ് ഗായത്രി. അത്കൊണ്ട് തന്നെ ആ ശ്രദ്ധയോട് കൂടി വേണം ജപിക്കാന്‍.. പിന്നെ,  ഒരു മന്ത്രാനുഷ്ടാന രൂപത്തില്‍ ഗായത്രി ചൊല്ലണമെന്നെങ്കില്‍ ഒരു ഗുരുമുഖത്ത് നിന്ന്ഉപദേശം ശ്രവിച്ചിട്ട് ചൊല്ലുന്നതാണ് നല്ലത്.. കാരണം ഋഷി, ദേവത, ചന്ദസ്, ന്യാസങ്ങള്‍ ഇവ വേണം മന്ത്രോപാസനയ്ക്ക്. ഓരോ ന്യാസവും എവിടെ എങ്ങനെ ഏത് ഭാവനയോട് കൂടി ചെയ്യണം, ഋഷി, ദേവത, ചന്ദസ് ഒക്കെ എങ്ങനെ, ഏത് എന്നതൊക്കെ മനസിലാവണമെങ്കില്‍ ഒരു സമ്പ്രദായപ്രകാരം ഗുരുവില്‍ നിന്ന് ശ്രവിച്ചിട്ടാണ് നല്ലത്.

എന്നാല്‍ അതെ സ്ഥാനത്ത്, ഗായത്രി മന്ത്രത്തെ ഒരു മുഖ്യഅനുഷ്ടാനമായി സ്വീകരിക്കാതെ, ശ്രദ്ധയോട് കൂടി ഓം നമശിവായ, ഓം നമോ നാരായണായ എന്നിവയൊക്കെ ജപിക്കുന്നത് പോലെ മതിയെങ്കില്‍ ആര്‍ക്കും ചൊല്ലാം.. അവിടെ ഒന്നേയുള്ളൂ, ഉച്ചാരണത്തെറ്റ് വരുത്താതെ ചൊല്ലുക. രണ്ട് അര്‍ത്ഥഭാവനകൂടി ചെയ്ത് കൊണ്ടാണെങ്കില്‍ വളരെ നല്ലത്.

അത് കൊണ്ട് ആര്‍ക്കും ഗായത്രി ജപിക്കാം..

No comments:

Post a Comment