ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 December 2016

ബ്രഹ്മരക്ഷസ്സ്

ബ്രഹ്മരക്ഷസ്സ്
രക്ഷസ്സ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ പേടിക്കുന്നു....ബാധപ്രേത പിശാചുക്കളോ,രക്തരക്ഷസ്സോ അല്ലെങ്കില്‍ ഡ്രാക്കുളയോ എന്ന സംശയത്തിലാണ് ജനങ്ങള്‍ .....ഭയം കൊണ്ട് ഞെട്ടുന്നു...എന്നാല്‍ ശാസ്ത്രീയമായി പറയുമ്പോള്‍ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന ഉപദേവതാഗണമാണ്‌ രക്ഷസ്സ്...
"യക്ഷോ രക്ഷോ ഗന്ധര്‍വ കിന്നര
പിശാചോ ഗുഹ്യക
സിദ്ധോ ഭൂത്മി ദേവ നയോനയ"

എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തില്‍ ഗണിചിരിക്കുന്നു ... കശ്യപ പ്രജാപതിക്ക്‌ ദക്ഷ്പുത്രിയായ മുനിയില്‍ ജനിച്ചവരാണ് രക്ഷസ്സ്കളെന്നു മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നു.. ഇവരെ രാക്ഷസ്സമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളില്‍ വര്ന്നിചിട്ടുള്ളത്. കശ്യപ പ്രജാപതിക്ക്‌ മുനിയെന്ന ഭാര്യയില്‍ യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണം 19 - )o അദ്ധ്യായത്തില്‍ കാണുന്നു. ശബ്ദതാരാവലിയില്‍ അസ് എന്ന വാക്കിനര്‍ത്ഥം അറിയുക, ജീവിക്കുക, ഭവിക്കുക, എന്നിവയാണ്. അതായത് രക്ഷസ്സ് എന്നാല്‍ രക്ഷ കൊടുക്കുന്ന മൂര്‍ത്തി എന്നര്‍ത്ഥം.
കേരളത്തില്‍ രക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ. ബ്രാഹ്മണര്‍ അപമൃത്യുപ്പെട്ടാല്‍ ബ്രഹ്മരക്ഷസ്സ്കളാകുന്നു.
തന്ത്രമന്ത്ര വിദ്യാപാണ്ഡ്യത്യമുള്ള കാര്‍മ്മികരായശേഷം ബ്രാഹ്മണ കുടുംബങ്ങളാണ് രക്ഷസ്സിനെ സംബന്ധിച്ചുള്ള അനുഷ്ടാനപൂജാകര്‍മ്മങ്ങള്‍ പരമ്പരാഗതമായി കേരളത്തില്‍ ചെയ്തുവരുന്നത്. പൂര്‍വ്വപാപം, ജന്മാന്തരദുരിതങ്ങള്‍, ഗ്രഹപ്പിഴകള്‍, മുന്‍ജന്മ പാപങ്ങള്‍ എന്നിവയ്ക്ക് പരിഹാരം രക്ഷസ്സ്, സര്‍പ്പം ഇവകളെ ത്രുപ്തിപ്പെടുതുകയാണ്. കുടുംബത്തില്‍ ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങള്‍,  ഗ്രഹപ്പിഴകള്‍, രോഗങ്ങള്‍, ശാപങ്ങള്‍, എന്നിവ മാറി ഐശ്വര്യം, ക്ഷേമം ഇവ ലഭിക്കുന്നു...
രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാല്‍ക്കണ്ണാടി ആക്രുതിയിലുമാണ്. കരിങ്കല്‍ ശിലയില്‍ പ്രതിഷ്ഠകള്‍ നടത്താറുണ്ട്. രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്. അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ, ദുഷ്ടമൂര്‍ത്തിയായോ അല്ല. മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്. കുടുംബത്തിന്റെയും തറവാട്ടിന്റെയും ഉന്നതിയില്‍ താത്പര്യമുള്ള ശക്തിയെന്ന രീതിയില്‍ നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂര്‍വ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങള്‍ വ്യാഴാഴ്ച, വെളുത്തവാവ് (പൌര്‍ണ്ണമി), കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ്. പാല്‍പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ, വഴിപാടുകളോ ഇല്ല...



4 comments:

  1. വേദാദ്ധ്യയനം പൂര്ത്തിയാക്കിയ ബ്രാഹ്മണന് ജപം സ്വാദ്ധ്യായം, തപസ്സ് ഇവയിലൂടെ സിദ്ധിവരുത്തി ദേവത പ്രത്യക്ഷപ്പെടുന്പോള് തന്റെ വംശത്തിനും ദേശത്തിനും ഉന്നതിയ്ക്കായി പ്രതിഷ്ഠിച്ച് ആചാരാനുഷ്ഠാനങ്ങളുംനിശ്ചയിച്ച് നടത്തിപ്പോരുകയും തലമുറകള്ക്കായി ചിട്ടപ്പെടുത്തുകയും പിന്നുട് ഇന്നും നാം ആരാധിച്ചുപോരുന്നതുമായ നാട്ടിലെ ക്ഷേത്രങ്ങളില് നാം ആരാധനയ്ക്ക് ചെല്ലുന്ൊള് ഇതിന് തുടക്കം കുറിച്ച് ഈശ്വരസാക്ഷാത്കാരം ലഭിച്ച ആ പരമാത്മസ്വരൂപത്തെ(നാം ജീവാത്മാവാണ്, അത് പോലെ ജീവാത്മസ്വരൂപമായിരുന്ന പിന്നീട് പരമാത്മാവില് ലയിച്ച/അപഃര് വം സംഭവിയ്ക്കന്നത്/ആ മഹത്തിനെ തനിയ്ക്ക്)വന്ദിയ്ക്കുകയും ആരാധനയ്ക്ക് നുവാദം വാങ്ങലും ആണ് രക്ഷസ്സ് പൂജ. *ഈശ്വരസാക്ഷാത്കാരം സിദ്ധിച്ച ജീവാത്മാവ് ആണ് രക്ഷസ്സ്*

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഇത് തന്നെ അല്ലെ ബ്രാഹ്മണൻ പണ്ട് നായർ ബാലികയെ ഋതു മതി ആയ ഉടനെ കെട്ടു കല്യാണം നടത്തിയ ശേഷം പെൺ കുട്ടി പ്രായം ആകുമ്പോൾ നായർ പുടവ കൊടുത്തതിനു ശേഷവും ഉപദ്രവം അസഹനീയമാവുമ്പോൾ കൊല്ലപ്പെടുകയും പിന്നെ ആ മോക്ഷം കിട്ടാത്ത ആത്മാവ് ഉപദ്രവം തുടങ്ങുമ്പോൾ അതിനെ കുടി ഇരുത്തുന്നതല്ലേ ഈ ബ്രഹ്മരക്ഷസ്സ്.എന്ന് സംശയം

    ReplyDelete